പാൻ കാർഡ് രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക രേഖകളിലൊന്നാണ്. ഒരു വ്യക്തി നടത്തുന്ന എല്ലാ ഇടപാടുകളെയും ആദായനികുതി വകുപ്പുമായി ബന്ധിപ്പിക്കുന്നതും പാൻ കാർഡ് വഴിയാണ്. ആദായനികുതി വകുപ്പ് തന്നെയാണ് ഈ പത്ത് അക്ക നമ്പർ അടങ്ങിയ കാർഡ് നൽകുന്നത്. പാൻ കാർഡ് ഉടമകൾ അനാവശ്യ പിഴ നൽകലുകൾ ഒഴിവാക്കാൻ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ താഴെ പറയുന്നവയാണ്.
ഒരു പാൻ കാർഡ് മാത്രം
ആദായ നികുതി വകുപ്പിന്റെ നിർദ്ദേശം അനുസരിച്ച്, ഒരു വ്യക്തിക്ക് ഒരു പാൻ കാർഡ് മാത്രമേ ഉണ്ടാകാൻ പാടുള്ളൂ. ഒന്നിൽ കൂടുതൽ പാൻ കാർഡ് കൈവശം വയ്ക്കുന്നത് നിയമ വിരുദ്ധമാണ്. ഇത്തരത്തിൽ ഒന്നിലധികം പാൻ കാർഡുകൾ കൈവശം വയ്ക്കുന്നവരിൽ നിന്ന് 10,000 രൂപ വരെ പിഴ ഈടാക്കും. നിങ്ങൾക്ക് ഒന്നിൽ കൂടുതൽ പാൻ കാർഡ് ഉണ്ടെങ്കിൽ, 'പാൻ മാറ്റ അഭ്യർത്ഥന' അപേക്ഷാ ഫോം പൂരിപ്പിച്ച് സമർപ്പിക്കാവുന്നതാണ്.
പാൻ - ആധാർ ബന്ധിപ്പിക്കൽ
ആദായ നികുതി നിയമത്തിലെ സെക്ഷൻ 139 എഎ (2) പ്രകാരം, ഒരു വ്യക്തിക്ക് അനുവദിച്ച പാൻ കാർഡുകൾ ആധാർ നമ്പറുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ അസാധുവായി കണക്കാക്കും. പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി 2019 സെപ്റ്റംബർ 30 ആണ്.
2019ലെ കേന്ദ്ര ബജറ്റിലാണ് ആധാറും പാനും ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി നിശ്ചയിച്ചത്.
ടിഡിഎസ് ഡിഡക്ഷൻ
പുതിയ പാൻ നിയമ പ്രകാരം നിങ്ങളുടെ വീടിന്റെ നിർമ്മാണത്തിനായി ഒരു കരാറുകാരനെയോ ഡിസൈനർ, ആർക്കിടെക്റ്റ് തുടങ്ങിയവരെയോ ഉപയോഗിക്കുകയോ നിയമിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ ഇവർക്ക് അന്തിമ തുക നൽകുന്നതിന് മുമ്പ് ടിഡിഎസ് കുറയ്ക്കണമെന്ന് ആവശ്യപ്പെടുന്നു. കരാറുകാരന്റെ പാൻ കാർഡ് ഉപയോഗിച്ച് വേണം ടിഡിഎസ് തുക സർക്കാരിൽ നിക്ഷേപിക്കേണ്ടത്.
പാൻ നിർബന്ധമുള്ള ഇടപാടുകൾ
ഒരു വ്യക്തിക്ക് അടിസ്ഥാന നികുതി ഇളവ് പരിധിയേക്കാൾ കവിയുന്ന വരുമാനമുണ്ടെങ്കിലോ, ഐടിആർ ഫയൽ ചെയ്യുന്നതിനോ അല്ലെങ്കിൽ 5 ലക്ഷം രൂപയിൽ കൂടുതൽ ബിസിനസ് വിറ്റുവരവ് ഉണ്ടെങ്കിലോ പാൻ കാർഡ് നിർബന്ധമാണ്. എന്നാൽ സർക്കാരിന് ലഭിച്ചിരിക്കുന്ന വിവരങ്ങളനുസരിച്ച് വിദേശ കറൻസി കൈമാറ്റം, അല്ലെങ്കിൽ ബാങ്കുകളിൽ നിന്ന് വൻതോതിൽ പണം പിൻവലിക്കൽ പോലുള്ള ഉയർന്ന മൂല്യമുള്ള ഇടപാടുകളിൽ ഏർപ്പെടുന്ന ആളുകൾ പാൻ നമ്പർ വ്യക്തമാക്കാറില്ല. ഇത്തരം ഇടപാടുകൾ വഴി നടത്തുന്ന തട്ടിപ്പുകൾ തടയാൻ ഇനി മുതൽ പാൻ കാർഡുകൾ ആവശ്യമാണ്.
പാൻ ആധാർ കൈമാറ്റം
ആദായനികുതി റിട്ടേൺ (ഐടിആർ) ഫയൽ ചെയ്യുന്നതിന്, പാൻ ആധാറുമായി ബന്ധിപ്പിക്കേണ്ടതുണ്ട്. എന്നിരുന്നാലും, പാൻ കാർഡില്ലാത്ത നികുതിദായകർക്ക് ആധാർ കാർഡ് ഉപയോഗിച്ചും ഇനി റിട്ടേൺ ഫയൽ ചെയ്യാമെന്ന് ഇത്തവണചത്തെ ബജറ്റിൽ ധനമന്ത്രി വ്യക്തമാക്കിയിരുന്നു.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
