വ്യക്തികളുടെ തിരിച്ചറിയൽ രേഖയായി ആധാർ കാർഡ് ഉപയോഗിക്കാൻ കഴിയുമെന്നതിനാൽ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഐഐ) യുടെ രേഖകളിൽ നിങ്ങളുടെ ഏറ്റവും പുതിയ വിലാസം അപ്‌ഡേറ്റ് ചെയ്യേണ്ടത് പ്രധാനമാണ്. ഓൺലൈനായും ഓഫ്‌ലൈനായും പുതിയ അഡ്രസിന്റെ സാധുവായ തെളിവ് നൽകി നിങ്ങളുടെ മേൽവിലാസം അപ്‌ഡേറ്റ് ചെയ്യാൻ സാധിക്കും.
വാടക കരാർ
ആധാർ സ്വയം സേവന അപ്‌ഡേറ്റ് പോർട്ടലിൽ, യുഐഡിഎഐ സാധുവായ വിലാസ തെളിവായി കണക്കാക്കുന്ന ഏതെങ്കിലും പ്രമാണങ്ങൾ നൽകി നിങ്ങൾക്ക് ഓൺലൈനിൽ എളുപ്പത്തിൽ വിലാസം അപ്‌ഡേറ്റ് ചെയ്യാൻ കഴിയും. അത്തരമൊരു സാധുവായ വിലാസ തെളിവാണ് നിങ്ങളുടെ വാടക കരാർ. നിങ്ങളുടെ ആധാർ കാർഡ് വിലാസത്തിൽ എന്തെങ്കിലും മാറ്റം വരുത്താൻ ഓൺലൈനായും ഓഫ്‌ലൈനാനും യുഐഡിഐയെ സമീപിക്കുമ്പോൾ നിങ്ങൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട മൂന്ന് കാര്യങ്ങൾ താഴെ പറയുന്നവയാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- വാടക കരാർ രജിസ്റ്റർ ചെയ്ത ഒന്നായിരിക്കണം. രജിസ്റ്റർ ചെയ്യാത്ത എല്ലാ വാടക കരാറുകളും യുഐഡിഎഐ നിരസിക്കും
- വാടക ഉടമ്പടി നിങ്ങളുടെ പേരിലാണെന്നും നിങ്ങളുടെ പങ്കാളിയുടെയോ മാതാപിതാക്കളുടെയോ കുട്ടികളുടെയോ പേരിലല്ലെന്നും ഉറപ്പാക്കുക
- ഓൺലൈനായി അഡ്രസ് തിരുത്താൻ അപേക്ഷിക്കുമ്പോൾ വാടക കരാറിന്റെ എല്ലാ പേജുകളും സ്കാൻ ചെയ്യുകയും അപ്‌ലോഡ് ചെയ്യുന്നതിന് മുമ്പ് ഒരൊറ്റ പിഡിഎഫ് ഫയലായി മാറ്റുകയും വേണം. വാടക കരാറിന്റെ ഒന്നിലധികം സ്കാൻ ചെയ്ത jpeg അല്ലെങ്കിൽ jpg ചിത്രങ്ങൾ നിങ്ങൾ അപ്‌ലോഡ് ചെയ്യുകയാണെങ്കിൽ, യുഐഡിഎഐ അത് ചിലപ്പോൾ നിരസിച്ചേക്കാം.
ഓഫ്‍ലൈനായി അപേക്ഷിക്കുമ്പോൾ
എൻറോൾമെന്റ് സെന്റർ അല്ലെങ്കിൽ ആധാർ സേവാ കേന്ദ്രത്തിലെത്തി നിങ്ങളുടെ ആധാർ കാർഡ് വിലാസം തിരുത്തുകയാണെങ്കിൽ നിങ്ങളുടെ വാടക കരാറിന്റെ യഥാർത്ഥ പകർപ്പ് കൊണ്ടു വരേണ്ടതുണ്ടെന്ന് ഓർമ്മിക്കുക. ഒറിജിനൽ ഡോക്യുമെന്റ് സ്കാൻ ചെയ്ത് ഉടൻ തന്നെ നിങ്ങൾക്ക് തിരികെ ലഭിക്കുമെന്നതിനാൽ ഫോട്ടോകോപ്പികളുടെ ആവശ്യമില്ല.
മറ്റ് രേഖകൾ
അഡ്രസ് തിരുത്താൻ യുഐഡിഎഐ 44 രേഖകൾ തെളിവായി അംഗീകരിക്കും. അവയിൽ ഒന്ന് മാത്രമാണ് വാടക കരാർ. പാസ്‌പോർട്ട്, ബാങ്ക് പാസ്‌ബുക്ക് അല്ലെങ്കിൽ സ്റ്റേറ്റ്മെന്റ്, വോട്ടർ ഐഡി കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, ടെലിഫോൺ, വെള്ളം, ഇലക്ട്രിക് ബില്ലുകൾ തുടങ്ങിയവ ഇവയിൽ ഉൾപ്പെടുന്നു.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
