ആവർത്തിച്ചുള്ള ചെറുകിട ഇടപാടുകൾക്കായി ഉപഭോക്താക്കൾക്ക് ഇ-മാൻഡേറ്റ് സൗകര്യം ഒരുക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് വിതരണക്കാരോട് ആവശ്യപ്പെട്ടു. ഇതിനെ തുടർന്ന് പുതിയ ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് നിയമങ്ങൾ സെപ്റ്റംബർ 1 മുതൽ പ്രാബല്യത്തിൽ വന്നു. ഇ-മാൻഡേറ്റ് സൗകര്യം ബാങ്ക് അക്കൗണ്ടുകളിൽ നേരത്തെ ലഭ്യമായിരുന്നു. ഇത് ധനകാര്യ സ്ഥാപനങ്ങളെ അക്കൗണ്ടിൽ നിന്ന് സ്വയമേവ ഡെബിറ്റ് ചെയ്യാൻ അനുവദിക്കുന്നു.
ബാധകമാകുന്നത് ആർക്കൊക്കെ?
എല്ലാത്തരം കാർഡുകൾ ഉപയോഗിച്ച് നടത്തുന്ന ഇടപാടുകൾക്കും ഇ-മാൻഡേറ്റ് സൗകര്യം ബാധകമാകും. ഡെബിറ്റ്, ക്രെഡിറ്റ്, പ്രീപെയ്ഡ് പേയ്മെന്റ് ഇൻസ്ട്രുമെന്റ്സ് (പിപിഐ), വാലറ്റുകൾ ഉൾപ്പെടെയുള്ള കാർഡുകൾക്ക്. റിസർവ് ബാങ്ക് സർക്കുലർ അനുസരിച്ച്, ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് ഉടമയ്ക്ക് കാർഡ് നൽകുന്നയാൾക്ക് ഒരു മാൻഡേറ്റ് അഥവാ അധികാരപത്രം നൽകാൻ കഴിയും. ഇതുവഴി നിർദ്ദിഷ്ട വ്യാപാരിയ്ക്ക് ഓട്ടോമേറ്റഡ് പേയ്മെന്റുകൾ നടത്താം.
ഇടപാട് പരിധി
ഈ സൗകര്യത്തിന് കീഴിലുള്ള ഒരു ഇടപാടിന്റെ പരമാവധി പരിധി 2,000 രൂപ ആണ്. ആവർത്തിച്ചുള്ള ഇടപാടുകൾക്കായി കാർഡുകളിൽ ഈ ഇ-മാൻഡേറ്റ് സൗകര്യം നൽകുന്നതിന് അധിക ഫീസൊന്നും ഈടാക്കില്ല. ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളിലെ ഈ സൗകര്യം ആവർത്തിച്ചുള്ള ഇടപാടുകൾക്ക് മാത്രമേ ബാധകമാകൂ എന്നതാണ് പ്രത്യേകത. ഒരിക്കൽ മാത്രമുള്ള പേയ്‌മെന്റിന് ഇത് ബാധകമല്ല.
ഒറ്റത്തവണ രജിസ്ട്രേഷൻ
ഇ-മാൻഡേറ്റ് സൗകര്യം തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്ന ഒരു ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ഉടമയ്ക്ക്, ഒറ്റത്തവണ രജിസ്ട്രേഷൻ ചെയ്യേണ്ടി വരും. ഇ-മാൻഡേറ്റ് അടിസ്ഥാനമാക്കിയുള്ള ആവർത്തന ഇടപാടുകളിലെ ആദ്യ ഇടപാടിന്, എഎഫ്എ മൂല്യനിർണ്ണയം ആവശ്യമാണ്. വിജയകരമായി രജിസ്റ്റർ ചെയ്തതും ആദ്യത്തെ ഇടപാട് വിജയകരമായി അംഗീകരിക്കുകയും ചെയ്ത കാർഡുകൾക്ക് മാത്രമേ തുടർന്നുള്ള ആവർത്തന ഇടപാടുകൾ നടത്താൻ സാധിക്കൂവെന്നും റിസർവ് ബാങ്ക് അറിയിച്ചു.
പിൻവലിക്കാം
ഡെബിറ്റ് / ക്രെഡിറ്റ് ഹോൾഡർമാർ ഇ-മാൻഡേറ്റ് സേവനത്തിൽ നിന്ന് പിൻവലിയാൻ ആഗ്രഹിക്കുന്നുവെങ്കിൽ,സേവനം ഒഴിവാക്കാനായി കാർഡ് ഉടമയ്ക്ക് ഓൺലൈൻ സൗകര്യം ലഭിക്കും. ഇതുവഴി സേവനം പിൻവലിക്കാം.
malayalam.goodreturns.in
More From GoodReturns

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: മലയോര പാതയിലെ നിർണ്ണായക പരീക്ഷണ ഓട്ടം ഓഗസ്റ്റ് 11-ന്

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!

ആർബിഐയുടെ നിർണായക തീരുമാനം; കേരളത്തിൽ സ്വർണവില കുതിച്ചുയരുന്നു, അറിയേണ്ടതെല്ലാം

എൽഐസി ഒഎഫ്എസ്: കുറഞ്ഞ വിലയിൽ ഓഹരികൾ സ്വന്തമാക്കാൻ ഇതാ ഒരു സുവർണ്ണാവസരം!

ആർബിഐയുടെ പണനയ യോഗം; ഇന്ന് സ്വർണ്ണവിലയിൽ വൻ മാറ്റങ്ങളോ? അറിയേണ്ടതെല്ലാം

MSCI ഓഗസ്റ്റ് അവലോകനം: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത; നിക്ഷേപകർ ജാഗ്രത പാലിക്കണം

ബംഗളൂരു പീനിയ ഫ്ലൈഓവറിൽ ഇന്ന് രാത്രി മുതൽ ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഗ്ലാൻഡ് ഫാർമ, ഭാരത് ഫോർജ്: ബ്രോക്കറേജ് റേറ്റിംഗിലെ വമ്പൻ മാറ്റങ്ങൾ നിക്ഷേപകരെ ഞെട്ടിക്കുന്നു



Click it and Unblock the Notifications