നിങ്ങൾ മ്യൂച്വൽ ഫണ്ട് സ്കീമുകളിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്ന തുടക്കക്കാരനാണെങ്കിൽ നിങ്ങൾക്ക് അനുയോജ്യമായ ചില നിക്ഷേപ ഓപ്ഷനുകൾ താഴെ പറയുന്നവയാണ്. മിഡ്ക്യാപ്പിനേക്കാളും സ്മോൾ ക്യാപ് മ്യൂച്വൽ ഫണ്ട് സ്കീമുകളേക്കാളും റിസ്ക് താരതമ്യേന കുറഞ്ഞ ലാർജ്ക്യാപ് ഫണ്ടുകളാണ് നിങ്ങൾക്ക് അനുയോജ്യം. ലാർജ് ക്യാപ് മ്യൂച്വൽ ഫണ്ട് സ്കീമുകളിലും റിസ്ക്ക് സാധ്യതയുണ്ടെങ്കിലും താരതമ്യേന അപകട സാധ്യത കുറവാണ്.
മിറേ അസറ്റ് ലാർജ് ക്യാപ് ഫണ്ട്
5 വർഷത്തെ ഉയർന്ന വരുമാനം നേടി തരുന്ന ലാർജ് ക്യാപ് ഫണ്ടാണ് മിറേ അസറ്റ് ലാർജ് ക്യാപ് ഫണ്ട്. 13 ശതമാനം റിട്ടേൺ നൽകുന്ന ഈ 5 വർഷത്തെ ഫണ്ട് മറ്റ് ഫണ്ടുകളേക്കാൾ മികച്ച വരുമാനം നൽകുന്നു. എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ് തുടങ്ങിയവ ഈ ഫണ്ടിന്റെ കൈവശമുണ്ട്.
ആക്സിസ് ബ്ലൂചിപ്പ് ഫണ്ട്
മിക്ക ലാർജ് ക്യാപ്പ് ഫണ്ടുകളുടെയും അവസാന 1, 2, 3 വർഷത്തെ വരുമാനം മികച്ചതായിരിക്കില്ല. എന്നാൽ ആക്സിസ് ബ്ലൂചിപ്പ് ഫണ്ട് ഒരു വർഷത്തിൽ 2.41 ശതമാനവും 3 വർഷത്തിനുള്ളിൽ 13.29 ശതമാനവും കഴിഞ്ഞ 5 വർഷത്തിനുള്ളിൽ 12 ശതമാനവും വരുമാനം നൽകിയിട്ടുണ്ട്. വരുമാനം കൈവരിക്കാനാകാത്തതും സാമ്പത്തിക വളർച്ച മന്ദഗതിയിലായതും കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ മ്യൂച്വൽ ഫണ്ടുകളിൽ നിന്നുള്ള വരുമാനം കുറച്ചിട്ടുണ്ട്.
റിലയൻസ് ലാർജ്കാപ്പ് ഫണ്ട്
കഴിഞ്ഞ ഒരു വർഷത്തിൽ റിലയൻസ് ലാർജ്കാപ്പ് ഫണ്ട് 0.24 ശതമാനം വാർഷിക വളർച്ച കൈവരിച്ചിട്ടുണ്ട്. എന്നിരുന്നാലും, കഴിഞ്ഞ അഞ്ചു വർഷത്തെ വരുമാനം 11 ശതമാനമാണ്. ഇത് സെൻസെക്‌സിൽ നിന്നുള്ള അഞ്ചുവർഷത്തെ വരുമാനത്തേക്കാൾ മികച്ചതാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക്, ലാർസൻ ടർബോ, ഐടിസി എന്നിവയുടെ ഓഹരികളിലാണ് ഫണ്ടിന്റെ നിക്ഷേപമുള്ളത്.
കാനറ റോബെകോ ബ്ലൂചിപ്പ് ഇക്വിറ്റി ഫണ്ട്
3 വർഷത്തിനിടെ 9.38 ശതമാനവും അഞ്ചു വർഷത്തിനിടെ 9.99 ശതമാനവും നേട്ടമാണ് ഫണ്ട് കൈവരിച്ചിട്ടുള്ളത്. എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എൽ ആൻഡ് ടി, എച്ച്ഡിഎഫ്സി എന്നിവയിൽ ഫണ്ടിന് നിക്ഷേപമുണ്ട്. വാല്യൂ റിസേർച്ച് ഓൺലൈനിൽ 4 സ്റ്റാർ റേറ്റിംഗാണ് ഫണ്ടിനുള്ളത്.
എസ്‌ബിഐ ബ്ലൂചിപ്പ് ഫണ്ട്
എസ്‌ബിഐ ബ്ലൂചിപ്പ് ഫണ്ടും കഴിഞ്ഞ 5 വർഷത്തിനുള്ളിൽ മികച്ച വരുമാനം നേടിയിട്ടുണ്ട്. 11.08 ശതമാനമാണ് അഞ്ച് വർഷത്തെ വരുമാനം. മൂന്ന് വർഷത്തെ വരുമാനം 6.03 ശതമാനമായി കുറഞ്ഞു. എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ലാർസൻ ടർബോ തുടങ്ങിയവയിലാണ് ഫണ്ടിന്റെ നിക്ഷേപം.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
