നിങ്ങൾ ഒരു പ്രൊഫഷണൽ കമ്പനിയിൽ ജോലി ചെയ്യുന്ന ആളാണെങ്കിൽ തീർച്ചയായും ബേസിക് സാലറി, ടേക്ക്-ഹോം സാലറി, സിടിസി, ഗ്രോസ് സാലറി തുടങ്ങിയ വാക്കുകൾ തീർച്ചയായും കേട്ടിട്ടുണ്ടാകണം. എന്നാൽ ആദ്യമായി ജോലിയ്ക്ക് കയറുന്നവരെ സംബന്ധിച്ച് ഇവയൊക്കെ പുതിയ കാര്യങ്ങളാണ്. അതുകൊണ്ട് തന്നെ മുകളിൽ പറഞ്ഞവയെക്കുറിച്ച് വ്യക്തമായ ധാരണയില്ലെങ്കിൽ ചിലപ്പോൾ തൊഴിലുടമകളുമായി ശമ്പളം സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യുമ്പോൾ ബുദ്ധിമുട്ട് നേരിട്ടേക്കാം. ചിലപ്പോൾ നിങ്ങൾക്ക് അർഹമായ ശമ്പളം തന്നെ ലഭിച്ചെന്നും വരില്ല.
സിടിസി (കോസ്റ്റ് ടു കമ്പനി)
തൊഴിലുടമ നൽകുന്ന നിങ്ങളുടെ ശമ്പള സ്ലിപ്പിൽ തീർച്ചയായും സിടിസി എന്ന വാക്ക് നിങ്ങൾ ശ്രദ്ധിച്ചിരിക്കും. അതായത് കമ്പനി നിങ്ങൾക്ക് വേണ്ടി ചെലവാക്കുന്ന മൊത്തം തുകയാണ് സിടിസി. അതായത് നിങ്ങളുടെ ബേസിക് സാലറി, ഹൗസ് റെന്റ് അലവൻസ് (എച്ച്ആർഎ), ബേസിക് അലവൻസ്, യാത്രാ അലവൻസ്, മെഡിക്കൽ ആനുകൂല്യങ്ങൾ, പ്രൊവിഡന്റ് ഫണ്ട് സംഭാവന (നിങ്ങളുടെയും കമ്പനിയുടെയും സംഭാവന), പെൻഷൻ ഫണ്ട്, മറ്റ് ആനുകൂല്യങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് സിടിസി.
ബേസിക് സാലറി
ബേസിക് സാലറി അഥവാ അടിസ്ഥാന ശമ്പളം നിങ്ങൾക്ക് മാസവും നിങ്ങളുടെ അക്കൗണ്ടിൽ ലഭിക്കുന്ന ശമ്പളമാണ്. സ്ഥിരമായി എല്ലാ മാസവും ഒരേ തുക തന്നെയാകും ഇത്തരത്തിൽ നിങ്ങളുടെ അക്കൗണ്ടിൽ ക്രെഡിറ്റാകുക.
അലവൻസുകൾ
ശമ്പള ഘടനയുടെ ഒരു പ്രധാനപ്പെട്ട ഭാഗമാണ് അലവൻസുകൾ. എച്ച്‌ആർഎ (ഭവന വാടക അലവൻസ്), എൽടിഎ (ലീവ് ട്രാവൽ അലവൻസ്), ഡിഎ (ഡിയേർനെസ്സ് അലവൻസ്), മെഡിക്കൽ, വാഹനം, മൊബൈൽ ഫോൺ ആനുകൂല്യങ്ങൾ, സ്പെഷ്യൽ അലവൻസുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ഗ്രോസ് സാലറി
കോസ്റ്റ് ടു കമ്പനിയിൽ (സിടിസി) നിന്ന് ഗ്രാറ്റുവിറ്റിയും എംപ്ലോയ് പ്രൊവിഡന്റ് ഫണ്ടും (ഇപിഎഫ്) കുറയ്ക്കുമ്പോൾ, ശേഷിക്കുന്ന തുകയാണ് നിങ്ങളുടെ ഗ്രോസ് സാലറി അഥവാ മൊത്ത ശമ്പളം. നികുതി കുറയ്ക്കുന്നതിനോ മറ്റ് കിഴിവുകൾക്കോ മുമ്പുള്ള തുകയാണിത്. ബോണസ്, ഓവർടൈം വേതനം എന്നിവ ഇതിൽ ഉൾപ്പെടുന്നു.
എന്താണ് ഗ്രാറ്റുവിറ്റി?
1972 ലെ പേയ്‌മെന്റ് ഓഫ് ഗ്രാറ്റുവിറ്റി ആക്റ്റ് പ്രകാരം നൽകേണ്ട തുകയാണ് ഗ്രാറ്റുവിറ്റി. 5 വർഷത്തിൽ കൂടുതൽ ഒരു കമ്പനിയിൽ ജോലി ചെയ്തിട്ടുണ്ടെങ്കിൽ ജീവനക്കാർക്ക് അവരുടെ തൊഴിലുടമ നൽകുന്ന ഒരു വലിയ തുകയാണ് ഇത്. സാധാരണയായി ജീവനക്കാരൻ വിരമിക്കുന്ന സമയത്താണ് ഗ്രാറ്റുവിറ്റി തുക ലഭിക്കുക. എന്നാൽ ചില നിബന്ധനകൾ പ്രകാരം നേരത്തേ തന്നെ ഗ്രാറ്റുവിറ്റി നേടാവുന്നതാണ്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
