യുഎഇ പുതുതായി അനുവദിച്ചിരിക്കുന്ന ദീര്‍ഘകാല വിസാ സംവിധാനമായ ഗോള്‍ഡ് കാര്‍ഡ് നിക്ഷേകര്‍ക്കും വിദഗ്ധര്‍ക്കും മാത്രമുള്ളതല്ലെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്സ് അഫയേഴ്സ് അറിയിച്ചു. നിശ്ചിത യോഗ്യതകള്‍ ഉള്ളവർക്കും താമസകാര്യ മന്ത്രാലയം നിജപ്പെടുത്തിയിരിക്കുന്ന പരിധിക്ക് മുകളില്‍ മാസ വരുമാനമുള്ളവര്‍ക്കും ദീര്‍ഘകാല വിസയ്ക്ക് അപേക്ഷിക്കാമെന്നാണ് ഇപ്പോൾ അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
എന്താണ് ഗോൾഡ് കാർഡ്?
യു.എ.ഇ.യിലെ സ്ഥിരതാമസാനുമതി രേഖയാണ് ഗോൾഡ് കാർഡ്. ഓരോ പത്തുവർഷം കൂടുമ്പോഴും താമസ രേഖ പുതുക്കി നൽകുന്ന രീതിയിലാണ് ഗോൾഡ് കാർഡ് സംവിധാനം നടപ്പിലാക്കിയിരിക്കുന്നത്. ഗോൾഡ് കാർഡ് ഉള്ളവർക്ക് യഥേഷ്ടം രാജ്യത്തിന് അകത്തേക്കും പുറത്തേക്കും സഞ്ചരിക്കാം. താമസവിസക്കാർ ആറ് മാസത്തിൽ കൂടുതൽ രാജ്യത്തിന് പുറത്തുനിൽക്കാൻ പാടില്ലെന്ന നിബന്ധന ഗോൾഡ് കാർഡിന് നിർബന്ധമല്ല.
യോഗ്യതകൾ എന്തൊക്കെ?
ബിരുദമോ തതുല്യമായ വിദ്യാഭ്യാസ യോഗ്യതയോ ആണ് ഗോൾഡ് കാർഡിന് അപേക്ഷിക്കുന്നതിനുള്ള ഒന്നാമത്തെ മാനദണ്ഡം. ഇതിന് പുറമെ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും സാധുതയുള്ള തൊഴില്‍ കരാറുമുണ്ടായിരിക്കണം. ഇവയോടൊപ്പം പ്രതിമാസം 30,000 ദിര്‍ഹത്തിന് മുകളില്‍ ശമ്പളം കൂടിയുണ്ടെങ്കില്‍ ഗോള്‍ഡ് കാര്‍ഡ് വിസയ്ക്ക് നിങ്ങൾക്കും അപേക്ഷിക്കാം. അപേക്ഷകന്റെ കുടുംബത്തിനും ഗോൾഡ് കാർഡ് വിസയുടെ ആനുകൂല്യങ്ങള്‍ ലഭിക്കും.
ബിസിനസുകാര്‍ക്കും നിക്ഷേപകര്‍ക്കും
വൻകിട ബിസിനസുകാര്‍ക്കും നിക്ഷേപകര്‍ക്കും വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ച വിദഗ്ധര്‍ക്കും അതിസമര്‍ദ്ധരായ വിദ്യാര്‍ത്ഥികള്‍ക്കുമായാണ് യുഎഇ ഗോള്‍ഡ് കാര്‍ഡ് വിസകള്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ പുതിയ അറിയിപ്പോടെ ഉയര്‍ന്ന വരുമാനക്കാരായ വിദേശികള്‍ക്ക് കൂടി ഗോള്‍ഡ് കാര്‍ഡ് വിസ ലഭിക്കും. നിലവിൽ ഗോൾഡ് കാർഡ് നാനൂറ് പേർ സ്വന്തമാക്കിയിട്ടുണ്ട്. ഈ വർഷം 6800 പേർക്ക് ഗോൾഡ് കാർഡ് വിതരണം ചെയ്യാനാണ് പദ്ധതിയിട്ടിരിക്കുന്നത്.
ആദ്യ ഗോൾഡ് കാർഡ് ലഭിച്ചത് ആർക്ക്?
ഗോൾഡ് കാർഡ് ലഭിച്ച വിദേശികളിൽ ഒന്നാമനാണ് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മാത്രമാണ് ഇപ്പോൾ സ്ഥിരതാമസാനുമതി നല്‍കുന്നത്. കഴിഞ്ഞ 45 വർഷമായി യുഎഇ താമസിക്കുന്ന യൂസഫലി യുഎഇ തന്റെ വീടാണെന്നാണ് വ്യക്തമാക്കിയത്. 1973-ൽ യുഎഇയിൽ എത്തിയതു മുതൽ താൻ സ്വപ്നം കണ്ടതിനെക്കാൾ കൂടുതൽ നേട്ടങ്ങൾ ഈ രാജ്യം സമ്മാനിച്ചിട്ടുണ്ടെന്നും യൂസഫലി വ്യക്തമാക്കിയിരുന്നു.
ഗോൾഡൻ കാർഡിന്റെ നേട്ടങ്ങൾ
ഗോൾഡൻ കാർഡ് ലഭിക്കുന്നയാൾക്ക് രാജ്യത്ത് സ്ഥിര താമസിക്കുന്നതിനൊപ്പം ഭാര്യയെയോ ഭർത്താവിനെയോ മക്കളെയോ കൂടെ കൂട്ടാം. ഇവർക്കും രാജ്യത്ത് സ്ഥിരമായി താമസിക്കാവുന്നതാണ്. നിലവിലെ സ്പോൺസർഷിപ്പ് സംവിധാനത്തിൻ കീഴിൽ പരിമിത കാലാവധിയിലേയ്ക്കുള്ള റസിഡൻസ് പെർമിറ്റുകളാണ് പ്രവാസികൾക്ക് ലഭിക്കുന്നത്. വൻകിട നിക്ഷേപകരെയും മികച്ച പ്രതിഭകളെയും പ്രൊഫഷണലുകളെയും രാജ്യത്തേക്ക് ആകർഷിക്കുകയാണ് ഗോൾഡ് കാർഡിന്റെ പ്രധാന ലക്ഷ്യം.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
