മാസം 10000 രൂപ നിക്ഷേപിച്ച് കോടികളുണ്ടാക്കാം; മ്യൂച്വൽ ഫണ്ടിൽ അബദ്ധം പറ്റാതിരിക്കാൻ ശ്രദ്ധിക്കുക

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മികച്ച ഫണ്ടുകൾ തിരഞ്ഞെടുത്ത് നിക്ഷേപം നടത്തിയാൽ മ്യൂച്വൽ ഫണ്ടിനോളം ലാഭം നൽകുന്ന മറ്റൊരു നിക്ഷേപ മാർ​ഗമില്ല. എന്നാൽ തിരഞ്ഞെടുക്കുന്ന ഫണ്ടുകളിൽ അപാകതകളുണ്ടായാൽ നഷ്ട സാധ്യതകളും വളരെ കൂടുതലാണ്. റിസ്ക് എടുക്കാനുള്ള നിക്ഷേപകന്റെ താത്പര്യത്തിന് അനുസരിച്ച് വിവിധ മ്യൂച്വൽ ഫണ്ടുകൾ തിരഞ്ഞെടുക്കാവുന്നതാണ്.

 

സിപ് നിക്ഷേപം

സിപ് നിക്ഷേപം

പ്രതിമാസം 10,000 രൂപ സിപ് ആയി നിക്ഷേപിക്കാൻ താത്പര്യമുള്ളവർക്ക് കോടികൾ നേട്ടമുണ്ടാക്കാവുന്നതാണ്. മിതമായ റിസ്‌ക് ഏറ്റെടുക്കാനാണ് നിക്ഷേപകന് താത്പര്യമെങ്കിൽ മൾട്ടിക്യാപ് ഫണ്ടുകളാണ് യോജിച്ച നിക്ഷേപ മാർ​ഗം. ഏഴു മുതല്‍ പത്തു വര്‍ഷം വരെ സിപ് നിക്ഷേപം തുടര്‍ന്നാല്‍ തന്നെ മികച്ച നേട്ടമുണ്ടാക്കാൻ കഴിയുമെന്ന് സാമ്പത്തിക വിദ​ഗ്ധർ പറയുന്നു.

10000 രൂപ രണ്ട് ഫണ്ടിൽ നിക്ഷേപിക്കാം

10000 രൂപ രണ്ട് ഫണ്ടിൽ നിക്ഷേപിക്കാം

10000 രൂപ ഒരു ഫണ്ടിലോ അല്ലെങ്കില്‍ രണ്ട് ഫണ്ടിലോ ആയി നിക്ഷേപിക്കാവുന്നതാണ്. ആദിത്യ ബിര്‍ള സണ്‍ലൈഫ് ഇക്വിറ്റി ഫണ്ട്, ഫ്രാങ്ക്‌ളിന്‍ ഇന്ത്യ ഫോക്കസ്ഡ് ഇക്വിറ്റി ഫണ്ട്. എസ്ബിഐ ഫോക്കസ്ഡ് ഇക്വിറ്റി ഫണ്ട് ഇവയൊക്കെ 5000 രൂപ വീതം നിക്ഷേപിക്കാൻ പറ്റിയ മികച്ച ഫണ്ടുകളാണ്. ഇതിലേതെങ്കിലും ഫണ്ടുകള്‍ മികച്ച നിക്ഷേപത്തിനായി പരിഗണിക്കാവുന്നതാണ്.

എന്താണ് സിപ്?

എന്താണ് സിപ്?

മ്യൂച്വൽ ഫണ്ട് നിക്ഷേപം വഴി സമ്പത്ത് വളർത്താൻ സാധാരണക്കാർക്ക് ഏറ്റവും അനുയോജ്യമായ രീതിയാണ് സിപ് നിക്ഷേപം. മികച്ച് ഇക്വിറ്റിഫണ്ട് പദ്ധതി കണ്ടെത്തിയാകണം സിപിൽ ചേരേണ്ടത്. ഇതുവഴി ഒരു നിശ്ചിത തുക എല്ലാ മാസവും നിശ്ചിത തീയതിയിൽ ആണ് നിങ്ങൾ തിരഞ്ഞെടുത്ത ഇക്വിറ്റിഫണ്ടിൽ നിക്ഷേപിക്കേണ്ടത്. തിര‍ഞ്ഞെടുക്കുന്ന ദിവസം ഓൺലൈനായി നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും മാസ തവണ ഇക്വിറ്റി ഫണ്ടിലേക്ക് നിക്ഷേപിക്കപ്പെടുന്ന സംവിധാനം കൂടി റെഡിയാക്കിയാൽ സം​ഗതി എളുപ്പം.

സാമ്പത്തിക ലക്ഷ്യത്തിന് അനുസരിച്ച് നിക്ഷേപം

സാമ്പത്തിക ലക്ഷ്യത്തിന് അനുസരിച്ച് നിക്ഷേപം

നിക്ഷേപകന്റെ സാമ്പത്തിക ലക്ഷ്യത്തിന് അനുസരിച്ച് വേണം അനുയോജ്യമായ ഫണ്ട് തിരഞ്ഞെടുക്കേണ്ടത്. റിസ്ക് എടുക്കാനുള്ള ശേഷിയ്ക്ക് അനുസരിച്ച് ദീർഘകാല ലക്ഷ്യങ്ങളുള്ള ഒരു നിക്ഷേപകനെ സംബന്ധിച്ചിടത്തോളം നിക്ഷേപം ഡൈവേഴ്സിഫൈഡ് ഇക്വിറ്റി ഫണ്ടുകളിൽ നിക്ഷേപിക്കുന്നതാണ് ലാഭകരം. കുറഞ്ഞ കാലാവധിയ്ക്കുള്ളിൽ പണം തിരികെ വേണമെങ്കിഷ ഷോർട്ട് ടേം ഡെറ്റ് ഫണ്ടുകളിലായിരിക്കണം നിക്ഷേപിക്കേണ്ടത്.

malayalam.goodreturns.in

English summary

Mutual Fund SIP Investment

Depending on the investor's desire to take risks, various mutual funds can be selected.
Story first published: Wednesday, June 12, 2019, 16:24 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X