നിങ്ങളുടെ പാൻ കാർഡ് ഇതുവരെ ആധാർ കാർഡുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ വേഗം ബന്ധിപ്പിച്ചോളൂ. സെപ്റ്റംബർ 30 ആണ് ആധാറും പാനും ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി. ആദായനികുതി വകുപ്പ് പാൻ-ആധാർ ലിങ്കിംഗ് നിർബന്ധമാക്കിയതോടെ ഈ തീയതിയ്ക്ക് മുമ്പും ആധാറും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കാത്തവരുടെ പാൻ കാർഡ് അസാധുവാകും.
ധനമന്ത്രാലയത്തിന്റെ വിജ്ഞാപനം
ധനമന്ത്രാലയത്തിന്റെ വിജ്ഞാപന പ്രകാരം പാൻ കാർഡും ആധാറുമുള്ള വ്യക്തികൾ നിർബന്ധമായും ഇവ തമ്മിൽ ബന്ധിപ്പിക്കേണ്ടതുണ്ട്. പാൻ-ആധാർ ലിങ്കിംഗ് നിർബന്ധമാക്കുന്ന ആദായനികുതി നിയമത്തിലെ 139 എഎ വകുപ്പ് ഈ വർഷം ആദ്യം സുപ്രീം കോടതി ശരി വച്ചിരുന്നു. മാത്രമല്ല ആദായനികുതി റിട്ടേൺ (ഐടിആർ) ഫയൽ ചെയ്യുമ്പോൾ ആധാർ നമ്പർ നൽകേണ്ടതും നിർബന്ധമാക്കിയിട്ടുണ്ട്.
പരസ്പരം മാറ്റി ഉപയോഗിക്കാം
പാൻ, ആധാർ എന്നിവ പരസ്പരം മാറ്റി ഉപയോഗിക്കാമെന്നും ഇത്തവണത്തെ ബജറ്റിൽ ധനമന്ത്രി വ്യക്തമാക്കിയിരുന്നു. അതായത് പാൻ ഇല്ലാത്ത ആളുകൾക്ക് അവരുടെ ആധാർ നമ്പർ ഉദ്ധരിച്ച് ഐടിആർ ഫയൽ ചെയ്യാനും പാൻ കാർഡ് വിവരങ്ങൾ നൽകേണ്ടിടത്ത് അതിന് പകരമായി ആധാർ നമ്പർ നൽകാനും സാധിക്കും. പാൻ കാർഡുകൾ ഇല്ലാത്തവർക്ക് ഓട്ടോ ഇഷ്യു ചെയ്യുമെന്നും ആദായനികുതി വകുപ്പ് അറിയിച്ചു. നിങ്ങൾ ഇതുവരെ പാനുമായി ആധാർ ലിങ്കുചെയ്തിട്ടില്ലെങ്കിൽ, താഴെ പറയുന്ന രീതിയിൽ നിങ്ങൾക്ക് പാനും ആധാറും ബന്ധിപ്പിക്കാനാകും.
ഓൺലൈൻ
- ആദായനികുതി വകുപ്പ്, എൻഎസ്‌ഡിഎൽ അല്ലെങ്കിൽ യുടിഐടിഎസ്‌എൽ എന്നിവയിൽ ഏതെങ്കിലും ഔദ്യോഗിക വെബ്‌സൈറ്റിൽ ലോഗിൻ ചെയ്യുക.
- 'Linking Aadhaar' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. തുടർന്ന് മറ്റൊരു വിൻഡോ തുറക്കുക. അവിടെ നിങ്ങളുടെ പാൻ കാർഡ് ആധാർ കാർഡുമായി ലിങ്കുചെയ്യാൻ ആവശ്യപ്പെടും.
- നിങ്ങളുടെ പേര്, ജനനത്തീയതി, ലിംഗഭേദം എന്നിങ്ങനെയുള്ള എല്ലാ വിവരങ്ങളും നിങ്ങളുടെ ആധാർ കാർഡിലെ വിശദാംശങ്ങൾ ഉപയോഗിച്ച് സ്ഥിരീകരിക്കുക.
- നിങ്ങളുടെ ആധാർ കാർഡ് നമ്പർ സമർപ്പിച്ച് ക്യാപ്‌ച കോഡ് നൽകുക.
- 'ലിങ്ക് ആധാർ' എന്ന ഓപ്ഷനിൽ ക്ലിക്കുചെയ്യുക.
എസ്എംഎസ്
- നിങ്ങളുടെ ഫോണിൽ നിന്ന് എസ്എംഎസായി UIDPAN <12-അക്ക ആധാർ നമ്പർ> <10-അക്ക പാൻ നമ്പർ> എന്ന് ടൈപ്പുചെയ്യുക
- നിങ്ങളുടെ ആധാർ കാർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറിൽ നിന്ന് 567678 എന്ന നമ്പറിലേക്കാണ് SMS അയയ്ക്കേണ്ടത്
സ്റ്റാറ്റസ് പരിശോധിക്കുന്നത് എങ്ങനെ?
- www.incometaxindiaefiling.gov.in എന്ന വെബ്സൈറ്റ് തുറക്കുക
- 'Quick Links' എന്ന എന്നതിന് കീഴിലുള്ള പേജിന്റെ ഇടതുവശത്ത്, 'ലിങ്ക് ആധാർ' ഓപ്ഷൻ ക്ലിക്കുചെയ്യുക.
- തുറന്നു വരുന്ന പേജിന്റെ മുകളിൽ നിങ്ങൾക്ക് ഒരു ഹൈപ്പർലിങ്ക് കാണാം. 'Click here to view the status if you have already submitted Link Aadhaar request'. ഇവിടെ ക്ലിക്ക് .ചെയ്യുക.
- അടുത്ത പേജിൽ, നിങ്ങളുടെ വിശദാംശങ്ങളായ പാൻ, ആധാർ നമ്പർ എന്നിവ പൂരിപ്പിക്കേണ്ടതുണ്ട്. ഇവിടെ 'View Link Aadhaar Status'ൽ ക്ലിക്ക് ചെയ്യുക.
- നിങ്ങളുടെ പാൻ - ആധാർ എന്നിവ ലിങ്കുചെയ്‌തിട്ടുണ്ടോ ഇല്ലയോ എന്ന് ഇതുവഴി നിങ്ങൾക്ക് അറിയാനാകും. നിങ്ങളുടെ പാൻ ആധാറുമായി ലിങ്കുചെയ്‌തിട്ടുണ്ടെങ്കിൽ, "നിങ്ങളുടെ പാൻ ആധാർ നമ്പറുമായി ബന്ധിപ്പിച്ചിരിക്കുന്നു എന്ന സന്ദേശം പേജിൽ പ്രദർശിപ്പിക്കും.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications