എന്താണ് ജിഡിപി എന്നും, രാജ്യത്തിന്റെ ജിഡിപി വളർച്ച നിരക്ക് നിങ്ങളെ എങ്ങനെ ബാധിക്കുമെന്നും പലർക്കും അറിയാൻ സാധ്യതയില്ല. ഇന്നലെ പുറത്തു വിട്ട ഈ സാമ്പത്തിക വർഷത്തിലെ ആദ്യപാദ ജിഡിപി നിരക്ക് സാമ്പത്തിക വിദഗ്ധർ പ്രതീക്ഷിച്ചതിനേക്കാളും വളരെ കുറവാണ്. വെറും 5 ശതമാനം മാത്രമാണ് ഇന്ത്യയുടെ വളർച്ച നിരക്ക്. അതുകൊണ്ട് തന്നെ ഇന്ത്യയുടെ കുറഞ്ഞ ജിഡിപി വളർച്ചാ നിരക്ക് സാധാരണക്കാരെ എങ്ങനെ ബാധിക്കുമെന്ന് പരിശോധിക്കാം.
വരുമാനം കുറയും
ജിഡിപി വളർച്ചാ നിരക്ക് കുറയുന്നത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് സാധാരണക്കാരെയാണ്. മാന്ദ്യം ആളുകളുടെ ശരാശരി വരുമാനത്തെ ബാധിക്കുകയും തൊഴിലവസരങ്ങൾ കുറയ്ക്കുകയും ചെയ്യുന്നു. ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്മെന്റ് റിസർച്ചിലെ സാമ്പത്തിക ശാസ്ത്ര പ്രൊഫസർ ആർ. നാഗരാജ് പറയുന്നത് അനുസരിച്ച് 2018-19ൽ പ്രതിശീർഷ പ്രതിമാസ വരുമാനം10,534 രൂപ ആയിരുന്നു. എന്നാൽ വാർഷിക ജിഡിപി വളർച്ച 5% ആയതോടെ ഈ സാമ്പത്തിക വർഷം വരുമാനം 526 രൂപ കൂടി വർദ്ധിക്കും.
തുടർച്ചയായ ഇടിവ്
വാർഷിക ജിഡിപി വളർച്ചാ നിരക്ക് 5 ശതമാനത്തിൽ നിന്ന് 4 ശതമാനമായി കുറയുമ്പോൾ പ്രതിമാസം 105 രൂപ വീതം കുറയും. വാർഷിക അടിസ്ഥാനത്തിൽ എടുത്താൽ, ഒരു വ്യക്തിക്ക് ആകെ നഷ്ടം ഒരു വർഷത്തിൽ 1,260 രൂപ ആയിരിക്കും. 2018-19 ലെ ഒന്നാം പാദത്തിൽ 8 ശതമാനമായിരുന്ന ജിഡിപിയാണ് 2020 സാമ്പത്തിക വർഷത്തെ ഒന്നാം പാദത്തിൽ 5 ശതമാനമായി കുറഞ്ഞത്. മുൻവർഷത്തെ വാർഷിക ജിഡിപി നിരക്കായ 7.3 ശതമാനത്തിൽ നിന്ന് ഈ വാർഷത്തെ വാർഷിക ജിഡിപി വളർച്ച 6.7 ശതമാനമായാണ് കണക്കു കൂട്ടിയിരിക്കുന്നത്. വളർച്ച കുറയുന്ന തുടർച്ചയായ മൂന്നാമത്തെ സാമ്പത്തിക വർഷമാണിത്.
കൂടുതൽ ബാധിക്കുന്നത് ആരെ?
ജിഡിപി വളർച്ച സാധാരണക്കാരിൽ ചെലുത്തുന്ന സ്വാധീനം വിശദീകരിച്ച മുതിർന്ന സാമ്പത്തിക വിദഗ്ധൻ നാഗരാജ് പറഞ്ഞു, ജിഡിപി കുറയുന്നത് പ്രതിശീർഷ വരുമാനത്തിൽ ആനുപാതികമായി ഇടിവുണ്ടാക്കും. സമ്പദ്‌വ്യവസ്ഥയിലെ ഉയർന്ന അസമത്വം കണക്കിലെടുക്കുമ്പോൾ, സമ്പന്നരെ അപേക്ഷിച്ച് ജിഡിപി വളർച്ചാ നിരക്കിന്റെ ഇടിവ് ദരിദ്രർക്കാണ് കൂടുതൽ അനുഭവിക്കേണ്ടി വരുന്നത്.
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെ എണ്ണം
ജിഡിപി കുറയുന്നതിന് അനുസരിച്ച് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെ എണ്ണം ഉയരും. ജിഡിപി വളർച്ചാ നിരക്കിന്റെ ഇടിവ് തൊഴിൽ നിരക്കിലും ഇടിവുണ്ടാക്കും.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications