ജീവിത ശൈലിയിൽ വന്ന മാറ്റത്തിനൊപ്പം ക്യാൻസർ പോലുള്ള രോഗങ്ങൾക്ക് ഇരയാകുന്നവർ ഇന്ന് വളരെ കൂടുതലാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ആഗോള തലത്തിൽ ഏറ്റവും കൂടുതൽ ആളുകളുടെ മരണത്തിന് കാരണമാകുന്ന രോഗമാണ് കാൻസർ. മരിക്കുന്ന ഓരോ ആറു പേരിലും ഒരാൾ കാൻസർ രോഗിയാണ് എന്ന് കണക്കുകൾ വ്യക്തമാക്കുന്നു. രോഗം കണ്ടെത്തിയാലും ചികിത്സാ ചെലവ് താങ്ങാനാകാത്തതാണ് പലരെയും ബുദ്ധിമുട്ടിലാക്കുന്ന മറ്റൊരു കാര്യം. എന്നാൽ പലർക്കും അറിയാത്ത കാൻസർ ഇൻഷുറൻസിനെക്കുറിച്ച് ചില കാര്യങ്ങൾ പരിശോധിക്കാം.
എന്താണ് കാൻസർ ഇൻഷുറൻസ് പ്ലാൻ?
കാൻസർ രോഗം കണ്ടെത്തുന്നവർക്ക് ലഭിക്കുന്ന സമഗ്രമായ ഇൻഷുറൻസ് പോളിസികളാണ് ക്യാൻസർ ഇൻഷുറൻസ് പദ്ധതികൾ. ഒരാൾക്ക് കാൻസർ നിർണയിച്ചു കഴിഞ്ഞാൽ ഒന്നിലധികം ആനുകൂല്യങ്ങളാണ് ഈ ഇൻഷുറൻസ് പദ്ധതി വഴി ലഭിക്കുക. ഇത് രോഗികളുടെ ചികിത്സാ ചെലവുകൾ നികത്താൻ തീർച്ചയായും സഹായിക്കും.
ഏതൊക്കെ കാൻസറുകൾ?
എല്ലാത്തരം ക്യാൻസറുകളും ഇൻഷുറൻസ് പരിധിയിൽ വരില്ല എന്നതാണ് വളരെ പ്രധാനപ്പെട്ട മറ്റൊരു കാര്യം. കാൻസർ പ്ലാൻ വാങ്ങുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ ശ്രദ്ധാപൂർവ്വം വായിക്കണം. സ്തനാർബുദം, ശ്വാസകോശ അർബുദം, രക്ത അർബുദം, അണ്ഡാശയ അർബുദം, പ്രോസ്റ്റേറ്റ് കാൻസർ, ആമാശയ അർബുദം, അസ്ഥി അർബുദം, സെർവിക്കൽ കാൻസർ എന്നിവയാണ് ഇൻഷുറൻസ് പോളിസികളിൽ ഉൾപ്പെടുന്ന കാൻസർ വിഭാഗങ്ങൾ. എന്നാൽ ലൈംഗിക രോഗങ്ങൾ മൂലമുണ്ടാകുന്ന ക്യാൻസർ, റേഡിയേഷനുമായോ റേഡിയോ ആക്റ്റിവിറ്റിയുമായോ സമ്പർക്കം മൂലമുണ്ടാകുന്ന കാൻസറുകൾ എന്നിവ ഇൻഷുറൻസ് പരിധിയിൽ പെടില്ല.
കാൻസർ പ്ലാൻ എങ്ങനെ തിരഞ്ഞെടുക്കാം?
കാൻസർ പദ്ധതികൾ നൽകുന്ന കമ്പനികളുടെ എണ്ണം വർദ്ധിച്ചതോടെ ശരിയായ പദ്ധതി തിരഞ്ഞെടുക്കുന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. എന്നിരുന്നാലും, ഇനിപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങൾക്ക് കാൻസർ പദ്ധതിയിൽ നിന്ന് പരമാവധി പ്രയോജനം നേടാം.
- തുകയും കാലാവധിയും
- കാൻസറിന്റെ സ്റ്റേജുകൾ
- പ്രീമിയം എഴുതിത്തള്ളലും വരുമാന ആനുകൂല്യവും
തുകയും കാലാവധിയും
കാൻസർ ചികിത്സ ചെലവേറിയതും കൂടുതൽ കാലം തുടരുന്നതുമാണ്. അതിനാൽ ഉയർന്ന തുകയുള്ളതും ഉയർന്ന കാലയളവുള്ളതുമായ പദ്ധതികൾ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. ക്യാൻസർ പദ്ധതികൾക്ക് ഇൻഷുറൻസ് കമ്പനികൾ 50 ലക്ഷം രൂപ വരെ അഷ്വേർഡ് വാഗ്ദാനം ചെയ്യുകയും 65 വർഷം വരെ കവറേജ് നൽകുകയും ചെയ്യുന്നു. എന്നാൽ ഇൻഷുറൻസ് പ്ലാനുകളിലെ പ്രീമിയം അപേക്ഷകന്റെ സം അഷ്വേർഡും പ്രായവും അനുസരിച്ച് വ്യത്യാസപ്പെടും. ഉദാഹരണത്തിന്, വാങ്ങുന്നയാളുടെ പ്രായം അനുസരിച്ച് പ്രതിമാസം 180 രൂപ മുതൽ 50 ലക്ഷം രൂപ വരെ ക്യാൻസർ കവർ അപ്പോളോ മ്യൂണിക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. സർക്കാർ ഉടമസ്ഥതയിലുള്ള ലൈഫ് ഇൻഷുറർ കോർപ്പറേഷനും കാൻസർ പദ്ധതികൾ ന്യായമായ പ്രീമിയത്തിൽ വാഗ്ദാനം ചെയ്യുന്നു.
കാൻസറിന്റെ സ്റ്റേജുകൾ
ഒരു കാൻസർ ഇൻഷുറൻസ് പദ്ധതി വാങ്ങുമ്പോൾ കാൻസറിന്റെ എല്ലാ ഘട്ടങ്ങളിലും പരിരക്ഷ നൽകുന്ന പോളിസി ആയിരിക്കണം തിരഞ്ഞെടുക്കേണ്ടത്. സാധാരണഗതിയിൽ, ഇൻഷുറൻസ് പോളിസികൾ ക്യാൻസറിന്റെ വിവിധ ഘട്ടങ്ങളിൽ ഉറപ്പുനൽകുന്ന തുകയുടെ ഒരു ശതമാനമാണ് നൽകുക. എന്നാൽ ചില കമ്പനികൾ പ്രാരംഭഘട്ട ക്യാൻസറുകൾക്ക് പരിരക്ഷ നൽകില്ല. അതിനാൽ, ഒരു കാൻസർ പ്ലാൻ വാങ്ങുന്നതിന് മുമ്പ് നിബന്ധനകളും വ്യവസ്ഥകളും ശ്രദ്ധാപൂർവ്വം വായിക്കണം.
പ്രീമിയം എഴുതിത്തള്ളലും വരുമാന ആനുകൂല്യവും
കാൻസർ ഒരു വ്യക്തിയുടെ വരുമാന ശേഷിയെ സാരമായി ബാധിക്കുന്ന രോഗമാണ്. അതിനാൽ ഒരു കുടുംബത്തിലെ വരുമാനം നേടുന്ന അംഗത്തിന് ക്യാൻസർ ഉണ്ടെന്ന് കണ്ടെത്തിയാൽ വരുമാന നഷ്ടം ഉണ്ടാകുമെന്ന് വ്യക്തം. അതുകൊണ്ട് തന്നെ, പ്രീമിയം ഒഴിവാക്കൽ സൗകര്യം നൽകുന്ന പോളിസികൾ തിരഞ്ഞെടുക്കുന്നതും ഇൻഷ്വർ ചെയ്‌തയാൾക്ക് ക്യാൻസർ ഉണ്ടെന്ന് കണ്ടെത്തി കഴിഞ്ഞാൽ സ്ഥിരമായി പ്രതിമാസ വരുമാനം നൽകുന്ന പദ്ധതികൾ തിരഞ്ഞെടുക്കുന്നതും നല്ലതാണ്.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications