രണ്ടു മാസം മുമ്പ് ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റ് പ്രസംഗത്തിൽ പ്രവാസികൾക്കും ആധാർ കാർഡ് നൽകുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ഇന്ത്യൻ പാസ്‌പോർട്ടുകൾ കൈവശം വച്ചിരിക്കുന്ന പ്രവാസി ഇന്ത്യക്കാർക്ക് (എൻആർഐ) ആധാർ കാർഡുകൾ വിതരണം ചെയ്യുന്നതിനുള്ള അടിസ്ഥാന നടപടികൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) അറിയിച്ചു. യുഐഡിഎഐ നടപ്പിലാക്കുന്ന പുതിയ പദ്ധതികൾ എന്തൊക്കെയെന്ന് നോക്കാം.
മൂന്ന് മാസത്തിനുള്ളിൽ
180 ദിവസത്തെ കാലാവധി കണക്കാക്കാതെ തന്നെ ഇന്ത്യൻ പാസ്‌പോർട്ടുകൾ കൈവശമുള്ള എല്ലാ എൻആർഐകൾക്കും ആധാർ കാർഡുകൾ വിതരണം ചെയ്യും. അടുത്ത മൂന്ന് മാസത്തിനുള്ളിൽ തന്നെ ആധാറുകൾ നൽകി തുടങ്ങുമെന്നാണ് വിവരം. ഈ സൗകര്യത്തിനായി യുഐഡിഐ സംവിധാനങ്ങൾ തയ്യാറാക്കുന്നുണ്ടെന്നും ആവശ്യമായ നിയമ നടപടികൾ ഉടൻ അറിയിക്കുമെന്നും യുഐഡിഎഐ സിഇഒ അജയ് ഭൂഷൺ പാണ്ഡെ പറഞ്ഞു.
അപേക്ഷിക്കേണ്ടത് എങ്ങനെ?
രാജ്യത്തിന് പുറത്തുള്ള ആളുകൾക്ക് ഒരു ടൈം സ്ലോട്ടിനായി അപേക്ഷിക്കാനാകും. അവരുടെ ആധാർ അപേക്ഷ നൽകാൻ താൽപ്പര്യപ്പെടുന്ന സ്ഥലവും അപ്പോയിന്റ്മെൻറ് എടുക്കാനുള്ള ഓൺലൈൻ സംവിധാനവുമാകും ആദ്യം നടപ്പിലാക്കുക. പിന്നീട് ഇന്ത്യയിലേയ്ക്ക് വരുന്ന സമയത്ത് എളുപ്പത്തിൽ ആധാർ എടുക്കാനുള്ള നടപടികൾ ആരംഭിക്കാം.
ബജറ്റ് വാഗ്ദാനം
ജൂലൈ 5 ന് നടത്തിയ ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞതനുസരിച്ച് ഇനി മുതൽ പ്രവാസി ഇന്ത്യക്കാർക്ക് ഇന്ത്യയിലെത്തിയ ശേഷം 180 ദിവസം കാത്തിരിക്കാതെ തന്നെ ആധാർ കാർഡിന് അപേക്ഷിക്കാം. ഇന്ത്യൻ പാസ്‌പോർട്ട് കൈവശമുള്ള ആർക്കും ഇത്തരത്തിൽ ആധാർ കാർഡിന് അപേക്ഷിക്കാവുന്നതാണ്.
നിലവിലെ നിയമം
നിലവിലെ ചട്ടപ്രകാരം, ഒരാൾക്ക് കഴിഞ്ഞ 12 മാസത്തിനുള്ളിൽ കുറഞ്ഞത് 182 ദിവസമെങ്കിലും ഇന്ത്യയിൽ താമസിച്ചിട്ടുണ്ടെങ്കിൽ മാത്രമേ അയാൾക്ക് ആധാർ കാർഡിന് അപേക്ഷിക്കാൻ കഴിയൂ. 2016 ലെ ആധാർ നിയമത്തിൽ ഭേദഗതി വരുത്തി സർക്കാർ വിജ്ഞാപനം പുറപ്പെടുവിക്കാനും സാധ്യതയുണ്ട്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
