പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാപാരികൾക്കും സ്വയംതൊഴിലാളികൾക്കുമായുള്ള ദേശീയ പെൻഷൻ പദ്ധതി ആരംഭിച്ചു. ചെറുകിട വ്യാപാരികൾക്കും ചില്ലറ വ്യാപാരികൾക്കും അവരുടെ കുടുംബങ്ങൾക്കും വാർദ്ധക്യ സംരക്ഷണവും സാമൂഹിക സുരക്ഷയും പ്രധാനം ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം. 60 വയസ്സ് തികയുന്ന വ്യാപാരികൾക്ക് പ്രതിമാസം 3,000 രൂപ പെൻഷൻ നൽകുന്നതാണ് പദ്ധതി. വരിക്കാരനും സർക്കാരും ഒരുപോലെ നിക്ഷേപം നടത്തുന്ന പദ്ധതിയാണിത്. വരിക്കാരൻ മരിച്ചാൽ, പങ്കാളിയ്ക്ക് 50 ശതമാനം പെൻഷന് അർഹതയുണ്ട്.
നിക്ഷേപ തുക
വരിക്കാരന് 60 വയസ്സ് തികയുന്നത് വരെ പ്രതിമാസം 55 മുതൽ 200 രൂപ വരെ സംഭാവന നൽകി പെൻഷൻ പദ്ധതിയിൽ നിക്ഷേപം നടത്താം. 18നും 40 വയസ്സിനും ഇടയിൽ പ്രായമുള്ളവരായിരിക്കണം അപേക്ഷിക്കേണ്ടത്.
ആർക്കൊക്കെ അപേക്ഷിക്കാം?
സ്വയം തൊഴിൽ ചെയ്യുന്നവർ, ചെറുകിട വ്യാപാരികൾ, 18 മുതൽ 40 വയസ്സ് വരെ പ്രായമുള്ള ചില്ലറ വ്യാപാരികൾ, വാർഷിക വിറ്റുവരവ് 1.5 കോടിയിൽ കൂടാത്തവർ എന്നിവരാണ് പെൻഷൻ പദ്ധതിയിൽ ചേരേണ്ടത്. പദ്ധതിയുടെ ഗുണഭോക്താവാകാൻ ആഗ്രഹിക്കുന്ന ഒരാൾ ദേശീയ പെൻഷൻ പദ്ധതിയിൽ (എൻപിഎസ്) അല്ലെങ്കിൽ ഇപിഎഫ്‌ഒ അല്ലെങ്കിൽ ഇഎസ്‌ഐസിയിൽ അംഗമാകരുത്. കൂടാതെ അപേക്ഷൻ ആദായ നികുതി നൽകുന്നയാളോ പ്രധാൻ മന്ത്രം ശ്രീം യോഗി മന്ദൻ യോജന, പ്രധാൻ മന്ത്രി കിസാൻ മന്ദൻ യോജന എന്നിവയിൽ അംഗങ്ങളോ ആകാൻ പാടില്ല.
ആവശ്യമായ രേഖകൾ
താഴെ പറയുന്നവയാണ് അപേക്ഷ സമർപ്പിക്കാൻ ആവശ്യമായ പ്രധാന രേഖകൾ
- ആധാർ കാർഡ്
- പെൻഷൻ തുക കൈപ്പറ്റേണ്ട ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങൾ
അപേക്ഷിക്കേണ്ടത് എങ്ങനെ?
- ആവശ്യമായ രേഖകളുമായി അടുത്തുള്ള പൊതു സേവന കേന്ദ്രം (സിഎസ്‌സി) സന്ദർശിക്കുക.
- www.maandhan.in/vyapari എന്ന പോർട്ടൽ സന്ദർശിച്ച് ഒരാൾക്ക് സ്വയം എൻറോൾ ചെയ്യാം.
- സ്കീമിലേക്ക് നിങ്ങളുടെ സംഭാവന പ്രായത്തെ അടിസ്ഥാനമാക്കി കണക്കാക്കുക
- സിഎസ്‌സിയിൽ നിങ്ങളുടെ ആദ്യ സംഭാവന പൂർണമായി അടയ്ക്കുക
- ഓട്ടോ ഡെബിറ്റ് മാൻഡേറ്റ് ഫോമിനൊപ്പം നാമനിർദ്ദേശ ഫോമും ഒപ്പിടുക
- തുടർന്ന് ഒരു യുണീക്ക് വ്യാപാരി പെൻഷൻ അക്കൗണ്ട് നമ്പർ (VPAN) സൃഷ്ടിക്കുകയും ഒരു പെൻഷൻ കാർഡ് സബ്‌സ്‌ക്രൈബർക്ക് തൽക്ഷണം ലഭിക്കുകയും ചെയ്യും.
പെൻഷൻ തുക
ഒരു വൊളണ്ടറി ആൻഡ് കോൺട്രിബ്യൂട്ടറി പെൻഷൻ സ്കീമാണിത്. 50:50 അടിസ്ഥാനത്തിലാണ് ഈ പദ്ധതി വഴി പെൻഷൻ ലഭിക്കുക. ഉദാഹരണത്തിന് ഒരു വ്യക്തി പ്രതിമാസം 100 രൂപയാണ് പെൻഷൻ പദ്ധതിയിലേയ്ക്ക് സംഭാവന നല്കുന്നതെങ്കിൽ എല്ലാ മാസവും സബ്സിഡിയായി കേന്ദ്ര സർക്കാറും ഇതേ തുക സംഭാവന ചെയ്യും.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
