മോട്ടോർ വെഹിക്കിൾസ് ആക്ട് അനുസരിച്ച് വാഹന നിയമ ലംഘനങ്ങൾക്ക് പിഴകൾ വർദ്ധിപ്പിച്ചതോടെ ആളുകൾ അവരുടെ വാഹന രേഖകളെക്കുറിച്ച് കൂടുതൽ ശ്രദ്ധാലുക്കളായി തുടങ്ങി. മോട്ടോർ വെഹിക്കിൾസ് ഡിപ്പാർട്ട്മെന്റ് (എംവിഡി) പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചതിനുശേഷം ഡ്രൈവിംഗ് ലൈസൻസ് പുതുക്കുക എന്നതും ലളിതമായ ഒരു ജോലിയല്ല. ലൈസൻസില്ലാതെയും കാലഹരണപ്പെട്ട ലൈസൻസ് ഉപയോഗിച്ചും വാഹനമോടിക്കുന്നത് ഇപ്പോൾ 5,000 രൂപ പിഴ ഈടാക്കാവുന്ന നിയമലംഘനമാണ്.
കാലാവധി
നിലവിൽ, ഡ്രൈവിംഗ് ലൈസൻസിന്റെ കാലാവധി 20 വർഷമാണ്. ലൈസൻസ് പുതുക്കാൻ ആഗ്രഹിക്കുന്നവർക്ക് കാലാവധി തീരുന്നതിന് ഒരു വർഷം മുമ്പ് അപേക്ഷിക്കാം. കാലാവധി തീരുന്ന തീയതി മുതൽ ഒരു വർഷത്തിനുള്ളിൽ ലൈസൻസ് പുതുക്കിയാൽ അപേക്ഷകർ നാമമാത്ര ഫീസായ 200 രൂപ നൽകണം. എന്നാൽ കാലാവധി തീരുന്ന തീയതിക്ക് ഒരു വർഷത്തിനുശേഷം 1,100 രൂപ ഓരോ വർഷവും പിഴയായി നൽകേണ്ടി വരും.
പ്രായപരിധിയും കാലാവധിയും
30 വയസ്സിന് താഴെയുള്ളവർക്ക് 40 വയസ്സ് വരെ ലൈസൻസ് പുതുക്കി നൽകും. 30-50 വയസ്സിനിടയിലുള്ളവർക്ക് 10 വർഷത്തേയ്ക്ക് ലൈസൻസ് പുതുക്കി നൽകും. 50-55 വയസ്സിനിടയിലുള്ളവർക്ക് 60 വരെ മാത്രമേ പുതുക്കി നൽകൂ. 55 വയസ്സിന് ശേഷം അഞ്ച് വർഷത്തേക്ക് മാത്രമേ ലൈസൻസ് പുതുക്കുകയുള്ളൂ.
സാരഥി വെബ്സൈറ്റ്
ഡ്രൈവിംഗ് ലൈസൻസ് കാലഹരണപ്പെട്ടാൽ, പുതുക്കൽ അപേക്ഷ ഓൺലൈനായി സമർപ്പിക്കാൻ നിങ്ങൾക്ക് സർക്കാരിന്റെ സാരഥി വെബ്സൈറ്റ് ഉപയോഗിക്കാവുന്നതാണ്. ലൈസൻസ് കാലഹരണപ്പെടുന്ന തീയതിക്ക് ചുരുങ്ങിയത് ഒരു മാസത്തിന് മുമ്പെങ്കിലും പുതുക്കുന്നതിനുള്ള അപേക്ഷ നൽകണം. ലൈസൻസ് കാലഹരണപ്പെട്ട തീയതിക്ക് അഞ്ച് വർഷത്തിൽ കൂടുതൽ അപേക്ഷ വൈകിയാൽ, അപേക്ഷകൻ പുതിയ ലൈസൻസ് ലഭിക്കുന്നതിനുള്ള എല്ലാ നടപടിക്രമങ്ങളും നേരിടണം.
ഓൺലൈൻ നടപടിക്രമങ്ങൾ
- https://parivahan.gov.in/parivahan/ എന്ന വെബ്സൈറ്റ് തുറന്ന് 'Online Services' തിരഞ്ഞെടുക്കുക.
- ഡ്രോപ്പ്-ഡൗൺ മെനുവിൽ നിന്ന് 'Driving Licence Related Services' തിരഞ്ഞെടുക്കുക
- കൂടുതൽ മുന്നോട്ട് പോകുന്നതിന്, പട്ടികയിൽ നിന്ന് നിങ്ങളുടെ സംസ്ഥാനം തിരഞ്ഞെടുക്കുക
- 'Apply Online' കണ്ടെത്തി ഡ്രൈവിംഗ് ലൈസൻസിലെ സേവനങ്ങളിൽ (പുതുക്കൽ / തനിപ്പകർപ്പ് /മറ്റുള്ളവ) ആവശ്യമായ തിരഞ്ഞെടുക്കുക
- നിർദ്ദേശം ശ്രദ്ധാപൂർവ്വം വായിച്ച് continue ക്ലിക്കുചെയ്യുക
- പുതുക്കൽ അപേക്ഷ പൂർത്തിയാക്കാൻ ആവശ്യമായ വിശദാംശങ്ങൾ നൽകുക
malayalam.goodreturns.in
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications