വാട്ട്സ്ആപ്പിൽ കുത്തി ഇനി വെറുതെ സമയം കളയേണ്ട, വാട്ട്സ്ആപ്പ് വഴി കാശുണ്ടാക്കാനും ചില മാർഗങ്ങളുണ്ട്. അവയിൽ ഒന്നാണ് മ്യൂച്വൽ ഫണ്ട്. അടുത്തിടെ ചില ഫണ്ട് ഹൗസുകൾ വാട്ട്സ്ആപ്പ് വഴി നിക്ഷേപം നടത്താനുള്ള പദ്ധതികൾക്ക് തുടക്കം കുറിച്ചിരുന്നു. വാട്ട്സ്ആപ്പിലൂടെ എങ്ങനെ മ്യൂച്വൽ ഫണ്ട് നിക്ഷേപം നടത്താമെന്ന് പരിശോധിക്കാം.
വാട്ട്സ്ആപ്പിലൂടെ നിക്ഷേപം
മ്യൂച്വൽ ഫണ്ടുകളിൽ നിരവധി സാമ്പത്തിക, സാമ്പത്തികേതര ഇടപാടുകൾ നടത്തുന്നതിന് ഇന്ത്യയിലെ 400 മില്യണിലധികം വാട്ട്സ്ആപ്പ് ഉപഭോക്താക്കൾക്ക് അവസരം ലഭിക്കും. ആദിത്യ ബിർള സൺ ലൈഫ് മ്യൂച്വൽ ഫണ്ടും മോത്തിലാൽ ഓസ്വാൾ മ്യൂച്വൽ ഫണ്ടുമാണ് ആദ്യമായി വാട്‌സ്ആപ്പ് അധിഷ്ഠിത നിക്ഷേപ സൗകര്യം ആരംഭിച്ചത്. കമ്പ്യൂട്ടർ ഏജ് മാനേജുമെന്റ് സർവീസസ് അല്ലെങ്കിൽ സിഎഎംഎസും അടുത്തിടെ വാട്‌സ്ആപ്പ് അധിഷ്ഠിത സേവനങ്ങൾ ആരംഭിച്ചിരുന്നു.
ആദിത്യ ബിർള സൺ ലൈഫ് മ്യൂച്വൽ ഫണ്ട്
ആദിത്യ ബിർള സൺ ലൈഫ് മ്യൂച്വൽ ഫണ്ട് മോട്ടിലാൽ ഓസ്വാൾ മ്യൂച്വൽ ഫണ്ടിനേക്കാൾ വിശാലമായ ഓപ്ഷനുകളാണ് വാഗ്ദാനം ചെയ്യുന്നത്. ആദിത്യ ബിർള സൺ ലൈഫ് മ്യൂച്വൽ ഫണ്ട് ഒരു ലംപ്‌സം അല്ലെങ്കിൽ എസ്‌ഐപി വഴി നിക്ഷേപിക്കാനും റിഡീം ചെയ്യാനും നിങ്ങളുടെ അക്കൗണ്ട് സ്റ്റേറ്റ്മെന്റ്, ക്യാപിറ്റൽ ഗെയിൻ സ്റ്റേറ്റ്മെന്റ്, നിങ്ങളുടെ സ്കീമുകളുടെ എൻഎവി നേടാനും അനുവദിക്കുന്നു. പുതിയ നിക്ഷേപകർക്ക് വാട്ട്സ്ആപ്പിലൂടെ അവരുടെ കെവൈസി പൂർത്തിയാക്കാനും സാധിക്കും.
മോട്ടിലാൽ ഓസ്വാൾ മ്യൂച്വൽ ഫണ്ട്
മോട്ടിലാൽ ഓസ്വാൾ മ്യൂച്വൽ ഫണ്ട് അവരുടെ നിലവിലുള്ള നിക്ഷേപകരെ എസ്‌ഐപി അല്ലെങ്കിൽ ലംപ്‌സം വഴി നിക്ഷേപിക്കാൻ അനുവദിക്കുന്നു. നിക്ഷേപകർക്ക് ഇക്വിറ്റി സ്കീമുകൾ, ഇൻഡെക്സ് ഫണ്ട് എൻഎഫ്‌ഒകൾ, ഹൈബ്രിഡ് സ്കീമുകൾ എന്നിവയും വാട്ട്സ്ആപ്പ് വഴി വാങ്ങാം. എന്നാൽ ഡെറ്റ് ഫണ്ടുകൾ വാങ്ങാൻ മോട്ടിലാൽ ഓസ്വാൾ നിങ്ങളെ അനുവദിക്കില്ല. നിങ്ങൾ എഎംസിയിൽ ആദ്യമായി നിക്ഷേപിക്കുന്ന ആളാണെങ്കിൽ ആദ്യം എഎംസിയുടെ വെബ്‌സൈറ്റിൽ ഒരു അക്കൗണ്ട് തുറക്കാൻ ആവശ്യപ്പെടും.
ക്യാം സേർവ് (CAMServ)
ഫണ്ടുകൾ വാങ്ങാനും വീണ്ടെടുക്കാനും എസ്‌ഐപി ആരംഭിക്കാനും അക്കൗണ്ട് സ്റ്റേറ്റ്മെന്റ് സ്വീകരിക്കാനും നിങ്ങളുടെ ഇടപാടിന്റെ നില പരിശോധിക്കാനും CAMServ വാട്ട്സ്ആപ്പ് സേവനം നിങ്ങളെ സഹായിക്കും. എന്നാൽ ഒരു പുതിയ ഫോളിയോ സൃഷ്ടിക്കാൻ വാട്ട്‌സ്ആപ്പ് ബോട്ട് വഴി സാധിക്കില്ല. നിങ്ങളുടെ ബാങ്ക് വിശദാംശങ്ങൾ, നോമിനി, ജോയിന്റ് ഹോൾഡർ, മറ്റേതെങ്കിലും വ്യക്തിഗത വിശദാംശങ്ങൾ എന്നിവ വാട്ട്സ്ആപ്പ് വഴി മാറ്റാവുന്നതാണ്.
ക്യാം സേർവ് വാട്ട്സ്ആപ്പ് സേവനം ആരംഭിക്കുന്നത് എങ്ങനെ?
- CAMServ ആക്സസ് ചെയ്യുന്നതിന്, നിങ്ങളുടെ കോൺടാക്റ്റ്സിൽ ‘6384863848' എന്ന നമ്പർ സേവ് ചെയ്യുക
- വാട്ട്‌സ്ആപ്പ് വിൻഡോ തുറന്ന് ‘ഹായ്' എന്ന് ടൈപ്പു ചെയ്യുക.
മോട്ടിലാൽ ഓസ്വാൾ വാട്ട്സ്ആപ്പ് സേവനം ആരംഭിക്കുന്നത് എങ്ങനെ?
- +91 9372205812 എന്ന മോട്ടിലാൽ ഓസ്വാൾ അസറ്റ് മാനേജ്മെന്റ് കമ്പനിയുടെ മൊബൈൽ നമ്പർ സേവ് ചെയ്യുക
- നിങ്ങളുടെ രജിസ്ട്രേഡ് മൊബൈൽ നമ്പറിൽ നിന്ന് ഈ നമ്പറിലേയ്ക്ക് ഒരു ഹായ് അയയ്ക്കുക.
- മറുപടി ആയി നിങ്ങൾക്ക് ഒരു സ്വാഗത സന്ദേശം ലഭിക്കും അതിനൊപ്പം നിങ്ങളുടെ പാൻ നമ്പറും കമ്പനി ആവശ്യപ്പെടും
- അതിനുശേഷം നിക്ഷേപം നടത്തേണ്ടത് എങ്ങനെയെന്ന് വ്യക്തമാക്കുന്ന വിവരങ്ങൾ കമ്പനി നിങ്ങൾക്ക് കൈമാറും.
- കമ്പനി അയയ്ക്കുന്ന പേയ്മെന്റ് ലിങ്ക് വഴി നിങ്ങൾക്ക് ഇടപാട് നടക്കാവുന്നതാണ്.
ആദിത്യ ബിർള സൺ ലൈഫ് വാട്ട്സ്ആപ്പ് സേവനം ആരംഭിക്കുന്നത് എങ്ങനെ?
വാട്‌സ്ആപ്പ് വഴി ആദിത്യ ബിർള സൺ ലൈഫ് മ്യൂച്വൽ ഫണ്ട് നിക്ഷേപ സൗകര്യം ഉപയോഗിക്കുന്നതിന്, 88288 00033 എന്ന നമ്പർ നിങ്ങളുടെ ഫോണിൽ സേവ് ചെയ്യുക. വാട്ട്സ്ആപ്പിൽ നിന്ന് ഈ നമ്പറിലേയ്ക്ക് ഒരു ‘ഹായ്' അയയ്‌ക്കുക. നിങ്ങൾക്ക് 9579810022 എന്ന നമ്പറിലേയ്ക്ക് മിസ്ഡ് കോൾ നൽകിയും 8451000355 എന്ന നമ്പറിലേയ്ക്ക് എസ്എംഎസ് അയച്ചും ആദിത്യ ബിർള സൺ ലൈഫിന്റെ മ്യൂച്വൽ ഫണ്ട് സേവനങ്ങൾ സ്വീകരിക്കാവുന്നതാണ്.
വിഷ്ഫിൻ
മറ്റൊരു സാമ്പത്തിക സ്ഥാപനമായി വിഷ്ഫിന്നിലും വാട്ട്‌സ്ആപ്പ് വഴി സിപ് നിക്ഷേപം ആരംഭിക്കാവുന്നതാണ്. ഇതിനായി വിഷ്ഫിൻ വെബ്‌സൈറ്റിലെ മ്യൂച്വൽ ഫണ്ട് വിഭാഗത്തിൽ പോയി നിങ്ങളുടെ മൊബൈൽ നമ്പർ നൽകുക. എന്നാൽ ഇവിടെ നിങ്ങൾക്ക് തിരഞ്ഞെടുക്കാൻ ഫണ്ടുകളുടെ ഓപ്ഷനുകൾ വളരെ കുറവാണ്.
malayalam.goodreturns.in
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications