വയസ്സ് ഇരുപത് കഴിഞ്ഞോ? സാമ്പത്തിക കാര്യങ്ങളിൽ നിങ്ങൾ​ക്ക് പറ്റാവുന്ന അബദ്ധങ്ങൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പണമിടപാടുകള്‍ നടത്തുന്നതിലും, പണം ചെലവഴിക്കുന്നതിലും കൗമാരപ്രായക്കാര്‍ തെറ്റുകള്‍ വരുത്തുന്നത് പലപ്പോഴും നിഷ്‌കളങ്കത കാരണമാണ്. സാമ്പത്തികപരമായ മികച്ച തീരുമാനങ്ങള്‍ അവര്‍ എടുക്കുന്നത് അവരുടെ ഇരുപതുകള്‍ക്കു ശേഷമാണ്. മിക്കപ്പോഴും, ഭാവിയില്‍ അവരുടെ സാമ്പത്തികസ്ഥിതിയെ പ്രതികൂലമായി ബാധിക്കുന്ന ചില തെറ്റുകള്‍ അവര്‍ അവസാനിപ്പിക്കുന്ന സമയമാണിത്.

സാമ്പത്തിക കാര്യത്തില്‍ നിങ്ങള്‍ ഒഴിവാക്കേണ്ട 5 തെറ്റുകള്‍

സാമ്പത്തിക കാര്യത്തില്‍ നിങ്ങള്‍ ഒഴിവാക്കേണ്ട 5 തെറ്റുകള്‍

1. വിരമിക്കല്‍ ജീവിതത്തിനായി സമ്പാദിക്കാതിരിക്കുക : ഇന്ന് ചെറുപ്പക്കാര്‍ ആരുംതന്നെ വിരമിക്കലിനായി പദ്ധതിയിടുന്നില്ല. കാരണം കൗമാരപ്രായത്തിലായിരിക്കുമ്പോള്‍, വിരമിക്കല്‍ സാധ്യതയെക്കുറിച്ച് ചിന്തിക്കുന്നത് നിങ്ങള്‍ക്ക് ബുദ്ധിമുട്ടായിരിക്കും. എന്നിരുന്നാലും, ഇത് അനിവാര്യമാണ്. അതായത് നിങ്ങളുടെ വിരമിക്കല്‍ ജീവിതത്തെക്കുറിച്ച് ചിന്തിക്കേണ്ടത് വളരെ പ്രധാനമാണ്. നിങ്ങള്‍ ഓരോ മാസവും ഒരു ചെറിയ തുക ലാഭിക്കുകയോ, നിക്ഷേപിക്കുകയോ ചെയ്താല്‍, നിങ്ങള്‍ വിരമിക്കുമ്പോഴേക്കും ഒരു ഭേദപ്പെട്ട സമ്പാദ്യം ഉറപ്പിക്കാം.

ഇത്

ഇത് നീട്ടിവെച്ചാല്‍ നിങ്ങളുടെ സമ്പാദ്യം കുറവായിരിക്കുമെന്ന് ഓര്‍ത്തിരിക്കണം. റിട്ടയര്‍മെന്റിനു ശേഷം നിങ്ങളുടെ ജീവിതശൈലി നിലനിര്‍ത്താന്‍ നിങ്ങള്‍ക്ക് കഴിയില്ലെന്നാണ് ഇതിനര്‍ത്ഥം. അതിനാല്‍, നിങ്ങള്‍ ഇതുവരെ വിരമിക്കല്‍ ലക്ഷ്യങ്ങള്‍ സജ്ജമാക്കിയിട്ടില്ലെങ്കില്‍, കഴിയുന്നതും വേഗം അത് ചെയ്യാന്‍ ആരംഭിക്കണം. ഒറ്റത്തവണ നിക്ഷേപം നടത്തുന്നതിന് പകരം മ്യൂച്വല്‍ ഫണ്ടുകളായോ പിപിഎഫ് പോലുള്ള മറ്റ് നിക്ഷേപ സംവിധാനങ്ങളിലൂടെയോ നിങ്ങള്‍ക്ക് സമ്പാദ്യം ആരംഭിക്കാവുന്നതാണ്.

അശ്രദ്ധമായ ഷോപ്പിംഗ്

2. അശ്രദ്ധമായ ഷോപ്പിംഗ് : ഏറ്റവും പുതിയ ഗാഡ്ജെറ്റ്, വസ്ത്രം, ബാഗ് തുടങ്ങിയവ തീര്‍ന്നയുടനെ അല്ലെങ്കില്‍ കേടുവന്നയുടെ പുതിയത് നേടാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന പ്രായമാണ് ഇരുപതുകള്‍. ക്രെഡിറ്റ് കാര്‍ഡുകളുടെ വരവ് ഷോപ്പിംഗ് കൂടുതല്‍ എളുപ്പമാക്കി. ഇത് സമ്പാദ്യത്തെക്കുറിച്ച് ചിന്തിക്കുന്നതില്‍ നിന്ന് തടയുകയാണ് ചെയ്യുന്നത്. കൗമാരപ്രായം കഴിഞ്ഞ് ഇഎംഐ നല്‍കാന്‍ പക്വമാകുമ്പോള്‍ പലപ്പോഴും ഒരു പുതിയ ലാപ്ടോപ്പ് അല്ലെങ്കില്‍ സ്മാര്‍ട്ട്ഫോണ്‍ അല്ലെങ്കില്‍ പുതിയ ബൈക്ക് എന്നിവ സ്വന്തമാക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു.

 ഇഎംഐ

ഗാഡ്ജെറ്റുകള്‍, ബൈക്ക് മുതലായവയ്ക്ക് ഇഎംഐകള്‍ നല്‍കുന്നതിനുപകരം, മുന്‍കൂറായി പണമടയ്ക്കാന്‍ നിങ്ങളുടെ കൈവശം പണമുണ്ടെങ്കില്‍ ? നിങ്ങള്‍ക്ക് ഒരു വലിയ തുക ലാഭിക്കാന്‍ കഴിയും. കാരണം നിങ്ങള്‍ പണം കടം വാങ്ങുമ്പോള്‍ നിങ്ങള്‍ക്ക് പലിശ നല്‍കേണ്ടിവരും, ഇത് ചെലവ് വര്‍ധിപ്പിക്കുന്നു. എന്നാല്‍ ഉല്‍പ്പന്നം ഉടനടി പണം നല്‍കി സ്വന്തമാക്കുമ്പോള്‍ നിങ്ങള്‍ അടയ്ക്കേണ്ട പലിശ ലാഭിക്കാം.

സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുക

3. സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുക : ഇരുപതുകളില്‍ നിക്ഷേപം ബുദ്ധിമുട്ടുള്ളതും ആവശ്യമില്ലാത്തതുമാണെന്ന് തോന്നുന്നു. വാസ്തവത്തില്‍, ചെറുപ്പക്കാര്‍ ചെറിയ നിക്ഷേപം നടത്താന്‍ പര്യാപ്തമല്ല. കൂടാതെ, ലഭ്യമായ നിക്ഷേപ നിക്ഷേപങ്ങളെക്കുറിച്ച് നമ്മില്‍ മിക്കവര്‍ക്കും അറിവില്ലാത്തതിനാല്‍, പലപ്പോഴും സമപ്രായക്കാരെ അടിസ്ഥാനമാക്കിയുള്ള തീരുമാനങ്ങള്‍ എടുക്കുന്നു. നിക്ഷേപ തീരുമാനങ്ങള്‍ എല്ലായ്‌പ്പോഴും ആവശ്യകത അടിസ്ഥാനമാക്കിയുള്ളതായിരിക്കണം എന്ന് മില്ലേനിയലുകള്‍ അറിഞ്ഞിരിക്കണം.

 സമ്പാദ്യം

ഗുരുതരമായ ഒരു തെറ്റ് നിങ്ങളുടെ സമ്പാദ്യം മുഴുവന്‍ നഷ്ടപ്പെടുത്തുമെന്നതിനാല്‍ ഒരാള്‍ അവരുടെ സാമ്പത്തിക അവസ്ഥയും അവര്‍ക്ക് നിക്ഷേപിക്കാന്‍ കഴിയുന്ന പണവും പരിഗണിക്കണം. യുവ നിക്ഷേപകര്‍ ചെയ്യുന്ന ഏറ്റവും സാധാരണമായ തെറ്റ് അവരുടെ പണം മുഴുവന്‍ ഒരു നിക്ഷേപത്തില്‍ ഉള്‍പ്പെടുത്തുക എന്നതാണ്. അത്തരമൊരു സാഹചര്യത്തില്‍, മാര്‍ക്കറ്റ് തകരാറിലാകുമ്പോള്‍, മുഴുവന്‍ സാമ്പത്തികാധാരവും മൂല്യത്തില്‍ വീഴുകയും നിങ്ങള്‍ പരിഭ്രാന്തരാകുകയും ചെയ്യും.

എന്നിരുന്നാലും, നിങ്ങള്‍ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുകയാണെങ്കില്‍, ഉയര്‍ന്ന വരുമാനം നേടാനുള്ള കഴിവ് വര്‍ദ്ധിപ്പിക്കുകയും അനുബന്ധ അപകടസാധ്യതകള്‍ കുറയ്ക്കുകയും ചെയ്യാം.

 

വിദ്യാഭ്യാസ വായ്പ

4. വിദ്യാഭ്യാസ വായ്പ എന്ന പ്രതിബദ്ധത: അവരുടെ യഥാര്‍ത്ഥ ലക്ഷ്യങ്ങള്‍ എന്താണെന്ന് ഉറപ്പാക്കുന്നതിന് മുമ്പ് തന്നെ ഒരുപാടുപേര്‍ വിദ്യാഭ്യാസ വായ്പയെടുക്കുന്നു. ഇവരില്‍ ഭൂരിഭാഗം പേര്‍ക്കും അവരുടെ മാതാപിതാക്കള്‍ ഗ്യാരന്റികളായി ഉള്ളതിനാല്‍, വായ്പയ്ക്ക് സമയബന്ധിതമായി അംഗീകാരം ലഭിക്കുന്നു.

ഇഎംഐ

എന്നിരുന്നാലും, അടുത്ത അഞ്ച് വര്‍ഷത്തേക്ക് ഇഎംഐകള്‍ നല്‍കേണ്ടിവരുമെന്ന വസ്തുത അവര്‍ അവഗണിക്കുന്നു. കോഴ്സിന് മൂല്യമുണ്ടോ എന്ന് വിലയിരുത്തുന്നതില്‍ അവര്‍ പരാജയപ്പെടുകയുണ്ടായാല്‍, വായ്പയുടെ തിരിച്ചടവ് വൈകുന്നു. ഒരു വിദ്യാഭ്യാസ വായ്പയില്‍ ഏര്‍പ്പെടുന്നതിന് മുമ്പ് കരിയര്‍ സാധ്യതകള്‍ ശ്രദ്ധാപൂര്‍വ്വം പരിഗണിക്കേണ്ടതുണ്ട്. വിദ്യാഭ്യാസം ഭാവി സുരക്ഷിതമാക്കാനുള്ളതാണ്.

ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പുകള്‍ ഒഴിവാക്കാന്‍ 9 എളുപ്പ വഴികള്‍ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പുകള്‍ ഒഴിവാക്കാന്‍ 9 എളുപ്പ വഴികള്‍

ഇന്‍ഷുറന്‍സ്

5. ഇന്‍ഷുറന്‍സ് എടുക്കാന്‍ താത്പര്യമില്ലാതിരിക്കുക : കൗമാരക്കാര്‍ ഇന്‍ഷുറന്‍സിനെക്കുറിച്ച് ചിന്തിക്കുന്നില്ല, കാരണം അവര്‍ക്ക് ആശ്രിതരില്ല. വാസ്തവത്തില്‍, ഒരാള്‍ ചെറുപ്പവും ആരോഗ്യവാനും ആയിരിക്കുമ്പോള്‍, ജീവിതത്തിന് ക്രൂരമായ വഴിത്തിരിവുണ്ടാകുമെന്ന് സങ്കല്‍പ്പിക്കാന്‍ പ്രയാസമാണ്. എന്നിരുന്നാലും, നിങ്ങള്‍ ഒരു ഇന്‍ഷുറന്‍സ് പോളിസിയില്‍ നിക്ഷേപിക്കണം.

ഇപിഎഫ് പലിശ ഉടൻ അക്കൗണ്ടിൽ ക്രെഡിറ്റാകും; നിങ്ങളുടെ പിഎഫ് ബാലൻസ് പരിശോധിക്കുന്നത് എങ്ങനെ?ഇപിഎഫ് പലിശ ഉടൻ അക്കൗണ്ടിൽ ക്രെഡിറ്റാകും; നിങ്ങളുടെ പിഎഫ് ബാലൻസ് പരിശോധിക്കുന്നത് എങ്ങനെ?

ജോലി

നിങ്ങള്‍ ജോലിയില്‍ പ്രവേശിക്കുമ്പോള്‍ നിങ്ങളുടെ തൊഴിലുടമ നിങ്ങള്‍ക്ക് ഒരു ഇന്‍ഷുറന്‍സ് പരിരക്ഷ വാഗ്ദാനം ചെയ്യുമെങ്കിലും, അത് ചെറുതും അപര്യാപ്തവുമാണ്. കൂടാതെ, നിങ്ങള്‍ പുതിയ ആളാകയാല്‍ സമീപഭാവിയില്‍ നിങ്ങള്‍ക്ക് ജോലി മാറാം. ജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ നിങ്ങള്‍ ഒരു ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പുവരുത്തേണ്ടതുണ്ട്. അതിലൂടെ നിങ്ങള്‍ക്ക് കുറഞ്ഞ പ്രീമിയവും കൂടുതല്‍ കാലാവധിയും ആസ്വദിക്കാനാകും.

മാസം 210 രൂപ എടുക്കാനുണ്ടോ? എങ്കിൽ നിങ്ങൾക്കും നേടാം വർഷം 60000 രൂപ പെൻഷൻമാസം 210 രൂപ എടുക്കാനുണ്ടോ? എങ്കിൽ നിങ്ങൾക്കും നേടാം വർഷം 60000 രൂപ പെൻഷൻ

നിക്ഷേപം

നിക്ഷേപത്തിനായി ലഭ്യമായ സംവിധാനങ്ങള്‍ എല്ലായ്പ്പോഴും പരിഗണിക്കുകയും നികുതി ആനുകൂല്യങ്ങള്‍ നല്‍കുന്ന ഒന്ന് തിരഞ്ഞെടുക്കുകയും വേണം. നിക്ഷേപ തീരുമാനങ്ങള്‍ വിവേകപൂര്‍വ്വം എടുക്കാന്‍ എല്ലായ്പ്പോഴും ശ്രമിക്കുക, അതുവഴി ഭാവിയില്‍ നിങ്ങള്‍ക്ക് സാമ്പത്തിക പിഴവുകള്‍ ഉണ്ടാവുന്നത് തടയാം.

Read more about: money പണം
English summary

വയസ്സ് ഇരുപത് കഴിഞ്ഞോ? സാമ്പത്തിക കാര്യങ്ങളിൽ നിങ്ങൾ​ക്ക് പറ്റാവുന്ന അബദ്ധങ്ങൾ

teeanagers should avoid these 5 common money mistakes for better portfolio
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X