2016 ഏപ്രിൽ മുതൽ പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അല്ലെങ്കിൽ പിപിഎഫ് പോലുള്ള ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശ ത്രൈമാസ അടിസ്ഥാനത്തിൽ പരിഷ്കരിക്കാൻ തുടങ്ങി. ഏറ്റവും പുതിയ ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള പാദത്തിൽ പലിശ നിരക്ക് 7.9% ആയാണ് നിശ്ചയിച്ചിരിക്കുന്നത്. നിങ്ങളുടെ പിപിഎഫ് അക്കൗണ്ടിലെ പലിശ പ്രതിമാസ അടിസ്ഥാനത്തിൽ കണക്കാക്കുന്നുണ്ടെങ്കിലും എല്ലാ വർഷവും മാർച്ച് 31 നാണ് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടുന്നത്. അക്കൗണ്ടുകളുടെ കാലാവധി 15 വർഷമാണ്.
പലിശ കണക്കാക്കുന്നത് എങ്ങനെ?
പിപിഎഫ് പലിശ എങ്ങനെയാണ് പ്രതിമാസ അടിസ്ഥാനത്തിൽ കണക്കാക്കുന്നത് എങ്ങനെയെന്ന് പരിശോധിക്കാം. ഓരോ മാസവും അഞ്ചിനും അവസാനത്തിനും ഇടയിൽ പിപിഎഫ് അക്കൗണ്ടിലെ ഏറ്റവും കുറഞ്ഞ ബാലൻസിനാണ് പലിശ കണക്കാക്കുന്നത്. അതിനാൽ ഓരോ മാസവും അഞ്ചിന് മുമ്പായി പുതിയ നിക്ഷേപം നടത്തുകയാണെങ്കിൽ, ആ നിക്ഷേപത്തിന്റെ പലിശ നിങ്ങൾക്ക് ലഭിക്കും. അല്ലെങ്കിൽ, മുമ്പത്തെ ബാലൻസിന് മാത്രമേ പലിശ കണക്കാക്കൂ.
പലിശ കൂട്ടാൻ ചെയ്യേണ്ടത് എന്ത്?
പലിശ വർദ്ധിപ്പിക്കുന്നതിന് പിപിഎഫ് വരിക്കാരൻ ഓരോ മാസവും 5 ന് മുമ്പായി സംഭാവനകൾ ഒറ്റത്തവണയായി നിക്ഷേപിക്കണം. ഒരു വർഷം പിപിഎഫ് അക്കൗണ്ടിൽ നിക്ഷേപിക്കേണ്ട ഏറ്റവും കുറഞ്ഞ തുക 500 രൂപയാണ്. പരമാവധി പരിധി 1.5 ലക്ഷം രൂപയാണ്. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, പിപിഎഫ് അക്കൗണ്ടിലെ നിക്ഷേപം ഒറ്റത്തവണയോ അല്ലെങ്കിൽ പ്രതിവർഷം പരമാവധി 12 തവണകളോ ആയി നിക്ഷേപിക്കാം.
മൈനർ അക്കൗണ്ട്
പ്രായപൂർത്തിയാകാത്ത കുട്ടികളുടെ പേരിൽ മാതാപിതാക്കൾ പിപിഎഫ് അക്കൗണ്ട് തുറന്നിട്ടുണ്ടെങ്കിൽ, കുട്ടിയുടെ അക്കൗണ്ട് ഉൾപ്പെടെ രക്ഷകർത്താവ് അക്കൗണ്ടിൽ നിക്ഷേപിക്കാവുന്ന പരമാവധി തുക പ്രതിവർഷം 1.5 ലക്ഷമാണ്. ഏപ്രിൽ 5 നകം ഒന്നര ലക്ഷം രൂപ ഒരുമിച്ച് നിക്ഷേപിക്കുകയാണെങ്കിലും ഒരു വർഷം മുഴുവൻ നിങ്ങളുടെ ഒറ്റത്തവണ നിക്ഷേപത്തിൻ മേൽ പലിശ നേടാനും സാധിക്കും.
പിപിഎഫ് കാലാവധി
പിപിഎഫിന്റെ 15 വർഷത്തെ കാലാവധി കഴിഞ്ഞാലും അഞ്ച് വർഷം വീതം വീണ്ടും നിക്ഷേപ കാലാവധി നീട്ടാം. അഞ്ചു വർഷത്തിനുശേഷം പിപിഎഫ് പിൻവലിക്കാനും സാധിക്കും. പ്രത്യേക സാഹചര്യങ്ങളിൽ മാത്രമാണ് പണം പിൻവലിക്കാനാകുക. ഏഴാം സാമ്പത്തിക വർഷം മുതൽ ഭാഗിക പിൻവലിക്കലുകൾ നികുതി രഹിതമാണ്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
