സർക്കാർ തത്കാൽ പാസ്‌പോർട്ട് സേവനം നടപ്പിലാക്കിയതോടെ പെട്ടെന്ന് പാസ്പോർട്ട് ആവശ്യമുള്ളവർക്ക് വളരെ വേഗത്തിൽ പാസ്പോർട്ട് ലഭിക്കാൻ തുടങ്ങി. തത്കാൽ ക്വാട്ട പ്രകാരം അപേക്ഷിക്കുന്ന പാസ്‌പോർട്ട് അപേക്ഷകർക്ക് ഗസറ്റഡ് ഉദ്യോഗസ്ഥൻ ഒപ്പിട്ട സ്ഥിരീകരണ സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ല. തത്കാൽ പാസ്‌പോർട്ടിനായി അപേക്ഷിക്കുന്ന ആളുകൾക്ക് സർക്കാരിന്റെ നിർദ്ദിഷ്ട പട്ടികയിൽ നിന്ന് ഏതെങ്കിലും മൂന്ന് രേഖകൾ മാത്രം സമർപ്പിച്ചാൽ മതി.
ആവശ്യമായ പ്രധാന രേഖകൾ
- ആധാർ കാർഡ് / ഇ-ആധാർ
- ഇലക്ടറൽ ഫോട്ടോ ഐഡി കാർഡ്
- സംസ്ഥാന / കേന്ദ്ര സർക്കാർ, പിഎസ്‌യു, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അല്ലെങ്കിൽ പബ്ലിക് ലിമിറ്റഡ് കമ്പനികൾ നൽകുന്ന സേവന ഫോട്ടോ ഐഡി കാർഡ്
- എസ്‌സി / എസ്ടി / ഒബിസി സർട്ടിഫിക്കറ്റുകൾ
- ആയുധ ലൈസൻസുകൾ
- മുൻ സൈനികരുടെ പെൻഷൻ / പെൻഷൻ പേയ്മെന്റ് ഓർഡർ, മുൻ സൈനികരുടെ വിധവ / ആശ്രിത സർട്ടിഫിക്കറ്റുകൾ
- വാർദ്ധക്യ പെൻഷൻ ഓർഡർ, വിധവ പെൻഷൻ ഓർഡർ എന്നിവ പോലുള്ള പെൻഷൻ രേഖകൾ
മറ്റ് രേഖകൾ
പ്രധാന രേഖകൾക്ക് പുറമേ മറ്റ് ചില രേഖകളും തത്ക്കാൽ പാസ്പോർട്ട് അപേക്ഷയ്ക്കൊപ്പം സമർപ്പിക്കാം. താഴെ പറയുന്നവയാണ് അത്തരം ചില രേഖകൾ.
- പാൻ കാർഡ്
- ബാങ്ക് / കിസാൻ / പോസ്റ്റ് ഓഫീസ് പാസ്‌ബുക്കുകൾ
- വിദ്യാർത്ഥികളുടെ ഫോട്ടോ തിരിച്ചറിയൽ കാർഡുകൾ
- ഡ്രൈവിംഗ് ലൈസൻസ്
- ആർബിഡി നിയമപ്രകാരം നൽകിയ ജനന സർട്ടിഫിക്കറ്റും റേഷൻ കാർഡും
ഫീസ്
തത്കാൽ സ്കീമിന് കീഴിൽ പാസ്‌പോർട്ട് ലഭിക്കുന്നതിന്, സാധാരണ പാസ്പോർട്ട് അപേക്ഷാ ഫോമിൽ ബാധകമായ പരമ്പരാഗത ഫീസിനേക്കാൾ ഉയർന്ന ഫീസ് നൽകേണ്ടതുണ്ട്. പൊലീസ് സ്ഥിരീകരണത്തിന്റെ ആവശ്യമില്ലാത്തതിനാൽ അപേക്ഷ സമർപ്പിച്ച തീയതിയ്ക്ക് ശേഷം ഒരു പ്രവൃത്തി ദിവസത്തിനുള്ളിൽ പാസ്‌പോർട്ട് ലഭിക്കും.
18 വയസ്സിന് താഴെയുള്ളവർക്ക്
18 വയസ്സിൽ താഴെയുള്ള കുട്ടികൾ ആധാർ കാർഡിനൊപ്പം സ്കൂളിലെയോ കോളേജിലെയോ തിരിച്ചറിയൽ രേഖകൾ, ജനന സർട്ടിഫിക്കറ്റ്, റേഷൻ കാർഡ് ഇവയിൽ ഏതെങ്കിലും രേഖ സമർപ്പിച്ചാൽ മതിയാകും. ആധാർ കാർഡ് ഇല്ലാത്തവർക്ക് ആധാർ കാർഡിനപേക്ഷിച്ച നമ്പർ നൽകാം.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications