ആധാറില്‍ നിങ്ങളുടെ മേൽവിലാസം മാറ്റാന്‍ ഇനി രേഖകള്‍ ആവശ്യമില്ല. മേൽവിലാസം തെളിയിക്കുന്ന രേഖകൾ കൈവശമില്ലെങ്കിലും നിങ്ങളുടെ വിലാസ വിശദാംശങ്ങൾ ആധാറിൽ അപ്ഡേറ്റ് ചെയ്യാൻ കഴിയുമെന്നാണ് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) അറിയിച്ചിരിക്കുന്നത്. വിലാസം സ്ഥിരീകരിക്കുന്നതിന് മറ്റൊരാളുടെ സഹായത്തോടെയാണ് ഇത് സാധ്യമാക്കുന്നത്.
നിങ്ങൾക്ക് എപ്പോൾ ഈ സേവനം ഉപയോഗിക്കാൻ കഴിയും?
പെട്ടെന്ന് നിങ്ങള്‍ വീടുമാറിയെന്നിരിക്കട്ടെ, പുതിയ ഈ സേവനം നിങ്ങൾക്ക് വളരെ ഉപയോഗപ്രദമാകും. കൂടാതെ അടുത്തിടെ വിവാഹിതരായവർക്കും, ഈ സൗകര്യം ഉപയോഗിച്ച് നിങ്ങളുടെ ആധാർ വിലാസം പുതിയ വീട്ടിലേക്ക് എളുപ്പത്തിൽ തന്നെ അപ്ഡേറ്റ് ചെയ്യാൻ കഴിയും.
നിങ്ങളുടെ വിലാസം സ്ഥിരീകരിക്കുന്നത് ആര്?
നിങ്ങളുടെ വിലാസം സ്ഥിരീകരിക്കുന്നത് കുടുംബാംഗം തന്നെയോ, ബന്ധുവോ, സുഹൃത്തുക്കളോ, ഭൂവുടമയോ ആകാം. അവർ അവരുടെ വിലാസം തെളിവായി ഉപയോഗിക്കാൻ നിങ്ങളെ അനുവദിക്കും. താഴെ പറയുന്ന കാര്യങ്ങൾ അംഗീകരിച്ചാൽ മാത്രമേ വിലാസം അപ്ഡേറ്റ് ചെയ്യാൻ കഴിയൂ.
നിബന്ധനകൾ
- താമസക്കാരനും വിലാസം വെരിഫൈ ചെയ്യുന്നയാളും ആധാറില്‍ മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരായിരിക്കണം.
- താമസക്കാരനും വിലാസം സ്ഥിരീകരിക്കുന്നയാള്ക്കും മൊബൈലില്‍ ഒടിപി ലഭിക്കും. ഇത് സൈറ്റില്‍ നല്‍കുകയും ചെയ്യണം.
- വിലാസം സ്ഥിരീകരിക്കുന്നയാളുടെ പൂര്ണസമ്മതമുണ്ടെങ്കില് മാത്രമേ ഇത് സാധ്യമാകൂ.
എങ്ങനെ വിലാസം പുതുക്കാം?
- യുഐഡിഎഐയുടെ വെബ്സൈറ്റില്‍ തുറക്കുക
- മൈ ആധാര്‍ ടാബില്‍ റിക്വസ്റ്റ് ആധാര്‍ വാലിഡേഷന്‍ ലെറ്റര്‍ ടാബ് തിരഞ്ഞെടുക്കുക
- തുടർന്ന് വിലാസം മാറ്റാം
malayalam.goodreturns.in
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ



Click it and Unblock the Notifications
