എല്ലാ ചെറുകിട കച്ചവടക്കാർക്കും മിനിമം 3000 രൂപ പെൻഷൻ നൽകുന്ന പദ്ധതിയ്ക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. അടുത്ത മൂന്നു വർഷത്തിനുള്ളിൽ അഞ്ചു കോടി വ്യാപാരികൾ പദ്ധതിയിൽ അംഗങ്ങളാകുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. 3 കോടിയോളം റീട്ടെയിൽ വ്യാപാരികൾക്കും കച്ചവടക്കാർക്കും നേട്ടമുണ്ടാകുന്ന ഈ പദ്ധതിയെക്കുറിച്ച് അറിയേണ്ട കാര്യങ്ങൾ ഇതാ..
60 വയസ്സ് കഴിഞ്ഞാൽ
നരേന്ദ്ര മോദിയുടെ സാർവത്രിക സാമൂഹിക സുരക്ഷാ പദ്ധതിയുടെ ഭാഗമാണ് ഈ പെൻഷൻ പദ്ധതി. 60 വയസ്സിനു ശേഷം എല്ലാ കച്ചവടക്കാർക്കും ചില്ലറ വ്യാപാരികൾക്കും കുറഞ്ഞത് 3,000 രൂപ പെൻഷൻ ലഭിക്കുന്ന പദ്ധതിയാണിത്. ഈ പദ്ധതി വഴി എല്ലാ കച്ചവടക്കാർക്കും, ചില്ലറ വ്യാപാരികൾക്കും സ്വയം തൊഴിൽ ദാതാക്കൾക്കും 60 വയസ് പൂർത്തിയായാൽ പ്രതിമാസം 3,000 പെൻഷൻ തുക ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. 3 കോടി വ്യാപാരികളും കച്ചവടക്കാരും പദ്ധതിയുടെ ഗുണഭോക്താക്കളാകുമെന്നാണ് പ്രാഥമിക നിഗമനം.
വരുമാന പരിധി
ജിഎസ്ടി വിറ്റുവരവ് 1.5 കോടിയിൽ താഴെയുള്ള എല്ലാ വ്യാപാരികൾക്കും പെൻഷൻ പദ്ധതിയ്ക്കായി അപേക്ഷിക്കാവുന്നതാണ്. 18നും 40 വയസ്സിനും ഇടയിൽ പ്രായമുള്ളവരായിരിക്കണം അപേക്ഷിക്കേണ്ടത്. ചുരുങ്ങിയ നടപടി ക്രമങ്ങൾ കൊണ്ടു തന്നെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. സാധാരണക്കാർക്ക് രാജ്യമെമ്പാടുമുള്ള 3.25 ലക്ഷം കോമൺ സർവ്വീസ് സെന്ററുകളിലൂടെ അപേക്ഷ സമർപ്പിക്കാം.
ആവശ്യമായ രേഖകൾ
താഴെ പറയുന്നവയാണ് അപേക്ഷ സമർപ്പിക്കാൻ ആവശ്യമായ പ്രധാന രേഖകൾ
- ആധാർ കാർഡ്
- പെൻഷൻ തുക കൈപ്പറ്റേണ്ട ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങൾ
പെൻഷൻ തുക
ഒരു വൊളണ്ടറി ആൻഡ് കോൺട്രിബ്യൂട്ടറി പെൻഷൻ സ്കീമാണിത്. 50:50 അടിസ്ഥാനത്തിലാണ് ഈ പദ്ധതി വഴി പെൻഷൻ ലഭിക്കുക. ഉദാഹരണത്തിന് ഒരു വ്യക്തി പ്രതിമാസം 100 രൂപയാണ് പെൻഷൻ പദ്ധതിയിലേയ്ക്ക് സംഭാവന നല്കുന്നതെങ്കിൽ എല്ലാ മാസവും സബ്സിഡിയായി കേന്ദ്ര സർക്കാറും ഇതേ തുക സംഭാവന ചെയ്യും.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
