ഐആർസിടിസി ഉപയോക്താക്കൾക്ക് തടസ്സരഹിതവും സുരക്ഷിതവുമായ ഇടപാടുകൾ നടത്താൻ പുതിയ ഇ-വാലറ്റ് സേവനം ആരംഭിച്ചു. ആസ്വദിക്കാൻ പ്രാപ്തമാക്കുന്ന ഇ വാലറ്റിന്റെ സൗകര്യം അവതരിപ്പിച്ചു. യൂസർ ഒതന്റിഫിക്കേഷൻ, എളുപ്പത്തിലുള്ള റീഫണ്ടുകൾ എന്നിവ പോലുള്ള വിവിധ ആനുകൂല്യങ്ങൾ ഇതിവഴി ഉപയോക്താക്കൾക്ക് ലഭിക്കും. ഐമുദ്ര പേയ്‌മെന്റ് വാലറ്റിന്റെ പ്രത്യേകതകളും നേട്ടങ്ങളും എന്തൊക്കെയെന്ന് പരിശോധിക്കാം.
ഉപയോഗങ്ങൾ ഇവയാണ്
ട്രെയിൻ ടിക്കറ്റുകൾ പരിധിയില്ലാതെ ബുക്ക് ചെയ്യാനും ഓൺലൈനിൽ ഷോപ്പുചെയ്യാനും സുഹൃത്തുക്കൾക്കും കുടുംബത്തിനും പണം അയയ്ക്കാനും ഐആർസിടിസി ഐമുദ്ര പേയ്‌മെന്റ് വാലറ്റ് വഴി സാധിക്കും. മൊബൈൽ, ടാബ്‌ലെറ്റ്, ഡെസ്‌ക്‌ടോപ്പ് എന്നിവയിലെല്ലാം നിങ്ങൾക്ക് ഐമുദ്ര വാലറ്റ് ആക്‌സസ് ചെയ്യുന്നതിനുള്ള സൗകര്യമുണ്ട്.
ഓൺലൈൻ/ ഓഫ്‍ലൈൻ ഇടപാടുകൾ
ഐമുദ്ര വാലറ്റിന്റെ വെർച്വൽ, ഫിസിക്കൽ കാർഡുകളും ലഭ്യമാണ്. അതുകൊണ്ട് തന്നെ നിങ്ങൾ ഓൺലൈനിലോ ഓഫ്‌ലൈനിലോ വാങ്ങുകയാണെങ്കിലും എല്ലാ ഇടപാടുകളിലും തടസ്സരഹിതവും സുരക്ഷിതവുമായി ഉപയോഗിക്കാനാകും. കെവൈസി മനദണ്ഡങ്ങൾ പാലിച്ച് നിങ്ങൾക്ക് ആവശ്യമുള്ളപ്പോഴെല്ലാം പെട്ടെന്ന് പണം പിൻവലിക്കാനും ഐആർസിടിസി ഐമുദ്ര കാർഡ് ഉപയോഗിക്കാം.
സൈൻ അപ്പ് ചെയ്യുന്നത് എങ്ങനെ?
- ഐആർസിടിസി ഐമുദ്ര വാലറ്റിൽ സൈൻ അപ്പ് ചെയ്യുന്നതിന് ആദ്യം ഐമുദ്ര വെബ്സൈറ്റ് സന്ദർശിക്കുക
- സൈൻ അപ്പ് ടാബിൽ ക്ലിക്കു ചെയുക
- വിശദാംശങ്ങൾ പൂരിപ്പിക്കുക
- നിങ്ങളുടെ മൊബൈൽ നമ്പറിൽ ലഭിക്കുന്ന ഒടിപി നൽകി സൈൻ അപ്പ് ചെയ്യുക
കാർഡ് ലഭിക്കും
നിങ്ങൾ രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ, നിങ്ങൾക്ക് ഒരു വെർച്വൽ കാർഡും ഫിസിക്കൽ കാർഡും ലഭിക്കും. ഫിസിക്കൽ കാർഡ് പോലെ തന്നെ വെർച്വൽ കാർഡും ഉപയോഗിക്കാം. പേയ്‌മെന്റുകൾ നടത്താനും ഓൺലൈനിൽ ഷോപ്പുചെയ്യാനും ഫിസിക്കൽ കാർഡിന് സമാനമായ രീതിയിൽ തന്നെ വെർച്വൽ കാർഡും ഉപയോഗിക്കാം. വെർച്വൽ കാർഡിന് 10 രൂപയും ഫിസിക്കൽ കാർഡിന് 200 രൂപയുമാണ് ഈടാക്കുന്നത്. ഐമുദ്ര കാർഡ് ഒരു പ്രീപെയ്ഡ് കാർഡാണ്. എന്നാൽ കാർഡ് ആക്ടിവേറ്റ് ചെയ്യാൻ ഫീസില്ല.
ഐമുദ്ര കാർഡ് എടിഎം ചാർജുകൾ
ഫെഡറൽ ബാങ്ക് എടിഎമ്മിൽ ഐമുദ്ര കാർഡ് ഉപയോഗിക്കുമ്പോൾ ഒരു മാസത്തിലെ ആദ്യത്തെ മൂന്ന് ഇടപാടുകൾ സൗജന്യമാണ്. തുടർന്നുള്ള ഏത് ഇടപാടിനും ബാധകമായ നികുതികൾക്കൊപ്പം 20 രൂപ ഈടാക്കും. ഫെഡറൽ ഇതര ബാങ്ക് എടിഎമ്മുകളിലെ ഏത് ഇടപാടിനും ബാധകമായ നികുതികൾക്കൊപ്പം 20 രൂപ നിരക്കിൽ ഈടാക്കും. നിലവിൽ, ഇന്ത്യൻ വെബ്‌സൈറ്റുകളിൽ നിന്ന് സാധനങ്ങൾ വാങ്ങാൻ മാത്രമേ കാർഡ് ഉപയോഗിക്കാൻ സാധിക്കൂ.
വാലറ്റ് പരിധി
കുറഞ്ഞ കെവൈസി പരിശോധിച്ച ഉപയോക്താക്കൾക്ക്, പ്രതിമാസ വാലറ്റ് പരിധി 10,000 രൂപയാണ്. മുഴുവൻ കെവൈസി പരിശോധകളും പൂർത്തിയായ ഉപയോക്താക്കൾക്ക്, പ്രതിമാസ വാലറ്റ് പരിധി 1,00,000 രൂപയാണ്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
