നികുതിദായകരെ വിലയിരുത്തുന്നതിനും ഓരോ പ്രൊഫൈലിലൂടെയും നടത്തിയ ഇടപാടുകളുടെ റെക്കോർഡ് സൂക്ഷിക്കുന്നതിനും ആദായനികുതി വകുപ്പ് അനുവദിച്ചിരിക്കുന്ന ഒരു യുണീക്ക് ഐഡിയാണ് പെർമനന്റ് അക്കൗണ്ട് നമ്പർ (പാൻ). പാൻ കാർഡ് നേടാൻ ആഗ്രഹിക്കുന്നവർക്ക് വിവിധ മാർഗങ്ങളിലൂടെ പാൻ കാർഡിന് അപേക്ഷിക്കാം. അവ എന്തൊക്കെയാണെന്ന് പരിശോധിക്കാം.
10 വർഷം മുമ്പ്
10 വർഷം മുമ്പ് പാൻ കാർഡ് അപേക്ഷകൾ ഓഫ്‌ലൈൻ മോഡിലൂടെ മാത്രമേ അയയ്ക്കാൻ സാധിച്ചിരുന്നുള്ളൂ. ഇപ്പോൾ, ഒരു വ്യക്തിക്ക് ഓൺലൈൻ മോഡ് വഴി പുതിയ പാൻ കാർഡിനായി അപേക്ഷിക്കാം. കൂടാതെ, പാൻ കാർഡുമായി ബന്ധപ്പെട്ട് എന്തെങ്കിലും മാറ്റങ്ങളോ തിരുത്തലോ അല്ലെങ്കിൽ പാൻ കാർഡിന്റെ പുന:പ്രസിദ്ധീകരണത്തിനുള്ള അപേക്ഷയോ ഒക്കെ ഈ ഓൺലൈൻ പോർട്ടൽ വഴി നടത്താം.
ഓൺലൈൻ അപേക്ഷ
പാൻ കാർഡിനായുള്ള ഓൺലൈൻ അപേക്ഷ എൻഎസ്‌ഡിഎൽ ഓൺലൈൻ പോർട്ടൽ, https://tin.tin.nsdl.com/pan/index.html വഴിയോ യുടിഐടിഎസ്എൽ ഓൺലൈൻ പോർട്ടൽ വഴിയോ https://www.pan.utiitsl.com/PAN/index.jsp വഴിയോ ചെയ്യാവുന്നതാണ്.
അപേക്ഷ ഫീസ്
ഇന്ത്യൻ വിലാസമുള്ള എല്ലാ പാൻ കാർഡ് അപേക്ഷകരിൽ നിന്നും 93 രൂപയാണ് (ജിഎസ്ടി ഒഴികെ) ഫീസ് ഈടാക്കുക. വിദേശ വിലാസമുള്ള ആളുകളിൽ നിന്ന് 864 രൂപ (ജിഎസ്ടി ഒഴികെ) ഈടാക്കുന്നു. ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, ഡിമാൻഡ് ഡ്രാഫ്റ്റ്, ഇന്റർനെറ്റ് ബാങ്കിംഗ് എന്നിവയുൾപ്പെടെ ലഭ്യമായ പേയ്‌മെന്റ് മോഡുകൾ വഴി പാൻ കാർഡ് അപേക്ഷാ ഫീസ് അടയ്ക്കാം.
രേഖകൾ അയയ്ക്കണം
ആദായനികുതി വകുപ്പ് നൽകുന്ന വിവരം അനുസരിച്ച് അപേക്ഷയും പേയ്‌മെന്റും നൽകിയ ശേഷം അപേക്ഷകൻ കൊറിയർ / പോസ്റ്റ് വഴി എൻഎസ്‌ഡിഎൽ / യുടിടിഎസ്‌എല്ലിലേക്ക് ആവശ്യമായ രേഖകൾ അയയ്ക്കേണ്ടതുണ്ട്. രേഖകൾ സ്വീകരിച്ചതിനുശേഷം മാത്രമേ പാൻ കാർഡ് അപേക്ഷ എൻഎസ്‌ഡിഎൽ / യുടിഐടിഎസ്‌എൽ പ്രോസസ്സ് ചെയ്യുകയുള്ളൂ. വ്യക്തികളും എച്ച് യു എഫ് അപേക്ഷകരും ഓഫീസ് വിലാസത്തിന്റെ തെളിവും റെസിഡൻഷ്യൽ വിലാസത്തിന്റെ തെളിവും എൻഎസ്‌ഡിഎല്ലിലേക്ക് അയയ്ക്കേണ്ടതുണ്ട്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
