പെട്രോൾ വില കുത്തനെ ഉയരുന്നത് സാധാരണക്കാരെ സംബന്ധിച്ച് വലിയ തലവേദനയാണ്. എന്നാൽ ഇതിന് പരിഹാരമായാണ് ഇന്ത്യൻ ഓയിലുമായി സഹകരിച്ച് എച്ച്ഡിഎഫ്സി ബാങ്ക് പുതിയ ഇന്ധന കാർഡ് (ഫ്യൂവൽ കാർഡ്) പുറത്തിറക്കിയിരിക്കുന്നത്. മെട്രോ, ഇതര നഗരങ്ങളിൽ നിന്നും പട്ടണങ്ങളിൽ നിന്നുമുള്ള ഉപയോക്താക്കൾക്കായാണ് കോ-ബ്രാൻഡഡ് ഇന്ധന കാർഡ് പുറത്തിറക്കിയിരിക്കുന്നത്. ഈ കാർഡ് റുപേ, വിസ പ്ലാറ്റ്ഫോമുകളിൽ ലഭ്യമാണ്. കാർഡിന്റെ പ്രത്യേകതകൾ എന്തൊക്കെയെന്ന് പരിശോധിക്കാം.
റിവാർഡ് പോയിന്റ്
ഐഒസിഎല്ലിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ (റീട്ടെയിൽ സെയിൽസ്) വിജ്ഞാൻ കുമാർ, എച്ച്ഡിഎഫ്‌സി ബാങ്കിന്റെ കൺട്രി ഹെഡ്, പേയ്‌മെന്റ് ബിസിനസ് ആൻഡ് മാർക്കറ്റിംഗ് പരാഗ് റാവു എന്നിവർ ചേർന്നാണ് കാർഡ് പുറത്തിറക്കിയത്. ഈ കാർഡ് ഉപയോഗിച്ച് ഇന്ധനം വാങ്ങുന്ന ഉപയോക്താക്കൾക്ക് ഓരോ ഇടപാടിലും ഉയർന്ന റിവാർഡ് പോയിന്റുകളും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.
ഫ്യൂവൽ പോയിന്റ്
രാജ്യത്തെ 27,000 ഐഒസി ഔട്ട്ലെറ്റുകളിൽ നിന്ന് ഇന്ധനം വാങ്ങുന്ന ഉപയോക്താക്കൾക്ക് 'ഫ്യൂവൽ പോയിന്റുകൾ' എന്നറിയപ്പെടുന്ന റിവാർഡ് പോയിന്റുകൾ ലഭിക്കും. പലചരക്ക് സാധനങ്ങൾ, ബിൽ പേയ്മെന്റുകൾ, യൂട്ടിലിറ്റികൾ, മറ്റ് ഷോപ്പിംഗ് തുടങ്ങിയ എല്ലാ ചെലവുകളിലും ഉപഭോക്താക്കൾക്ക് ഈ 'ഇന്ധന പോയിന്റുകൾ' ഉപയോഗിക്കാവുന്നതാണ്. ഈ പോയിന്റുകൾ വഴി പ്രതിവർഷം 50 ലിറ്റർ വരെ ഇന്ധനം സൗജന്യമായും ലഭിക്കും.
കാർഡ് ലഭിക്കാൻ ചെയ്യേണ്ടത് എന്ത്?
കാർഡിന് അപേക്ഷിക്കാൻ ഉപഭോക്താക്കൾക്ക് ബാങ്ക് വെബ്സൈറ്റ് സന്ദർശിക്കുകയോ അടുത്തുള്ള ബാങ്ക് ബ്രാഞ്ചിൽ നേരിട്ടെത്തി അപേക്ഷ സമർപ്പിക്കുകയോ ചെയ്യാം. ഭോപ്പാൽ, ലഖ്‌നൗ, ഇൻഡോർ, റാഞ്ചി, കൊച്ചി, വിശാഖപട്ടണം, ഗുവാഹത്തി, നാഗ്പൂർ, ഷില്ലോംഗ്, വാരണാസി, ജലന്ധർ, പനജി എന്നിവിടങ്ങളിലെ 135 ഇന്ത്യൻ ഓയിൽ ഔട്ട്‌ലെറ്റുകളിലാണ് നിലവിൽ ഈ കാർഡ് സേവനം ആരംഭിച്ചത്.
ഡിജിറ്റൽ ഇടപാട്
തങ്ങളുടെ പെട്രോൾ സ്റ്റേഷനുകളിലെ ഇടപാടുകളിൽ 27 ശതമാനത്തിൽ കൂടുതൽ വിവിധ ഡിജിറ്റൽ മോഡുകൾ വഴിയാണ് നടക്കുന്നതെന്നും എച്ച്‌ഡിഎഫ്‌സി ബാങ്കുമായുള്ള ഈ സഹകരണം പ്രധാനമന്ത്രിയുടെ ഡിജിറ്റൽ ഇന്ത്യ പദ്ധതിയ്ക്കും രാജ്യത്തെ ഡിജിറ്റൽ പേയ്‌മെന്റുകൾക്കും പണരഹിതമായ ഇടപാടുകൾക്കും ഉത്തേജനം നൽകുമെന്നും ഐഒസി അധികൃതർ പറഞ്ഞു.
malayalam.goodreturns.in
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications