ജിയോ ഫൈബർ ബ്രോഡ്‌ബാൻഡ് പ്ലാൻ: അപേക്ഷിക്കേണ്ടത് എങ്ങനെ? ഇൻസ്റ്റാലേഷൻ ചാർജ് എത്ര?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉപഭോക്താക്കൾ കാത്തിരുന്ന ജിയോ ജിഗാ ഫൈബർ ബ്രോഡ്‌ബാൻഡ് സേവനം സെപ്റ്റംബർ 5 മുതൽ ആരംഭിക്കുമെന്ന് മുകേഷ് അംബാനി പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെ രജിസ്ട്രേഷൻ നടപടികൾ സംബന്ധിച്ച വിശദാംശങ്ങളും കമ്പനി പുറത്തുവിട്ടു. ലാൻഡ്‌ലൈൻ ഫോൺ കണക്ഷനും ടിവി സെറ്റ്-ടോപ്പ് ബോക്സും ഉൾപ്പെടെ ജിയോ ഫൈബർ പ്ലാനുകൾ പ്രതിമാസം 700 രൂപ മുതൽ ലഭിക്കും. പ്രീമിയം ഉപഭോക്താക്കളുടെ നിരക്ക് 10,000 രൂപ വരെ ഉയരുകയും ചെയ്യും.

 

ജിയോ വെൽക്കം ഓഫർ

ജിയോ വെൽക്കം ഓഫർ

ബ്രോഡ്ബാൻഡ് ഓഫറിനൊപ്പം ജിയോ വെൽക്കം ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്. വാർഷിക പ്ലാൻ വാങ്ങുന്ന എല്ലാ ഉപഭോക്താക്കൾക്കും എച്ച്ഡി അല്ലെങ്കിൽ 4 കെ എൽഇഡി ടിവിയും 4 കെ സെറ്റ് ടോപ്പ് ബോക്സും സൗജന്യമായി നൽകും. ലാൻഡ്‌ലൈൻ കണക്ഷനും സൗജന്യമായിരിക്കും. തുടക്കത്തിൽ ജിയോ ഇൻസ്റ്റാലേഷൻ ചാർജുകളും സൗജന്യമായി ലഭിക്കുമെന്ന് കമ്പനി അറിയിച്ചു.

ജിയോ ഫൈബറിനായി എങ്ങനെ അപേക്ഷിക്കാം?

ജിയോ ഫൈബറിനായി എങ്ങനെ അപേക്ഷിക്കാം?

ലളിതമായ മൂന്ന്-ഘട്ട പ്രക്രിയയിലൂടെ നിങ്ങൾക്ക് ജിയോ വെബ്‌സൈറ്റിലൂടെ ഒരു ജിയോ ഫൈബർ കണക്ഷനായി അപേക്ഷിക്കാം. ആദ്യ പേജിൽ, ജിയോ ഫൈബർ കണക്ഷൻ ലഭിക്കാൻ ആഗ്രഹിക്കുന്ന വിലാസം നൽകുക. അതിനുശേഷം നിങ്ങളുടെ പേര്, മൊബൈൽ നമ്പർ, ഇമെയിൽ ഐഡി എന്നിവ നൽകാൻ ആവശ്യപ്പെടും. തുടർന്ന് നിങ്ങളുടെ ഫോണിലേക്ക് അയച്ച ഒടിപി സമർപ്പിക്കാൻ ആവശ്യപ്പെടും. ഒടിപി നൽകുന്നതോടെ രജിസ്ട്രേഷൻ നടപടി പൂർത്തിയാകും. തുടർന്ന് ജിയോയുടെ സെയിൽസ് പ്രതിനിധി നിങ്ങളെ വിളിക്കും.

റിലയന്‍സ് ജിയോ ജിഗാഫൈബര്‍ - അറിഞ്ഞിരിക്കേണ്ട അഞ്ചു കാര്യങ്ങള്‍റിലയന്‍സ് ജിയോ ജിഗാഫൈബര്‍ - അറിഞ്ഞിരിക്കേണ്ട അഞ്ചു കാര്യങ്ങള്‍

ആവശ്യമായ രേഖകൾ

ആവശ്യമായ രേഖകൾ

കണക്ഷൻ ലഭിക്കുന്നതിന് താഴെ പറയുന്ന രേഖകളിൽ ഏതെങ്കിലും രണ്ടെണ്ണമെങ്കിലും ഉണ്ടായിരിക്കണം.

  • ആധാർ കാർഡ്
  • വോട്ടർ ഐഡി കാർഡ്
  • പാൻ കാർഡ്
  • പാസ്‌പോർട്ട്
  • ഡ്രൈവിംഗ് ലൈസൻസ്

ജിയോ പ്രൈം വരിക്കാരാകാം സൗജന്യമായി; ചെയ്യേണ്ടത് എന്ത്? നേട്ടങ്ങൾ നിരവധിജിയോ പ്രൈം വരിക്കാരാകാം സൗജന്യമായി; ചെയ്യേണ്ടത് എന്ത്? നേട്ടങ്ങൾ നിരവധി

ജിയോ ഫൈബർ ഇൻസ്റ്റാലേഷൻ

ജിയോ ഫൈബർ ഇൻസ്റ്റാലേഷൻ

നിങ്ങളുടെ രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയായി കഴിഞ്ഞാൽ നിങ്ങളുടെ പ്രദേശത്ത് ജിയോ ഫൈബർ സേവനം ലഭ്യമാണെങ്കിൽ, ബ്രോഡ്ബാൻഡ് സിസ്റ്റം ഇൻസ്റ്റാൾ ചെയ്യുന്നതിന് ഒരു ഇൻസ്റ്റലേഷൻ എഞ്ചിനീയർ ഉടൻ നിങ്ങളുടെ വീട്ടിൽ എത്തും. രണ്ട് മണിക്കൂറിനുള്ളിൽ ബ്രോഡ്ബാൻഡ് സേവനം ലഭിക്കുകയും ചെയ്യും. തുടക്കത്തിൽ കണക്ഷൻ എടുക്കുന്നവരിൽ നിന്ന് ഇൻസ്റ്റാലേഷൻ ചാർജ് ഈടാക്കില്ല.

ജിയോ, എയർടെൽ, വോഡഫോൺ, ഐഡിയ ആരുടെ 4ജിക്കാണ് സ്പീഡ് കൂടുതൽ?പുതിയ റിപ്പോർട്ട് പുറത്ത്ജിയോ, എയർടെൽ, വോഡഫോൺ, ഐഡിയ ആരുടെ 4ജിക്കാണ് സ്പീഡ് കൂടുതൽ?പുതിയ റിപ്പോർട്ട് പുറത്ത്

malayalam.goodreturns.in

Read more about: jio ജിയോ
English summary

ജിയോ ഫൈബർ ബ്രോഡ്‌ബാൻഡ് പ്ലാൻ: അപേക്ഷിക്കേണ്ടത് എങ്ങനെ? ഇൻസ്റ്റാലേഷൻ ചാർജ് എത്ര?

Jio fiber plans, including landline phone connection and TV set-top box, are available at Rs 700 per month. Read in malayalam.
Story first published: Saturday, August 17, 2019, 12:45 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X