നിങ്ങള്‍ ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്‌തോ? അറിയേണ്ടതെല്ലാം.

ദേശീയ പെന്‍ഷന്‍ പദ്ധതി (എന്‍പിഎസ്) ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ പെന്‍ഷന്‍ നീക്കിയിരുപ്പ് / നിക്ഷേപ സംവിധാനങ്ങളിലൊന്നാണ്. ഈ പെന്‍ഷന്‍ പദ്ധതി ഇന്ത്യയിലെ എല്ലാ പൗരന്മാര്‍ക്കും ലഭ്യമാണ്. എന്‍പിഎസ് അതിന്റെ വരിക്കാരുടെ സംഭാവനകളെ ഓഹരി, ഡെബിറ്റ് എന്നിങ്ങനെയുള്ള മാര്‍ക്കറ്റ്-ലിങ്ക്ഡ് ഇനങ്ങളിലേക്ക് നിക്ഷേപിക്കുന്നു. അവസാന പെന്‍ഷന്‍ തുക ഈ നിക്ഷേപങ്ങളുടെ പ്രകടനത്തെ ആശ്രയിച്ചിരിക്കുന്നു.

എന്‍പിഎസ്

18 മുതല്‍ 60 വയസ്സുവരെയുള്ള ഏതൊരു ഇന്ത്യന്‍ പൗരനും എന്‍പിഎസ് അക്കൗണ്ട് തുറക്കാന്‍ കഴിയും. പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (പിഎഫ്ആര്‍ഡിഎ) ആണ് ഇത് നിയന്ത്രിക്കുകയും ഭരണ നിര്‍വഹണം നടത്തുകയും ചെയ്യുന്നത്. എന്‍പിഎസിന്റെ കാലാവധി പൂര്‍ത്തിയാവുന്നത് 60 വയസ്സിലാണെങ്കിലും 70 വയസ്സ് വരെ വരിക്കാരന് ഇത് നീട്ടാന്‍ കഴിയും.

വീട് വാങ്ങല്‍, കുട്ടികളുടെ വിദ്യാഭ്യാസം അല്ലെങ്കില്‍ ഗുരുതരമായ രോഗം എന്നീ ആവശ്യങ്ങള്‍ക്ക് നിങ്ങളുടെ നിക്ഷേപത്തിന്റെ 25% വരെ ഭാഗികമായി പിന്‍വലിക്കാന്‍ അക്കൗണ്ട് തുറന്ന് മൂന്നു വര്‍ഷത്തിന് ശേഷം സാധിക്കും. എന്‍പിഎസിന് കീഴില്‍ സ്വയം രജിസ്റ്റര്‍ ചെയ്ത വ്യക്തികള്‍ക്ക് നല്‍കുന്ന 12 അക്ക തിരിച്ചറിയല്‍ നമ്പറാണ് PRAN (Permanent Retirement Account Number) അല്ലെങ്കില്‍ സ്ഥിരം വിരമിക്കല്‍ അക്കൗണ്ട് നമ്പര്‍.

 

PRAN

PRAN അനുവദിച്ചതിനുശേഷം, എന്‍പിഎസ് വരിക്കാര്‍ക്ക് അവരുടെ PRAN ന്റെ ഒരു പകര്‍പ്പ് കൈവശം വെയ്ക്കാന്‍ അവസരമുണ്ട്. ഈ PRAN കാര്‍ഡ് ഒരു എന്‍പിഎസ് വരിക്കാരുടെ സവിശേഷ തിരിച്ചറിയല്‍ നമ്പറായി പ്രവര്‍ത്തിക്കുന്നു. ഒരാള്‍ക്ക് ഓണ്‍ലൈനിലോ ഓഫ്ലൈനിലോ സ്ഥിരം വിരമിക്കല്‍ അക്കൗണ്ട് കാര്‍ഡിന് (PRAN Card) അപേക്ഷിക്കാം. ഓഫ്ലൈന്‍ അപേക്ഷക്കായി ഏറ്റവും അടുത്തുള്ള എന്‍പിഎസ് പോയിന്റ് ഓഫ് പ്രസന്‍സ് കേന്ദ്രങ്ങള്‍ (പിഒപി) സന്ദര്‍ശിച്ചാല്‍ മതി.

അത് സാധാരണയായി നിങ്ങളുടെ ബാങ്കാണ്. നിക്ഷേപം സ്വീകരിക്കുക, എന്‍പിഎസ് അക്കൗണ്ട് കൈമാറുന്നതുമായി ബന്ധപ്പെട്ട അപേക്ഷകള്‍ കൈമാറുക, ഭാഗിക പിന്‍വലിക്കല്‍ അപേക്ഷകള്‍, നാമനിര്‍ദ്ദേശം മാറ്റല്‍ അപേക്ഷകള്‍ എന്നിങ്ങനെയുള്ള എന്‍പിഎസുമായി ബന്ധപ്പെട്ട നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഈ കേന്ദ്രങ്ങള്‍ക്ക് അധികാരമുണ്ട്. പാന്‍, ആധാര്‍ എന്നിവ ഉപയോഗിച്ച് ഒരാള്‍ക്ക് PRAN കാര്‍ഡിന് ഓണ്‍ലൈനായി അപേക്ഷിക്കാം.

 

PRAN ന് അപേക്ഷിക്കാന്‍ ആവശ്യമായ രേഖകള്‍

PRAN ന് അപേക്ഷിക്കാന്‍ ആവശ്യമായ രേഖകള്‍

1. പൂരിപ്പിച്ച അപേക്ഷാ ഫോം

2. ഫോട്ടോ

3. സ്‌കീം മുന്‍ഗണന വിശദാംശങ്ങള്‍

4. തിരിച്ചറിയുന്നതിനും മേല്‍വിലാസ തെളിയിക്കുന്നതിനും വേണ്ട കെവൈസി രേഖകള്‍

PRAN നിര്‍മിച്ചു കഴിഞ്ഞാല്‍,

നിങ്ങളുടെ PRAN നിര്‍മിച്ചു കഴിഞ്ഞാല്‍, രജിസ്റ്റര്‍ ചെയ്ത ഇമെയില്‍ ഐഡി, മൊബൈല്‍ നമ്പര്‍ എന്നിവയിലേതെങ്കിലും വഴി വിവരങ്ങള്‍ നിങ്ങളെ അറിയിക്കും.

നിങ്ങളുടെ എന്‍പിഎസ് അക്കൗണ്ടിലേക്ക് പ്രവേശിച്ച് ''പ്രിന്റ് ഇ-പ്രാന്‍'' ഓപ്ഷന്‍ തിരഞ്ഞെടുത്ത് നിങ്ങളുടെ ഇ-പ്രാന്‍ (ഇലക്ട്രോണിക് PRAN) കാര്‍ഡിന്റെ പകര്‍പ്പ് എടുക്കാം. ഇ-പ്രാന്‍ കാര്‍ഡിന്റെ പകര്‍പ്പ് പ്രിന്റെടുക്കുന്നത് സൗജന്യമാണെങ്കിലും, യഥാര്‍ത്ഥ PRAN കാര്‍ഡ് അച്ചടിച്ച് നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത വിലാസത്തില്‍ ലഭിക്കുന്നതിന് ബാധകമായ നിരക്കുകളുണ്ട്.

പ്രാഥമികമായി സവിശേഷ തിരിച്ചറിയലായി PRAN നല്‍കിയിരിക്കുന്നതിനാല്‍, നിങ്ങളുടെ എന്‍പിഎസ് അക്കൗണ്ടിലേക്ക് പ്രവേശിച്ച് PRAN കാര്‍ഡ് ബാലന്‍സ് പരിശോധിക്കാം.

എന്‍പിഎസ്

എന്‍പിഎസ് അക്കൗണ്ടില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍, നിങ്ങള്‍ക്ക് നിര്‍ബന്ധിത അക്കൗണ്ടിലും എന്‍പിഎസ് സ്‌കീമിന് കീഴില്‍ വാഗ്ദാനം ചെയ്യുന്ന ഓപ്ഷണല്‍ അക്കൗണ്ടിലും ബാലന്‍സ് പരിശോധിക്കാന്‍ കഴിയും.

നിങ്ങള്‍ക്ക് ഒന്നിലധികം PRAN നമ്പറുകള്‍ ഉണ്ടാക്കാന്‍ കഴിയില്ല. ഒരു വരിക്കാരന് ഒരു PRAN നമ്പര്‍ / PRAN കാര്‍ഡ് മാത്രമേ കൈവശം വയ്ക്കാന്‍ കഴിയൂ. കാരണം നിലവിലുള്ള നിയമപ്രകാരം ഒരു വ്യക്തിക്ക് ഒരു എന്‍പിഎസ് സബ്സ്‌ക്രിപ്ഷന്‍ മാത്രമേ അനുവദിക്കൂകയുള്ളു (ഒരേ PRAN ഉള്ള ടയര്‍ 1, ടയര്‍ 2 അക്കൗണ്ടുകളായി തിരിച്ചിരിക്കുന്നു).

നിങ്ങള്‍ക്ക് സ്ഥലം മാറ്റമുണ്ടാകുകയോ താല്‍കാലിക മേല്‍വിലാസത്തില്‍ മാറ്റം വരുത്തുകയോ വേണ്ടി വന്നാല്‍ എന്‍പിഎസ് അക്കൗണ്ട് ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക് മാറ്റാന്‍ എളുപ്പത്തില്‍ സാധിക്കും.

 

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X