ഇന്ത്യൻ ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ ഏറ്റവും കൂടുതൽ കുതിച്ചുയർന്ന മാസമാണ് ജൂൺ. രാഷ്ട്രീയ രംഗത്തെ സ്ഥിരതയും സെൻട്രൽ ബാങ്കിന്റെ തുടർച്ചയായ റിസ്ക് ലഘൂകരണവുമൊക്കെയാണ് മ്യൂച്വൽ ഫണ്ട് മേഖല കുതിച്ചുയരാൻ കാരണം. ഇക്കാലയളവിൽ ഏറ്റവും കൂടുതൽ പേർ നിക്ഷേപം നടത്തിയ ഇന്ത്യയിലെ മികച്ച മ്യൂച്വൽ ഫണ്ടുകൾ ഏതൊക്കെയെന്ന് നോക്കാം. കൂടാതെ കഴിഞ്ഞ മാസങ്ങളിലെ കണക്കുകളും താരതമ്യം ചെയ്യാം.
അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ടുകളുടെ കണക്കനുസരിച്ച് മ്യൂച്വൽ ഫണ്ടുകൾ 76.6 ബില്യൺ രൂപ വരെ ഉയർന്നു. മെയ് മാസത്തിൽ ഫണ്ടുകൾക്ക് ലഭിച്ച നേട്ടം 54.1 ബില്യൺ രൂപയായിരുന്നു. മാർച്ചിനു ശേമുള്ള ഏറ്റവും വലിയ കുതിപ്പായിരുന്നു കഴിഞ്ഞ മാസത്തേത്. കഴിഞ്ഞ മാസം ഏറ്റവും കൂടുതൽ പേർ വാങ്ങിയതും വിറ്റതുമായ മികച്ച മൂന്ന് മ്യൂച്വൽ ഫണ്ടുകളാണ് താഴെ പറയുന്നവ.

എച്ച്ഡിഎഫ്സി മ്യൂച്വൽ ഫണ്ട്: ഇന്ത്യയിലെ ടോപ്പ് മണി മാനേജറായ എച്ച്ഡിഎഫ്സി മ്യൂച്വൽ ഫണ്ട് 22 ബില്യൺ രൂപയുടെ ഇക്വിറ്റികളാണ് കൈവശം വച്ചിരിക്കുന്നത്. ഇതിൽ ധനകാര്യത്തിൽ 35% ഓഹരി ആസ്തികളും വ്യാവസായിക കമ്പനികൾ 14 ശതമാനവുമാണ്.
ഐസിഐസിഐ പ്രുഡൻഷ്യൽ മ്യൂച്വൽ: ഐസിഐസിഐ പ്രുഡൻഷ്യൽ മ്യൂച്വൽ ഫണ്ടാണ് മികച്ച നേട്ടം കൈവരിക്കുന്ന മറ്റൊരു ഫണ്ട് മാനേജർ. 19 ബില്യൺ രൂപയുടെ ഇക്വിറ്റി ആസ്തികളാണ് ഐസിഐസിഐ പ്രുഡൻഷ്യൽ കൈവശം വച്ചിട്ടുള്ളത്.
എസ്ബിഐ ഫണ്ട് മാനേജുമെന്റ്: 340 ലധികം സ്റ്റോക്കുകളിലായി 24 ബില്യൺ രൂപയാണ് എസ്ബിഐ ഫണ്ട് മാനേജുമെന്റിന്റെ കൈവശമുള്ളത്. ധനകാര്യത്തിൽ 39% ആസ്തിയും സാങ്കേതികവിദ്യ 9.4% ഉം ആയാണ് വിഭജിച്ചിരിക്കുന്നത്.
malayalam.goodreturns.in
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
