മോട്ടോർ വെഹിക്കിൾസ് ആക്റ്റ്, 1988 ലെ സെക്ഷൻ 146 അനുസരിച്ച്, നിങ്ങൾക്ക് ഇന്ത്യൻ റോഡുകളിൽ വാഹനമോടിക്കാൻ തേർഡ് പാർട്ടി ഇൻഷുറൻസ് നിർബന്ധമാണ്. എന്നാൽ എന്താണ് തേർഡ് പാർട്ടി ഇൻഷുറൻസ് എന്നും തേർഡ് പാർട്ടി ഇൻഷുറൻസിന്റെ നേട്ടങ്ങൾ എന്തൊക്കെയെന്നും അറിയാത്ത നിരവധി പേരുണ്ട്. തേർഡ് പാർട്ടി ഇൻഷുറൻസിനെക്കുറിച്ച് തീർച്ചയായും നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ താഴെ പറയുന്നവയാണ്.
എന്താണ് തേർഡ് പാർട്ടി ഇൻഷുറൻസ്?
വാഹനാപകടം മൂലം പൊതുജനങ്ങൾക്കോ അവരുടെ മുതലിനോ വസ്തുവകകൾക്കോ ഉണ്ടായേക്കാവുന്ന നഷ്ടങ്ങളാണ് തേർഡ് പാർട്ടി ഇൻഷുറൻസ് പോളിസിയിലൂടെ കവർ ചെയ്യുന്നത്. പൊതുജനങ്ങൾക്ക് അപകടമരണം, അംഗവൈകല്യം എന്നിവ സംഭവിച്ചാൽ മോട്ടോർ ആക്സിഡന്റ് ട്രിബ്യൂണലിൽ നിന്നു തീർപ്പാക്കുന്ന വിധി / നഷ്ടപരിഹാര തുക മുഴുവനായും അതത് ഇൻഷുറൻസ് കമ്പനികൾ ബന്ധപ്പെട്ടവർക്കു നൽകണം.
സുപ്രീം കോടതി വിധി
കഴിഞ്ഞ ജൂലൈയിൽ സുപ്രീം കോടതി ഇന്ത്യയിലെ എല്ലാ വാഹനങ്ങൾക്കും തേർഡ് പാർട്ടി ഇൻഷുറൻസ് നിർബന്ധമാക്കിയിരുന്നു. എല്ലാ കാർ ഉടമകൾക്കും മൂന്ന് വർഷത്തെ തേർഡ് പാർട്ടി ഇൻഷുറൻസ് പോളിസിയും ഇരുചക്ര വാഹന ഉടമകൾക്ക് അഞ്ച് വർഷത്തെ പോളിസിയുമാണ് ഉണ്ടായിരിക്കേണ്ടത്. ഏതെങ്കിലും നോൺ-ലൈഫ് ഇൻഷുററിൽ നിന്ന് നിങ്ങളുടെ വാഹനം രജിസ്റ്റർ ചെയ്യുന്ന സമയത്ത് നിങ്ങൾക്ക് തേർഡ് പാർട്ടി ഇൻഷുറൻസ് കവർ വാങ്ങാവുന്നതാണ്.
ഇൻഷുറൻസ് പരിധി
മൂന്നാം കക്ഷിയുടെ വസ്തുക്കളുടെ നാശനഷ്ടത്തിന് 7.5 ലക്ഷം രൂപ വരെയാണ് ഇൻഷുറൻസ് ആനുകൂല്യം ലഭിക്കുക. നാശനഷ്ടം ഈ തുകയ്ക്ക് മുകളിലാണെങ്കിൽ പോളിസി ഹോൾഡർ അധിക ചെലവ് വഹിക്കണം. മരണത്തിനോ പരിക്കിനോ ഉള്ള ബാധ്യതയ്ക്ക് പരിധികളില്ല.
പാക്കേജ് പോളിസി
തേർഡ് പാർട്ടിയോടൊപ്പം കാറിനുണ്ടാകുന്ന നാശനഷ്ടങ്ങൾക്കു കൂടി പരിരക്ഷ നൽകുന്നതാണ് പാക്കേജ് പോളിസി. പാക്കേജ് പോളിസി എടുത്തിട്ടുള്ളവർക്ക് വാഹനത്തിന്റെ എല്ലാം ഘടകങ്ങൾക്കും (ഫൈബർ, റബർ, പ്ലാസ്റ്റിക്, ഗ്ലാസ് അടക്കം) തേയ്മാനം കണക്കാക്കാതെ ഇൻഷുറൻസ് ലഭിക്കും.
പ്രീമിയം തുക ഉയർത്തൽ
തേഡ് പാര്‍ട്ടി മോട്ടോര്‍ ഇന്‍ഷുറന്‍സ് പ്രീമിയം 20 ശതമാനം ഉയര്‍ത്താന്‍ ഇന്‍ഷുറന്‍സ് റഗുലേറ്ററി ആന്‍ഡ് അതോറിറ്റി കഴിഞ്ഞ മാർച്ചിൽ തീരുമാനിച്ചിരുന്നു. പ്രീമിയം തുക അടുത്ത സാമ്പത്തിക വര്‍ഷം ഉയര്‍ത്താനാണ് തീരുമാനം. എന്നാല്‍ പ്രീമിയം തുക 30 ശതമാനം ഉയര്‍ത്തണമെന്നാണ് ഇന്‍ഷുറന്‍സ് കമ്പനികളുടെ ആവശ്യം. എല്ലാ വര്‍ഷവും തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ മാറ്റം വരുത്താറുണ്ട്. വര്‍ഷം തോറും പ്രീമിയം തുകകൾ വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്.
malayalam.goodreturns.in
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications