ഐആർസിടിസി ട്രെയിൻ യാത്രക്കാർക്ക് ഇ-ടിക്കറ്റിംഗ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഇതുവഴി ട്രെയിനിൽ യാത്ര ചെയ്യുന്ന ആളുകൾക്ക് ഐആർസിടിസി പോർട്ടൽ അല്ലെങ്കിൽ മൊബൈൽ ആപ്ലിക്കേഷൻ വഴി ഓൺലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്യാം. അവസാന നിമിഷം അല്ലെങ്കിൽ അടിയന്തരമായി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ഐആർസിടിസി നൽകുന്ന സേവനമാണ് തത്കാൽ, പ്രീമിയം തത്കാൽ ടിക്കറ്റുകൾ. എന്നാൽ ഇവ തമ്മിലുള്ള വ്യത്യാസം പലർക്കും അറിയില്ല.
പ്രീമിയം തത്കാൽ
സമയക്കുറവുള്ള ആളുകൾക്ക് പ്രീമിയം തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതാണ് നല്ലതാണ്. ഇതുവഴി അവസാന നിമിഷത്തെ ഡൈനാമിക് ടിക്കറ്റ് നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ യാത്രക്കാർക്ക് സാധിക്കും. വിവിധ ക്ലാസുകളെ ആശ്രയിച്ച് 10 ശതമാനം മുതൽ 30 ശതമാനം വരെയാണ് അധിക ടിക്കറ്റ് നിരക്കുകൾ. ഐആർസിടിസിയുടെ കണക്കനുസരിച്ച് പ്രീമിയം തത്കലിന്റെ പരമാവധി പരിധി അടിസ്ഥാന നിരക്കിന്റെ 30 ശതമാനമാണ് അല്ലെങ്കിൽ 400 രൂപ എന്നതാണ്. ഐആർസിടിസി പ്രീമിയം തത്കൽ ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് സൗകര്യം സാധാരണക്കാർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നതിനാൽ ടിക്കറ്റ് ബുക്കിംഗ് ഏജന്റുമാർക്ക് ഈ ക്വാട്ട പ്രകാരം ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയില്ല.
തത്കാൽ ടിക്കറ്റ്
ഐആർസിടിസി ഇ-ടിക്കറ്റിംഗ് വെബ്‌സൈറ്റായ www.irctc.co.in ൽ നിന്നോ ഇന്ത്യൻ റെയിൽവേ ടിക്കറ്റ് കൗണ്ടറുകളിൽ നിന്നോ ബുക്കിംഗ് ഓഫീസുകളിൽ നിന്നും റിസർവേഷൻ സെന്ററുകളിൽ നിന്നോ തത്കാൽ ക്വാട്ടയ്ക്ക് കീഴിൽ ടിക്കറ്റ് ബുക്ക് ചെയ്യാം. ഇന്ത്യൻ റെയിൽവേ നിർദ്ദേശം അനുസരിച്ച് ഫസ്റ്റ് എസി, എക്സിക്യൂട്ടീവ് ക്ലാസ്സുകളിൽ തത്കാൽ ടിക്കറ്റ് ബുക്കിംഗ് അനുവദനീയമല്ല.
തത്കാൽ ടിക്കറ്റ് ബുക്കിംഗ് സമയം
ട്രെയിനിന്റെ യഥാർത്ഥ പുറപ്പെടൽ തീയതിയ്ക്ക് ഒരു ദിവസം മുമ്പാണ് തത്കാൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുന്നത്. എസി ക്ലാസുകൾക്ക് രാവിലെ 10 നാണ് തത്കാൽ വിൻഡോ തുറക്കുന്നത്. നോൺ എസി തത്ക്കാൽ ടിക്കറ്റുകൾ രാവിലെ 11 മുതൽ ബുക്ക് ചെയ്യാം. അടിസ്ഥാന നിരക്കിന്റെ 10 മുതൽ 30 ശതമാനം വരെയാണ് തത്കാൽ ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് ചാർജായി ഐആർസിടിസി ഈടാക്കുന്നത്. സെക്കന്റ് ക്ലാസ് മിനിമം തത്കാൽ ചാർജുകൾ 10 രൂപയും പരമാവധി 15 രൂപയുമാണ്. സ്ലീപ്പർ ക്ലാസിന് കുറഞ്ഞത് 90 രൂപയും പരമാവധി 175 രൂപയുമാണ്, എസി ചെയർ കാറിന് കുറഞ്ഞത് 100 രൂപയും പരമാവധി 200 രൂപയുമാണ്. എസി 3 ടയർ മിനിമം 250 രൂപയും പരമാവധി 350 രൂപയുമാണ് എസി 2 ടയറിനും എക്സിക്യൂട്ടീവിനും മിനിമം 300 രൂപയും പരമാവധി 400 രൂപയുമാണ് നിരക്ക്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
തത്കാൽ ട്രെയിൻ ടിക്കറ്റുകൾ റദ്ദാക്കിയതിന് ഐആർസിടിസി പണം തിരികെ നൽകില്ല. കൂടാതെ ടിക്കറ്റ് റദ്ദാക്കലിന് റദ്ദാക്കൽ നിരക്കുകൾ ഈടാക്കുകയും ചെയ്യും. തത്കാൽ ട്രെയിൻ ടിക്കറ്റ് ബുക്കിംഗിന് കീഴിൽ, ലേഡീസ് കൺസെഷണൽ ക്വാട്ട അല്ലെങ്കിൽ മുതിർന്ന പൗരന്മാരുടെ ക്വാട്ട എന്നീ ഇളവുകൾ അനുവദിക്കുന്നതല്ല.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications