എടിഎമ്മുകൾ പണം പിൻവലിക്കാൻ വേണ്ടി മാത്രമുള്ളതല്ല. ബാലൻസ് അന്വേഷണവും, ചെക്ക് ബുക്ക് അഭ്യർത്ഥനയും, നികുതി അടയ്ക്കലുമൊക്കെ എടിഎമ്മിന്റെ സേവനങ്ങളാണ്. എന്നാൽ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുന്നത് ഒഴിച്ച് മറ്റ് എല്ലാ സേവനങ്ങളും സൗജന്യമായിരിക്കണമെന്ന് റിസർവ് ബാങ്കിന്റെ പുതിയ നിർദ്ദേശം. ബാങ്ക് അക്കൗണ്ട് ഉടമകൾക്കായി സൗജന്യ എടിഎം ഇടപാടുകളെക്കുറിച്ച് ബാങ്കിംഗ് റെഗുലേറ്ററായ റിസർവ് ബാങ്ക് ചില വ്യക്തതകൾ വരുത്തിയിട്ടുണ്ട്. താഴെ പറയുന്നവയാണ് അവയിൽ ചില കാര്യങ്ങൾ.
പരാജയപ്പെടുന്ന ഇടപാടുകൾ
റിസർവ് ബാങ്ക് ഓഗസ്റ്റ് 14ന് പുറത്തിറക്കിയ സർക്കുലറിലാണ് സൗജന്യ എടിഎം ഇടപാടുകൾ സംബന്ധിച്ച കാര്യങ്ങൾക്ക് വ്യക്തത വരുത്തിയിരിക്കുന്നത്. ഹാർഡ്‌വെയർ, സോഫ്റ്റ്‌വെയർ, ആശയവിനിമയ പ്രശ്നങ്ങൾ തുടങ്ങിയ സാങ്കേതിക കാരണങ്ങളാൽ പരാജയപ്പെടുന്ന ഇടപാടുകൾ സാധുവായ എടിഎം ഇടപാടുകളായി കണക്കാക്കില്ലെന്നാണ് സർക്കുലറിൽ വ്യക്തമാക്കിയിരിക്കുന്നത്.
എടിഎമ്മിൽ കാശില്ലെങ്കിൽ
എടിഎമ്മിൽ കറൻസി നോട്ടുകൾ ഇല്ലാതെ വരികയോ, ബാങ്കിനോ സേവന ദാതാവിനോ ഇടപാട് നിരസിക്കുന്നതും സാധുവായ എടിഎം ഇടപാടുകളായി പരിഗണിക്കില്ലെന്നും സർക്കുലറിൽ പറയുന്നു. അസാധുവായ പിൻ / മൂല്യനിർണ്ണയങ്ങൾ എന്നിവയും സാധുവായ എടിഎം ഇടപാടുകളായി കണക്കാക്കില്ല.
പണയിതര ഇടപാട്
എടിഎമ്മിൽ നിന്നുള്ള പണയിതര ഇടപാടുകളും ഇനി സൗജന്യമാണ്. അതായത് ബാലൻസ് അന്വേഷണം, ചെക്ക് ബുക്ക് അഭ്യർത്ഥന, നികുതി അടയ്ക്കൽ, ഫണ്ട് കൈമാറ്റം തുടങ്ങിയ എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കാതെയുള്ള ഇടപാടുകൾ ഇനി മുതൽ സൗജന്യ എടിഎം ഇടപാടുകളാകും. നേരത്തേ ഇത്തരം ഇടപാടുകൾ എടിഎം ഇടപാടായി കണക്കാക്കിയാണ് ചാർജ് ഈടാക്കിയിരുന്നത്.
സൗജന്യ ഇടപാട് പരിധി
തുടക്കത്തിൽ എടിഎം ഇടപാടുകൾ സൗജന്യമായിരുന്നു. എന്നാൽ പിന്നീട് ബാങ്കുകൾ സൗജന്യ ഇടപാടുകൾക്ക് പരിധി നിശ്ചയിച്ചു. സേവിംഗ് ബാങ്ക് അക്കൗണ്ടുകൾക്ക് മാസത്തിൽ 8 സൗജന്യ ഇടപാടാണ് അനുവദിച്ചിട്ടുള്ളത്. നഗരങ്ങളിൽ 10 തവണയാണ് പരിധി. 5 തവണ അതാത് ബാങ്കുകളുടെ എടിഎമ്മിൽ നിന്നും ബാക്കി മറ്റ് ബാങ്കുകളുടെ എടിഎമ്മിൽ നിന്നും ഇടപാടുകൾ നടത്താം.
malayalam.goodreturns.in
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
