സർക്കാർ നൽകുന്ന അന്താരാഷ്ട്ര ഐഡന്റിറ്റിയാണ് പാസ്‌പോർട്ട്. വിദേശയാത്രയ്ക്ക് പുറമെ വിവിധ ആവശ്യങ്ങൾക്കും പാസ്പോർട്ട് ഉപയോഗിക്കാവുന്നതാണ്. വ്യക്തികളുടെ ഐഡന്റിറ്റി, ജനനത്തീയതി (DoB), വിലാസം എന്നിവയുടെ തെളിവായും പാസ്‌പോർട്ട് അംഗീകരിക്കപ്പെടുന്നു. ഒരു വ്യക്തിക്ക് വോട്ടർ ഐഡി കാർഡ്, ഡ്രൈവിംഗ് ലൈസൻസ് പോലുള്ള രേഖകൾ ഇല്ലെങ്കിൽ, അതിനുപകരമായും പാസ്‌പോർട്ട് ഉപയോഗിക്കാം. എന്നാൽ നിങ്ങളുടെ പാസ്പോർട്ട് നഷ്ട്ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ ഉടൻ ചെയ്യേണ്ടത് എന്താണെന്ന് അറിയാമോ?
പാസ്പോർട്ട് നഷ്ട്ടപ്പെട്ടാൽ
ഒരു പാസ്പോർട്ടിന്റെ കാലാവധി 10 വർഷമാണ്. ഈ നീണ്ട പത്തു വർഷത്തെ കാലാവധിയിൽ പാസ്‌പോർട്ടിന് ഏതെങ്കിലും തരത്തിലുള്ള കേടുപാടുകൾ സംഭവിക്കുകയോ നഷ്ട്ടപ്പെടുകയോ ചെയ്യാനും സാധ്യതകളുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ പാസ്‌പോർട്ട് സേവാ കേന്ദ്രത്തിന്റെ നിർദ്ദേശം അനുസരിച്ച് കേടായ പാസ്‌പോർട്ടിന്റെ നാശനഷ്ടത്തിന്റെ വ്യാപ്തി അനുസരിച്ചിരിക്കും തുടർന്നുള്ള നടപടിക്രമങ്ങൾ. തിരിച്ചറിയാൻ കഴിയാത്തവിധം കേടുപാടുകൾ സംഭവിക്കുക, കേടുപാടുകൾ സംഭവിച്ചെങ്കിലും പാസ്‌പോർട്ട് നമ്പർ കാണാൻ സാധിക്കുക, പേര് വ്യക്തവും ഫോട്ടോയ്ക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്യുക എന്നിങ്ങനെ കേടുപാടിന് അനുസരിച്ച് വിവിധ നടപടിക്രമങ്ങളാണുള്ളത്.
ഉടൻ ചെയ്യേണ്ടത് എന്ത്?
പാസ്‌പോർട്ട് നഷ്‌ടപ്പെട്ടാൽ ഉടൻ തന്നെ അടുത്തുള്ള പോലീസ് സ്റ്റേഷനിലും പാസ്‌പോർട്ട് ഓഫീസിലും വിവരം അറിയിക്കണം. എന്നാൽ വിദേശത്താണ് പാസ്‌പോർട്ട് നഷ്ടപ്പെടുന്നതെങ്കിൽ പാസ്‌പോർട്ട് നഷ്ടപ്പെട്ടതായി ഇന്ത്യൻ എംബസിയിൽ റിപ്പോർട്ട് ചെയ്യണം. ആവശ്യമായ രേഖകളും അപേക്ഷാ ഫോമും സഹിതം അടുത്തുള്ള പാസ്‌പോർട്ട് സേവാ കേന്ദ്രത്തിൽ പാസ്‌പോർട്ട് വീണ്ടും ഇഷ്യു ചെയ്യുന്നതിനുള്ള അപേക്ഷ സമർപ്പിക്കുകയാണ് അടുത്ത നടപടി.
യാത്രയ്ക്കിടെ പാസ്‌പോർട്ട് നഷ്ട്ടപ്പെട്ടാൽ
യാത്രയ്ക്കിടെ നിങ്ങളുടെ പാസ്‌പോർട്ട് നഷ്‌ടപ്പെടുകയാണെങ്കിൽ, ആ രാജ്യത്ത് സ്ഥിതിചെയ്യുന്ന ബന്ധപ്പെട്ട മിഷനിൽ റിപ്പോർട്ട് ചെയ്ത് അവർ നൽകുന്ന എമർജൻസി സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ വ്യക്തിയ്ക്ക് ഇന്ത്യയിലേക്ക് വരാം. നഷ്ടപ്പെട്ടതോ കേടുവന്നതോ മോഷ്ടിക്കപ്പെട്ടതോ ആയ പാസ്‌പോർട്ടിന്റെ കാര്യത്തിൽ പാസ്‌പോർട്ടിന്റെ ഫോട്ടോകോപ്പി നൽകണമെന്ന് നിർബന്ധമില്ല, എന്നിരുന്നാലും, ഫോട്ടോകോപ്പി കൈയിൽ കരുതുന്നത് നല്ലതാണ്.
റീ ഇഷ്യുവിന് ആവശ്യമായ വിവരങ്ങൾ
പാസ്‌പോർട്ടിന്റെ റീ ഇഷ്യുവിനായി അപേക്ഷിക്കുന്ന വിദേശത്ത് താമസിക്കുന്നയാൾ പഴയ പാസ്‌പോർട്ടിന്റെ വിശദാംശങ്ങളായ പാസ്‌പോർട്ട് നമ്പർ, ഇഷ്യു ചെയ്ത തീയതി, കാലഹരണപ്പെട്ട തീയതി, ഇഷ്യു ചെയ്ത സ്ഥലം എന്നിവ നൽകണം. വിശദാംശങ്ങൾ വ്യക്തിയുടെ പക്കലില്ലെങ്കിൽ ആ രാജ്യത്തിന്റെ ബന്ധപ്പെട്ട മിഷനിൽ നിന്നും ഈ വിശദാംശങ്ങൾ തേടാവുന്നതാണ്.
തത്ക്കാൽ പദ്ധതി
പാസ്‌പോർട്ട് സേവാ കേന്ദ്രത്തിന്റെ നിലവിലുള്ള മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ഒരു വ്യക്തിക്ക് തത്കാൽ പദ്ധതി പ്രകാരം പാസ്‌പോർട്ട് വീണ്ടും ഇഷ്യു ചെയ്യാൻ അപേക്ഷിക്കാം. തിരിച്ചറിയാൻ കഴിയാത്തവിധം പാസ്‌പോർട്ട് കേടായെങ്കിൽ, തത്കാൽ സ്കീമിന് കീഴിൽ ഒരു വ്യക്തിക്ക് പാസ്‌പോർട്ട് വീണ്ടും ഇഷ്യു ചെയ്യാൻ അപേക്ഷിക്കാൻ കഴിയില്ല. എന്നാൽ അടിയന്തര അടിസ്ഥാനത്തിൽ പാസ്‌പോർട്ട് ലഭിക്കുന്നതിന് വ്യക്തി അടുത്തുള്ള പാസ്‌പോർട്ട് സേവ കേന്ദ്രം സന്ദർശിക്കുക. പാസ്‌പോർട്ടിന്റെ റീ ഇഷ്യുവിനായി അപേക്ഷിക്കുന്നതിന്, ഒരു വ്യക്തി കൃത്യമായി പൂരിപ്പിച്ച പാസ്‌പോർട്ട് അപേക്ഷാ ഫോമിനൊപ്പം നിലവിലെ വിലാസത്തിന്റെ തെളിവ്, ജനനത്തീയതി തെളിവ്, പാസ്‌പോർട്ട് എങ്ങനെ, എവിടെ നിന്ന് ലഭിച്ചുവെന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലം എന്നിവ സഹിതം സമർപ്പിക്കേണ്ടതാണ്. നഷ്ടപ്പെട്ട / കേടായ ഒറിജിനൽ പാസ്പോർട്ടിന്റെ പോലീസ് റിപ്പോർട്ടും സമർപ്പിക്കണം.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
