2018-19 സാമ്പത്തിക വർഷത്തെ ഇപിഎഫ് പലിശ ഉടൻ റിട്ടയർമെന്റ് ഫണ്ട് ബോഡിയായ ഇപിഎഫ്ഒ 6 കോടിയിലധികം വരിക്കാരുടെ അക്കൗണ്ടുകളിലേക്ക് ക്രെഡിറ്റ് ചെയ്യും. 2018-19 ലെ ഇപിഎഫ് അല്ലെങ്കിൽ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് പലിശ നിരക്ക് 8.65 ശതമാനമായി അടുത്തിടെ തൊഴിൽ മന്ത്രാലയം പരിഷ്കരിച്ചിരുന്നു. ഇതോടെ 6 കോടിയിലധികം ഇപിഎഫ്‌ഒ വരിക്കാരുടെ അക്കൗണ്ടുകളിലേക്ക് 54,000 കോടി രൂപ പലിശ ഇനത്തിൽ ക്രെഡിറ്റ് ചെയ്യും. നിങ്ങളുടെ പിഎഫ് അക്കൗണ്ട് ബാലൻസ് പരിശോധിക്കേണ്ടത് എങ്ങനെയെന്ന് നോക്കാം.
ഇപിഎഫ്ഒ വെബ്സൈറ്റ്
- ഇപിഎഫ്‌ഒ വെബ്‌സൈറ്റിൽ (www.epfindia.gov.in) പ്രവേശിക്കുക
- ഇടത് കോണിലുള്ള 'Our Services' ടാബിൽ നിന്ന്, 'For Employees' എന്ന ഓപ്ഷനിൽ ക്ലിക്കുചെയ്യുക
- തുടർന്ന് മെമ്പർ പാസ്‌ബുക്കിൽ ക്ലിക്കുചെയ്യുക
- നിങ്ങളുടെ യുഎഎൻ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് പ്രവേശിക്കുക.
- ലോഗിൻ ചെയ്ത ശേഷം, നിങ്ങളുടെ PF അക്കൗണ്ടിലേക്ക് പ്രവേശിച്ച് ലഭ്യമായ ബാലൻസ് പരിശോധിക്കാം
ഉമാംഗ് ആപ്ലിക്കേഷൻ വഴി
ഗവൺമെന്റിന്റെ കേന്ദ്രീകൃത മൊബൈൽ ആപ്ലിക്കേഷനായ ഉമാംഗ് ആപ്പ് വഴിയും ബാലൻസ് പരിശോധിക്കാം
- പ്ലേ സ്റ്റോർ / ആപ്പ് സ്റ്റോറിൽ നിന്ന് അപ്ലിക്കേഷൻ ഡൗൺലോഡു ചെയ്യുക
- നിങ്ങളുടെ സ്മാർട്ട്‌ഫോണിൽ ഉമാംഗ് അപ്ലിക്കേഷൻ തുറന്ന് ഇപിഎഫ്ഒ തിരഞ്ഞെടുക്കുക
- 'Employee Centric Services.' ക്ലിക്കുചെയ്യുക
- നിങ്ങളുടെ ഇപിഎഫ് ബാലൻസ് പരിശോധിക്കാൻ 'View Passbook'ഓപ്ഷനിൽ ക്ലിക്കുചെയ്യുക
- നിങ്ങളുടെ യുഎഎൻ നൽകി Get OTP ക്ലിക്കുചെയ്യുക
- ഒടിപി നൽകി 'ലോഗിൻ' ക്ലിക്കുചെയ്യുക.
- നിങ്ങളുടെ ഇപിഎഫ് ബാലൻസ് പരിശോധിക്കാൻ ആഗ്രഹിക്കുന്ന കമ്പനിയുടെ മെമ്പർ ഐഡി തിരഞ്ഞെടുക്കുക
- തുടർന്ന് നിങ്ങളുടെ പാസ്ബുക്കിൽ ഇപിഎഫ് ബാലൻസ് സ്ക്രീനിൽ പ്രദർശിപ്പിക്കും.
(യുഎഎൻ സജീവമാക്കി യുഎൻ മെമ്പർ പോർട്ടലിൽ രജിസ്റ്റർ ചെയ്ത അംഗങ്ങൾക്ക് മാത്രമേ ഓൺലൈനിൽ അവരുടെ ബാലൻസ് പരിശോധിക്കാൻ കഴിയൂ)
മിസ്ഡ് കോൾ
നിങ്ങളുടെ സെൽഫോണിൽ ഇൻറർനെറ്റ് ആക്സസ് ഇല്ലെങ്കിൽ മിസ്ഡ് കോൾ സേവനം ഉപയോഗപ്പെടുത്താം. ഇതിനായി നിങ്ങൾക്ക് 011-22901406 എന്ന നമ്പറിലേക്ക് ഒരു മിസ്ഡ് കോൾ നൽകാം. ഇപിഎഫ്ഒ നിങ്ങൾക്ക് ഇപിഎഫ് ബാലൻസ് അടക്കമുള്ള വിശദാംശങ്ങളോടെ ഒരു SMS അയയ്ക്കും.
എസ്എംഎസ് സേവനം
പിഎഫ് തുക അറിയുന്നതിന് എസ്എംഎസ് സൗകര്യവും ഉപയോഗിക്കാം. നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് EPFOHO ഇവ ടൈപ്പ് ചെയ്ത് 7738299899 ലേക്ക് എസ്എംഎസ് ചെയ്യുക. ഇതിന് മറുപടിയായി നിങ്ങൾ ആവശ്യമായ വിവരങ്ങൾ ഇപിഎഫ്ഒ അയച്ചു നൽകും.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications