ടെലികോം ഓപ്പറേറ്റർ ഭാരതി എയർടെൽ പുതിയ പ്രീപെയ്ഡ് താരിഫ് പ്ലാൻ പ്രഖ്യാപിച്ചു. ഈ പ്ലാൻ റീച്ചാർജ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് നാല് ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇതാ..
നേട്ടങ്ങൾ
എയർടെല്ലിന്റെ 599 രൂപയുടെ പ്രീ-പെയ്ഡ് പ്ലാൻ റീച്ചാർജ് ചെയ്യുന്നവർക്ക് പ്രതിദിനം 2 ജിബി ഡാറ്റ, പരിധിയില്ലാത്ത കോളുകൾ, ദിവസവും 100 എസ്എംഎസ് ദിവസം എന്നിവയാണ് ലഭിക്കുക. കൂടാതെ ഭാരതി ആക്സാ ലൈഫ് ഇൻഷുറൻസിൽ നിന്ന് 4 ലക്ഷം രൂപയുടെ ലൈഫ് ഇൻഷുറൻസ് പരിരക്ഷയും കമ്പനി വാഗ്ദാനം ചെയ്യുന്നു.
കാലാവധി
റീചാർജിന് 84 ദിവസത്തെ കാലാവധിയാണുള്ളത്. എന്നാൽ ഓരോ റീചാർജിലും ഇൻഷുറൻസ് പരിരക്ഷ മൂന്ന് മാസത്തേക്ക് തുടരുമെന്നും കമ്പനി അറിയിച്ചു. നിലവിൽ തമിഴ്‌നാട്ടിലെയും പോണ്ടിച്ചേരിയിലെയും ഉപഭോക്താക്കൾക്ക് മാത്രമാണ് ഈ പ്ലാൻ ലഭിക്കുക. എന്നാൽ അടുത്ത കുറച്ച് മാസങ്ങൾക്കുള്ളിൽ തന്നെ ക്രമേണ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു.
എയർടെല്ലും ആക്സയും
ഭാരതി ആക്സ ലൈഫ് ഇൻഷുറൻസ് ഒരു സംയുക്ത സംരംഭമാണ്. എയർടെല്ലും ഫ്രഞ്ച് മൾട്ടിനാഷണൽ ഇൻഷുറൻസ് കമ്പനിയായ ആക്സയും ചേർന്നാണ് ഉപഭോക്താക്കൾക്ക് ഇൻഷുറൻസ് വാഗ്ദാനം ചെയ്യുന്നത്. ഈ ഇൻഷുറൻസ് പദ്ധതിയിൽ ഭാരതി ഗ്രൂപ്പിന് 51 ശതമാനം ഓഹരികളും ആക്സയ്ക്ക് 49 ശതമാനം ഓഹരികളുമാണുള്ളത്. ഓരോ ഇന്ത്യക്കാരും അവരുടെ മൊബൈൽ ഫോണുകൾ റീചാർജ് ചെയ്യുമ്പോഴെല്ലാം ലൈഫ് ഇൻഷുറൻസ് പരിരക്ഷ നേടുകയാണ് ഇരു കമ്പനികളുടെയും ലക്ഷ്യം.
ഉപഭോക്താവ് ചെയ്യേണ്ടത് എന്ത്?
എസ്എംഎസ്, എയർടെൽ താങ്ക് ആപ്പ് അല്ലെങ്കിൽ എയർടെൽ റീട്ടെയിലർ എന്നിവയിലൂടെ റീചാർജ് ചെയ്യുന്ന ഉപഭോക്താവ് ഇൻഷുറൻസിനായി എൻറോൾ ചെയ്യേണ്ടതുണ്ട്. എന്നാൽ 18നും 54 വയസിനും ഇടയിൽ പ്രായമുള്ള എല്ലാ ഉപഭോക്താക്കൾക്കും ലൈഫ് ഇൻഷുറൻസ് പരിരക്ഷ പേപ്പർ വർക്കുകളോ മെഡിക്കൽ പരിശോധനയോ ഇല്ലാതെ ലഭ്യമാക്കും. കൂടാതെ ഇൻഷുറൻസ് സർട്ടിഫിക്കറ്റ് തൽക്ഷണം ഡിജിറ്റലായി വിതരണം ചെയ്യുമെന്നും കമ്പനി അറിയിച്ചു.
malayalam.goodreturns.in
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
