പേയ്മെന്റ് ഇന്റര്‍ഫേസുകളുടെ സാങ്കേതിക മുന്നേറ്റത്തിലൂടെ പണമിടപാടുകളിലെ മനുഷ്യരുടെ ഇടപെടല്‍ കുറയ്ക്കുന്നതിന് സാങ്കേതിക വിദഗ്ധര്‍ നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കയാണ്. സമ്പര്‍ക്കമില്ലാത്ത ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ്കള്‍ (Contactless Debit/Credit Cards) അതിന്റെ ഉദാഹരണമാണ്. വ്യാപാരികളുടെ നെറ്റവര്‍ക്കില്‍ കാര്‍ഡ് ടാപ്പുചെയ്യുന്നതിലൂടെ പേയ്മെന്റ് പ്രോസസ്സ് ചെയ്യാന്‍ കഴിയുന്ന ഏറ്റവും പുതിയ സുരക്ഷിത സാങ്കേതികവിദ്യയാണ് കോണ്ടാക്റ്റ്ലെസ് പേയ്മെന്റ്. കോണ്ടാക്റ്റ്ലെസ് ഡെബിറ്റ് ഉള്ള ഉപയോക്താക്കള്‍ക്ക്, ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് പേയ്മെന്റ് നടത്തുന്നതിന് ചെക്ക് ഔട്ട് സമയത്ത് സെയില്‍ പോയിന്റ് (Point of Sale) മെഷീനുകളില്‍ സമാനമായ ഒരു ചിഹ്നം തിരയാന്‍ കഴിയും.
ഓരോ ചെറിയ ഇടപാടുകള്‍ക്കും PIN നല്‍കുന്നതിനെ അപേക്ഷിച്ച് കോണ്ടാക്റ്റ്ലെസ് പേയ്മെന്റ് സാങ്കേതികവിദ്യ താരതമ്യേന എളുപ്പവും സൗകര്യപ്രദവുമാണ്. കോണ്ടാക്റ്റ്ലെസ് ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ മറ്റേതൊരു ഇഎംവി ചിപ്പ് കാര്‍ഡിനും സമാനമായി സുരക്ഷിതമാണ്. കോണ്ടാക്റ്റ്ലെസ് ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ സമാനമായ ഒന്നിലധികം സുരക്ഷകളാണ് വഹിക്കുന്നത്. ഇത് നിങ്ങളെ വ്യാജമോ അനധികൃതമോ ആയ ഇടപാടുകളില്‍ നിന്നും സുരക്ഷിതരാണെന്ന് ഉറപ്പാക്കുന്നു.
കോണ്ടാക്റ്റ്ലെസ് കാര്‍ഡുകള്‍ റീഡറിന്റെ 4 സെന്റിമീറ്റര്‍ അകലെ മാത്രമേ ഡെബിറ്റ് കാര്‍ഡുകള്‍ പ്രവര്‍ത്തിക്കൂ. അതേപോലെ കോണ്ടാക്റ്റ്ലെസ് പേയ്മെന്റ് ടെര്‍മിനലിന് ഒരു സമയം ഒരു ഇടപാട് മാത്രമേ പ്രോസസ്സ് ചെയ്യാന്‍ കഴിയൂ. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, കോണ്ടാക്റ്റ്ലെസ് കാര്‍ഡ് ഉപയോഗിച്ച് ഒരു ഉപഭോക്താവിന് വാങ്ങാന്‍ കഴിയുന്ന ഉല്‍പ്പന്നങ്ങളുടെ മൂല്യത്തിന് പരിധിയൊന്നുമില്ല. എന്നിരുന്നാലും, ഒരു ഇടപാടിനായി സെന്‍ട്രല്‍ ബാങ്ക് 2,000 രൂപയുടെ ഉയര്‍ന്ന പരിധി നിശ്ചയിച്ചിട്ടുണ്ട്.
ഒരു കോണ്ടാക്റ്റ്ലെസ് കാര്‍ഡ് ടാപ്പുചെയ്യുന്നതിന് മുമ്പ് റീഡര്‍ സജീവമാക്കുന്നതിന് കാഷ്യറോ വ്യാപാരിയോ തുക ടെര്‍മിനലില്‍ ഇടേണ്ടതുണ്ട്. ഒരു സമയം ഒരു കാര്‍ഡിന്റെ ഇടപാട് മാത്രം വായിക്കാവുന്ന വിധത്തിലാണ് പോസ് ടെര്‍മിനലുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അഥവാ രണ്ട് കോണ്ടാക്റ്റ്ലെസ് കാര്‍ഡുകള്‍ ടെര്‍മിനലില്‍ സ്ഥാപിച്ചിട്ടുണ്ടെങ്കില്‍, കാര്ഡുകളിലേതാണ് നെറ്റവര്‍ക്കിന് അടുത്തുള്ളത് എന്നത് ആശ്രയിച്ചിരിക്കും റീഡ് ചെയ്യുന്നത്.
അതേസമയം, വിസ(Virtual Intrument Software Architecture) റീഡറില്‍ ഒന്നില്‍ കൂടുതല്‍ കോണ്ടാക്റ്റ്ലെസ് കാര്‍ഡ് കണക്ട് ചെയ്യുന്നതെങ്കില്‍, ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാന്‍ അത് ആവശ്യപ്പെടും. കാര്‍ഡ് റീഡര്‍ തിരിച്ചറിയുന്ന കോണ്ടാക്റ്റ്ലെസ് കാര്‍ഡുകളുടെ എണ്ണം ഒന്നിലധികം ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഉപയോക്താക്കള്‍ എല്ലായ്പ്പോഴും അവരുടെ കോണ്ടാക്റ്റ്ലെസ് ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് അവരുടെ വാലറ്റില്‍ നിന്ന് ടാപ്പുചെയ്ത് പണമടയ്ക്കണം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
