ബാങ്ക് ജീവനക്കാരുടെ പെരുമാറ്റം തൃപ്തികരമല്ലെങ്കിൽ നിങ്ങൾ ഉടൻ ചെയ്യേണ്ടത് എന്ത്?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സാധാരണയായി ബാങ്കും ബാങ്ക് ജീവനക്കാരും ഉപഭോക്താക്കൾക്ക് ലഭ്യമായ എല്ലാ സേവനങ്ങളും വാഗ്ദാനം ചെയ്യാൻ പരമാവധി ശ്രമിക്കാറുണ്ട്. എന്നിരുന്നാലും, ചില ഉപഭോക്താക്കൾക്ക് എങ്കിലും ബാങ്ക് ജീവനക്കാരുടെ മോശം പെരുമാറ്റത്തെ അഭിമുഖീകരിക്കേണ്ടി വന്നിട്ടുള്ള സംഭവങ്ങളുമുണ്ട്. അത്തരമൊരു സാഹചര്യത്തിൽ എന്ത് നടപടിയാണ് സ്വീകരിക്കേണ്ടതെന്ന് മിക്ക ആളുകൾക്കും അറിയില്ല. വാഗ്ദാനം ചെയ്ത സേവനങ്ങൾ നൽകാത്തതിനോ പരാതി പരിഹരിക്കാത്തതിനോ ഒക്കെ ഉപഭോക്താക്കൾക്ക് ബാങ്കുകൾക്കെതിരെ പരാതിപ്പെടാവുന്നതാണ്.

പഴയ രീതി

പഴയ രീതി

പരാതി പരിഹരിക്കുന്നതിനുള്ള ഒരു പഴയ സമ്പ്രദായം ബ്രാഞ്ച് മാനേജർക്ക് ഒരു പരാതി സമർപ്പിക്കുക എന്നതാണ്. പരാതി വിശദമായി വിവരിച്ച് വേണം സമർപ്പിക്കാൻ. ഇതിനായി മിക്ക ബാങ്കുകളും പരാതി രജിസ്റ്ററുകൾ അവരുടെ ശാഖകളിൽ സൂക്ഷിക്കാറുണ്ട്. എന്നിരുന്നാലും, ഈ രീതി എല്ലായ്പ്പോഴും ഉപഭോക്താവിനെ സഹായിക്കണമെന്നില്ല.

പരാതിപ്പെടേണ്ടത് എവിടെ?

പരാതിപ്പെടേണ്ടത് എവിടെ?

നിങ്ങളുടെ ബാങ്കിന്റെ പരാതി പരിഹാര പ്രക്രിയയിൽ നിങ്ങൾ തൃപ്തനല്ലെങ്കിൽ, നിങ്ങൾക്ക് ബാങ്കിംഗ് ഓംബുഡ്സ്മാനിൽ പരാതി നൽകാം. ഓംബുഡ്സ്മാന് പരാതി നൽകാൻ ചില നടപടിക്രമങ്ങളുണ്ട്. ഒരു ബാങ്കിന്റെ സേവന വ്യവസ്ഥയുമായി ബന്ധപ്പെട്ട് ഉപഭോക്താക്കൾ ഉന്നയിക്കുന്ന പരാതികൾ പരിഹരിക്കുന്നതിനായാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ‌ബി‌ഐ) ബാങ്കിംഗ് ഓംബുഡ്‌സ്മാനെ നിയമിക്കുന്നത്.

എയർ ഇന്ത്യ ജീവനക്കാർക്ക് ഇനി തടിവയ്ക്കില്ല; കമ്പനി വക സ്പെഷ്യൽ ഭക്ഷണംഎയർ ഇന്ത്യ ജീവനക്കാർക്ക് ഇനി തടിവയ്ക്കില്ല; കമ്പനി വക സ്പെഷ്യൽ ഭക്ഷണം

എസ്ബിഐ ബാങ്കിൽ പരാതിപ്പെടുന്നത് എങ്ങനെ?

എസ്ബിഐ ബാങ്കിൽ പരാതിപ്പെടുന്നത് എങ്ങനെ?

ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്‌ബി‌ഐ ഉപയോക്താക്കൾക്ക് പരാതികൾ രജിസ്റ്റർ ചെയ്യുന്നതിന് നിരവധി ഓപ്ഷനുകൾ നൽകുന്നുണ്ട്. കസ്റ്റമർ കെയർ, എസ്എംഎസ് അല്ലെങ്കിൽ സി‌എം‌എസ് പോർട്ടൽ (https://cms.onlinesbi.com/CMS/) വഴി എസ്‌ബി‌ഐ ഉപഭോക്താക്കൾക്ക് അവരുടെ പരാതി ബാങ്ക് മാനേജറിൽ രജിസ്റ്റർ ചെയ്യാൻ കഴിയും.

സാമ്പത്തിക മാന്ദ്യം:അശോക് ലെയ്‌ലാന്‍ഡ് ജീവനക്കാര്‍ക്ക് എംപ്ലോയി സെപ്പറേഷന്‍ സ്‌കീം നല്‍കുന്നുസാമ്പത്തിക മാന്ദ്യം:അശോക് ലെയ്‌ലാന്‍ഡ് ജീവനക്കാര്‍ക്ക് എംപ്ലോയി സെപ്പറേഷന്‍ സ്‌കീം നല്‍കുന്നു

ടോൾഫ്രീ നമ്പർ, എസ്എംഎസ്

ടോൾഫ്രീ നമ്പർ, എസ്എംഎസ്

ഉപഭോക്താക്കൾക്ക് ബന്ധപ്പെട്ട ബ്രാഞ്ച് അല്ലെങ്കിൽ ഹോം ബ്രാഞ്ച് മാനേജർക്ക് പരാതികൾ വിശദീകരിച്ച് അപേക്ഷ സമർപ്പിക്കാവുന്നതാണ്. അല്ലെങ്കിൽ ടോൾ ഫ്രീ എസ്‌ബി‌ഐ കസ്റ്റമർ കെയർ നമ്പറായ 1-800-425-3800 / 1-800-11- 22-11 എന്നീ നമ്പറുകളിൽ പരാതികൾ രജിസ്റ്റർ ചെയ്യാം. ബാങ്ക് നൽകുന്ന സേവനങ്ങളിൽ സന്തുഷ്ടരല്ലാത്ത എസ്‌ബി‌ഐ ഉപഭോക്താക്കൾക്ക് 8008202020 എന്ന നമ്പറിലേക്ക് "UNHAPPY" എന്ന് SMS ചെയ്യാനും സാധിക്കും. തുടർന്ന് പ്രശ്നങ്ങൾ പരിഹരിക്കാൻ ബാങ്ക് എക്സിക്യൂട്ടീവുകൾ നിങ്ങളെ തിരികെ വിളിക്കും. 

എന്താണ് ​ഗ്രാറ്റുവിറ്റി? ബാലൻസ് പരിശോധിക്കുന്നത് എങ്ങനെ? യോ​ഗ്യതകൾ എന്തൊക്കെ?എന്താണ് ​ഗ്രാറ്റുവിറ്റി? ബാലൻസ് പരിശോധിക്കുന്നത് എങ്ങനെ? യോ​ഗ്യതകൾ എന്തൊക്കെ?

സി‌എം‌എസ് പോർട്ടൽ

സി‌എം‌എസ് പോർട്ടൽ

എസ്‌ബി‌ഐ ഉപഭോക്താക്കൾക്ക് ബാങ്കിന്റെ സി‌എം‌എസ് പോർട്ടൽ സന്ദർശിച്ചും ബാങ്കിനെതിരെ പരാതി നൽകാവുന്നതാണ്. പരാതിയുടെ സ്വഭാവം തിരഞ്ഞെടുത്ത് പരാതികൾ രജിസ്റ്റർ ചെയ്യാം. ഉപഭോക്താവിന് ബ്രാഞ്ചുമായി ബന്ധപ്പെട്ട പരാതി ഉണ്ടെങ്കിൽ ലഭ്യമായ ഓപ്ഷനുകളുടെ പട്ടികയിൽ നിന്ന് പരാതിയുടെ അനുയോജ്യമായ സ്വഭാവം തിരഞ്ഞെടുക്കാൻ സാധിക്കും.

ബാങ്കിംഗ് ഓംബുഡ്‌സ്മാൻ

ബാങ്കിംഗ് ഓംബുഡ്‌സ്മാൻ

ബാങ്കിംഗ് ഓംബുഡ്‌സ്മാൻ (ബി‌ഒ) സ്കീം, 2006 പ്രകാരം മൊത്തം 21 ബാങ്കിംഗ് ഓംബുഡ്‌സ്മാൻ കേന്ദ്രങ്ങൾ ഇന്ത്യയിലുണ്ട്. ബാങ്കുമായി ബന്ധപ്പെട്ട് ഏതെങ്കിലും അനധികൃത ഇടപാട് നടന്നാൽ മൂന്ന് ദിവസത്തിനുള്ളിൽ നിങ്ങൾ ബാങ്കിനെ അറിയിക്കേണ്ടതുണ്ട്. മൂന്ന് ദിവസത്തിന് ശേഷവും ഏഴ് ദിവസത്തിനുള്ളിലുമാണ് ഇടപാട് റിപ്പോർട്ട് ചെയ്യുന്നതെങ്കിൽ നിങ്ങളുടെ ബാധ്യത 25,000 രൂപയായി കണക്കാക്കും. നിങ്ങളുടെ ബാങ്കിൽ നിങ്ങൾ പരാതി നൽകി 30 ദിവസത്തിനുള്ളിൽ നിങ്ങൾക്ക് മറുപടി ഒന്നും ലഭിച്ചില്ല അല്ലെങ്കിൽ തൃപ്തികരമായ പ്രതികരണം ലഭിച്ചില്ലെങ്കിൽ ഓംബുഡ്‌സ്മാനെ സമീപിക്കാം. മറുപടി ലഭിച്ച ഒരു വർഷത്തിനുള്ളിൽ പരാതി വർദ്ധിപ്പിക്കുന്നത് ഉറപ്പാക്കുക.

പരാതിപ്പെടേണ്ടത് എങ്ങനെ?

പരാതിപ്പെടേണ്ടത് എങ്ങനെ?

ബാങ്കിന്റെ ബ്രാഞ്ച് സ്ഥിതിചെയ്യുന്ന അധികാര പരിധിയിലുള്ള ബാങ്കിംഗ് ഓംബുഡ്‌സ്മാനോടാണ് നിങ്ങൾ പരാതിപ്പെടേണ്ടത്. www.bankingombudsman.rbi.org.inൽ ലഭ്യമായ ഫോം ഡൗൺലോഡ് ചെയ്ത് പ്രിന്റു ചെയ്യാനും പൂരിപ്പിക്കാനും രേഖാമൂലം പരാതി നൽകാനും സാധിക്കും. നിങ്ങളുടെ പേര്, വിലാസം, പരാതിയുടെ സ്വഭാവം, സംഭവിച്ച നഷ്ടം (എസ്), എന്നിവ പോലുള്ള പ്രസക്തമായ വിശദാംശങ്ങൾ പരാതിയിൽ പരാമർശിക്കണം.

ആവശ്യമായ രേഖകൾ

ആവശ്യമായ രേഖകൾ

നിങ്ങളുടെ പരാതി അപേക്ഷയ്ക്കൊപ്പം കേസിനെ പിന്തുണയ്ക്കുന്നതിനായുള്ള രേഖകളും സമർപ്പിക്കേണ്ടതുണ്ട്. നിങ്ങൾക്ക് ഓൺലൈനിലും പരാതി നൽകാം. കേസ് പരിശോധിച്ച ശേഷം, ബാങ്കും ഉപഭോക്താവും തമ്മിലുള്ള അനുരഞ്ജനത്തിലൂടെയും മധ്യസ്ഥതയിലൂടെയും ബാങ്കിംഗ് ഓംബുഡ്സ്മാൻ ഒരു ഒത്തുതീർപ്പ് നടത്തും. ഒരുപക്ഷേ, ഓംബുഡ്സ്മാന്റെ ഉത്തരവിൽ നിങ്ങൾക്ക് തൃപ്തിയില്ലെങ്കിൽ നിങ്ങൾക്ക് ഉപഭോക്തൃ കോടതിയിലേക്ക് പോകാം.

malayalam.goodreturns.in

English summary

ബാങ്ക് ജീവനക്കാരുടെ പെരുമാറ്റം തൃപ്തികരമല്ലെങ്കിൽ നിങ്ങൾ ഉടൻ ചെയ്യേണ്ടത് എന്ത്?

Generally, bank and bank employees do their best to offer all the services available to customers. However, there have been instances where some customers have faced bad behavior of bank employees. Read in malayalam.
Story first published: Monday, October 28, 2019, 10:57 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X