ഇനി രാജ്യമെമ്പാടുമുള്ള ആളുകൾക്ക് യുപിഐ ഉപയോഗിച്ച് എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കാം. ബാങ്ക് ഓഫ് ഇന്ത്യ (ബിഒഐ) ഓൺലൈൻ പേയ്‌മെന്റ് സിസ്റ്റം ദാതാക്കളായ എജിഎസ് ട്രാൻസാക്റ്റ് ടെക്നോളജീസുമായി സഹകരിച്ച് യുപിഐ ക്യുആർ അടിസ്ഥാനമാക്കിയുള്ള പണം പിൻവലിക്കൽ സംവിധാനം പുറത്തിറക്കുന്നു. ഇത് ഇന്ത്യയുടെ ആദ്യത്തെ യുപിഐ ക്യുആർ അടിസ്ഥാനമാക്കിയുള്ള പണം പിൻവലിക്കൽ സേവനമായിരിക്കും.

തട്ടിപ്പിന് അറുതി
വർദ്ധിച്ചുവരുന്ന എടിഎം തട്ടിപ്പുകൾ, കാർഡ് സ്കിമ്മിംഗ് തുടങ്ങിയവ തടയാൻ ലക്ഷ്യമിട്ടുള്ളതാണ് പുതിയ പദ്ധതി. ഈ പുതിയ സിസ്റ്റം ഉപയോഗിച്ച്, നിങ്ങളുടെ ഡെബിറ്റ് കാർഡ് / എടിഎം കാർഡ് ഉപയോഗിക്കാതെ തന്നെ പണം പിൻവലിക്കാൻ ബാങ്കിന്റെ ഏകീകൃത പേയ്‌മെന്റ് ഇന്റർഫേസ് ആപ്പിലും എടിഎമ്മിലുമുള്ള ക്യുആർ കോഡ് ഉപയോഗിക്കാവുന്നതാണ്.

ബാങ്ക് ഓഫ് ഇന്ത്യ
ഈ സേവനം നിലവിൽ ബാങ്ക് ഓഫ് ഇന്ത്യ ഉപഭോക്താക്കൾക്ക് മാത്രമേ ലഭിക്കൂ. മുംബൈയിലെ ചില എടിഎമ്മുകളിൽ സേവനം ലഭ്യമാണ്; മൂന്ന് മുതൽ ആറ് മാസത്തിനുള്ളിൽ രാജ്യത്തുടനീളം സേവനം ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു. ഒരു ഇടപാടിൽ 2,000 രൂപ വരെയാണ് നിലവിൽ പിൻവലിക്കാനാകുക. സൗജന്യ പിൻവലിക്കലുകളുടെയും പിൻവലിക്കൽ നിരക്കുകളുടെയും നിബന്ധനകളും വ്യവസ്ഥകളും ഡെബിറ്റ് കാർഡുകൾ വഴി പിൻവലിക്കുന്നതു പോലെ തന്നെ തുടരും.
എസ്ബിഐ ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക്; രാത്രി 11 മുതല്‍ രാവിലെ ആറ് വരെ എടിഎം സേവനങ്ങള്‍ ഇനിയുണ്ടാവില്ല

പ്രവർത്തിക്കുന്നത് എങ്ങനെ?
- ഈ സൗകര്യം എങ്ങനെ പ്രവർത്തിക്കുമെന്ന് പരിശോധിക്കാം
- ബാങ്കിന്റെ യുപിഐ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുക
- ബാങ്ക് ഓഫ് ഇന്ത്യ എടിഎം സ്ക്രീനിൽ ക്യുആർ ക്യാഷ് തിരഞ്ഞെടുക്കുക
- പിൻവലിക്കേണ്ട തുക തിരഞ്ഞെടുത്ത് യുപിഐ ആപ്ലിക്കേഷന്റെ "സ്കാൻ ആൻഡ് പേ" ഉപയോഗിച്ച് എടിഎം സ്ക്രീനിൽ സൃഷ്ടിച്ച ക്യുആർ കോഡ് സ്കാൻ ചെയ്യുക.

അറിയേണ്ട കാര്യങ്ങൾ
ഇടപാടുകൾ വിജയകരമായി നടത്തുന്നതിനും ബാങ്കിന്റെ യുപിഐ ആപ്ലിക്കേഷൻ തുറക്കുന്നതിനും രണ്ട് പിൻ നമ്പറുകൾ അറിഞ്ഞിരിക്കണം. യുപിഐ തുറക്കുന്നതിനും കൈമാറ്റത്തിനുമുള്ള പിൻ നമ്പറുകളായിരിക്കണം ഇത്. ക്യുആർ സാങ്കേതികവിദ്യയ്ക്ക് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എൻപിസിഐ) അംഗീകാരമുണ്ട്.
എടിഎമ്മിലെ ഈ ഇടപാടുകൾ ഇനി സൗജന്യം; ബാങ്കുകളുടെ കൊള്ള ഇനി നടക്കില്ല

ബാങ്കുകൾക്കും ചെലവ് കുറവ്
നിലവിലെ എടിഎം നെറ്റ്‌വർക്കിൽ ഈ സേവനം ലഭ്യമാക്കുന്നതിന് ബാങ്കുകൾക്കും വലിയ നിക്ഷേപം നടത്തേണ്ട ആവശ്യമില്ല. കാരണം എടിഎമ്മുകളിൽ നിലവിലുള്ള സോഫ്റ്റ്വെയറിൽ ചെറിയ നവീകരണം നടത്തിയാൽ ഈ സേവനം ലഭ്യമാകും.
എടിഎം തട്ടിപ്പുകള്‍ തുടര്‍ക്കഥ; ഓര്‍ത്തുവയ്ക്കൂ ചെറുതെങ്കിലും ചില വലിയ കാര്യങ്ങള്‍

എസ്ബിഐ യോനോ ആപ്പ്
മറ്റ് ചില ബാങ്കുകളും എടിഎമ്മുകളിൽ നിന്ന് കാർഡ്‌ലെസ് പിൻവലിക്കൽ വാഗ്ദാനം ചെയ്യുന്നുണ്ട്. ഉദാഹരണത്തിന്, ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്‌ബിഐയുടെ കാർഡ്‌ലെസ് പിൻവലിക്കലിനായി എസ്‌ബിഐ യോനോ അപ്ലിക്കേഷൻ ഉപയോഗിക്കാം. ഇതുവഴി കാർഡ് ഇല്ലാതെ തിരഞ്ഞെടുത്ത എസ്‌ബിഐ എടിഎമ്മുകളിൽ നിന്ന് പിൻ, ഒടിപി എന്നിവ ഉപയോഗിച്ച് പണം പിൻവലിക്കാവുന്നതാണ്.

ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക്
ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്കും (ഐപിപിബി) ക്യുആർ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നുണ്ട്, എന്നിരുന്നാലും അത് അൽപം വ്യത്യസ്തമാണ്. കാരണം ക്യുആർ കോഡ് അടങ്ങിയ പ്ലാസ്റ്റിക് കാർഡുകളാണ് ഐപിപിബി നൽകുന്നത്. ഈ കാർഡുകൾക്ക് ബയോമെട്രിക് പരിശോധന ആവശ്യമാണ്.
malayalam.goodreturns.in