കൈയിൽ പണം കൊണ്ടു നടക്കുന്നവർ ഇന്ന് വളരെ ചുരുക്കമാണ്. കാർഡ് ആണ് എല്ലാവരും മിക്ക ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നത്. എന്നാൽ ഇനി കാർഡും കൊണ്ടു നടക്കേണ്ട ആവശ്യമില്ല, പകരം നിങ്ങളുടെ ഫോണുണ്ടായാൽ മതി. എടിഎമ്മിൽ നിന്ന് ഈസിയായി പണം എടുക്കാം. എസ്ബിഐ, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക് തുടങ്ങിയവ ഈ സേവനം നേരത്തേ തന്നെ ആരംഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ എച്ച്ഡിഎഫ്സി ബാങ്കും കാർഡില്ലാതെ എടിഎമ്മിൽ നിന്ന് കാശെടുക്കാവുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.
എച്ച്ഡിഎഫ്സി ബാങ്കിന്റെ സേവനം
ഡെബിറ്റ് / ക്രെഡിറ്റ് കാർഡ് ഇല്ലാതെ പണം പിൻവലിക്കാനുള്ള സംവിധാനമാണ് ബാങ്ക് ഒരുക്കിയിരിക്കുന്നത്. ഇതിനായി ഉപഭോക്താക്കൾക്ക് മൊബൈൽ നമ്പർ മാത്രമാണ് ആവശ്യം. പണം അയച്ചു നൽകേണ്ട ആളുടെ മൊബൈൽ നമ്പർ അറിഞ്ഞാൽ പണം ഈസിയായി അയച്ചു നൽകാം. എടിഎം കാർഡില്ലാതെ തന്നെ എടിഎമ്മിൽ നിന്ന് ആവശ്യക്കാരന് തൽക്ഷണം പണം ലഭിക്കും. എച്ച്ഡിഎഫ്സി ബാങ്ക് എടിഎമ്മുകളിൽ ഈ സേവനം 24 മണിക്കൂറും ലഭ്യമാണ്.
ഗുണഭോക്താവിന് ബാങ്ക് അക്കൗണ്ടും വേണ്ട
ഈ സേവനം ഉപയോഗപ്പെടുത്തുന്നതിന് ഗുണഭോക്താവിന് ബാങ്ക് അക്കൗണ്ട് വേണമെന്നും നിർബന്ധമില്ല. നെറ്റ് ബാങ്കിംഗും എടിഎമ്മും സംയോജിപ്പിച്ചുള്ള പണം പിൻവലിക്കൽ രീതിയാണിത്. മാത്രമല്ല വളരെ സുരക്ഷിതവുമാണ് ഈ ഇടപാട്. എന്നാൽ ഇടപാട് നടത്തുന്നതിന് മുമ്പ് ഉപയോക്താവ് നെറ്റ്ബാങ്കിംഗിൽ ഗുണഭോക്താവിനെ പേര് ചേർക്കണം എന്നുമാത്രം.
ഒരു ഗുണഭോക്താവിനെ എങ്ങനെ ചേർക്കാം
- എച്ച്ഡിഎഫ്സി ബാങ്കിന്റെ നെറ്റ്ബാങ്കിംഗ് സേവനത്തിൽ നിന്ന് ഫണ്ട് ട്രാൻസ്ഫർ തിരഞ്ഞെടുക്കുക
- അതിൽ നിന്ന് റിക്വസ്റ്റ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കണം
- തുടർന്ന് 'Add a beneficiary' എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
- വിശദാംശങ്ങൾ നൽകി 'Continue' ബട്ടണിൽ ക്ലിക്കു ചെയ്യുക
- വിശദാംശങ്ങൾ വീണ്ടും സ്ഥിരീകരിക്കുക
- അതിനു ശേഷം ഗുണഭോക്താവിനെ ചേർക്കുന്നത് പൂർത്തിയാക്കുന്നതിനായി നിങ്ങളുടെ മൊബൈൽ നമ്പറിൽ ലഭിച്ച ഒടിപി (ഒറ്റത്തവണ പാസ്‌വേഡ്) നൽകുക
ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങൾ
മുകളിൽ പറഞ്ഞിരിക്കുന്ന രീതിയിൽ ഗുണഭോക്താവിനെ ആഡ് ചെയ്ത് കഴിഞ്ഞാൽ 30 മിനിറ്റിന് ശേഷം മാത്രമേ ഗുണഭോക്താവിന് പണം അയയ്ക്കാനാകൂ. കാരണം ആക്ടിവേഷൻ നടപടികൾ പൂർത്തിയാകണമെങ്കിൽ 30 മിനിട്ട് സമയമെടുക്കും. കൂടാതെ 24 മണിക്കൂറിനുള്ളിൽ പരമാവധി 7 ഗുണഭോക്താക്കളെ മാത്രമേ ചേർക്കാനോ പരിഷ്ക്കരിക്കാനോ ഇല്ലാതാക്കാനോ സാധിക്കൂ.
എസ്ബിഐ യോനോ ആപ്പ്
എസ്ബിഐയുടെ എടിഎം കാര്‍ഡില്ലാതെ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് പണം പിന്‍വലിക്കാവുന്ന എടിഎമ്മുകള്‍ യോനോ കാഷ് പോയിന്റ്‌സ് എന്ന പേരിലാണ് അറിയപ്പെടുന്നത്. യോനോ ആപ്ലിക്കേഷന്‍ പ്ലേ സ്റ്റോറിൽ നിന്ന് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ തന്നെ ഇടപാടുകള്‍ നടത്തുന്നതിനാവശ്യമായ ആറക്ക യോനോ കാഷ് പിന്‍ നമ്പര്‍ ലഭിക്കും. മൊബൈല്‍ ഉപയോഗിച്ച് പണം പിന്‍വലിക്കുന്ന സമയത്ത് അക്കൗണ്ടുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പറിലേക്ക് മറ്റൊരു ആറക്ക റഫറന്‍സ് നമ്പര്‍ എസ്എംഎസ്സായി ലഭിക്കുകയും ചെയ്യും. 30 മിനിട്ടുകള്‍ക്കകം യോനോ കാഷ് പോയിന്റില്‍ ചെന്ന് റഫറന്‍സ് നമ്പറും പിന്‍നമ്പറും നല്‍കിയാല്‍ പണം ലഭിക്കും.
malayalam.goodreturns.in
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
