പ്രൊവിഡന്റ് ഫണ്ട് (പിഎഫ്) അക്കൗണ്ടുകളിലേക്ക് പലിശ ക്രെഡിറ്റ് ചെയ്യുന്ന രീതി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) ആരംഭിച്ചു. 2018-19 സാമ്പത്തിക വർഷത്തിൽ ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ടിനായി (ഇപിഎഫ്) 8.65 ശതമാനം പലിശയാണ് സർക്കാർ വാഗ്ദാനം ചെയ്തിട്ടുള്ളത്. ജീവനക്കാരനും തൊഴിലുടമയും ഓരോ മാസവും സമ്പാദ്യത്തിനായി തുല്യമായ തുകയാണ് (12 ശതമാനം) സംഭാവന ചെയ്യുന്നത്. വിരമിക്കലിനു ശേഷമോ ജോലി മാറിയതിനുശേഷമോ ഈ തുക ലഭിക്കും.
മുൻകൂർ പിൻവലിക്കൽ
കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടിൽ നിന്ന് ഭാഗിക തുക പിൻവലിക്കാനും ഉപഭോക്താക്കൾക്ക് സാധിക്കും. കുട്ടികളുടെ വിവാഹം, കുട്ടികളുടെ വിദ്യാഭ്യാസം, ഭവന വായ്‌പ തിരിച്ചടവ്, വീട് പുതുക്കിപ്പണിയൽ, ഭൂമി വാങ്ങൽ തുടങ്ങിയ ആവശ്യങ്ങൾക്ക് വരിക്കാർക്ക് അവരുടെ പിഎഫ് ബാലൻസ് പിൻവലിക്കാൻ അർഹതയുണ്ട്.
ഇപിഎഫ് ബാലൻസ് പരിശോധിക്കാം
നിങ്ങളുടെ ഇപിഎഫ് ബാലൻ പരിശോധിക്കാൻ പ്രധാനമായും നാല് വഴികളാണിള്ളത്. താഴെ പറയുന്നവയാണ് അവ.
- ഇപിഎഫ്ഒ പോർട്ടൽ
- UMANG അപ്ലിക്കേഷൻ
- മിസ്ഡ് കോൾ
- SMS സേവനം
ഇപിഎഫ്ഒ വെബ്സൈറ്റ്
- EPFO സൈറ്റായ https://passbook.epfindia.gov.in/MemberPassBook/Login തുറക്കുക
- തുടർന്ന് നിങ്ങളുടെ UAN, പാസ്‌വേഡ് എന്നിവ ഉപയോഗിച്ച് പ്രവേശിക്കുക
- തുടർന്ന് 'view passbook' എന്ന ഓപ്ഷനിൽ ക്ലിക്കു ചെയ്യുക.
- നിങ്ങളുടെ അക്കൗണ്ടിലെ എല്ലാ നിക്ഷേപങ്ങളുടെയും പിൻവലിക്കലുകളുടെയും വിശദാംശങ്ങൾ ഇവിടെ കാണാം
- നിങ്ങളുടെ അക്കൗണ്ടിൽ നിന്നുള്ള എല്ലാ ഇടപാടുകളും പരിശോധിക്കാൻ നിങ്ങൾക്ക് പാസ്ബുക്ക് ഡൗൺലോഡ് ചെയ്യാനും കഴിയും
മിസ്‍ഡ് കോൾ
- നിങ്ങളുടെ യുഎഎൻ (യൂണിവേഴ്സൽ അക്കൗണ്ട് നമ്പർ) നിങ്ങളുടെ കെവൈസിയുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ 011-22901406 എന്ന ടോൾഫ്രീ നമ്പറിലേക്ക് ഒരു മിസ്ഡ് കോൾ നൽകുക.
- ഒരു മിസ്ഡ് കോൾ നൽകിയ ശേഷം, നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ഒരു എസ്എംഎസ് ലഭിക്കും, അതിൽ നിങ്ങളുടെ എല്ലാ പിഎഫ് അക്കൗണ്ട് വിശദാംശങ്ങളും ഉണ്ടായിരിക്കും.
എസ്എംഎസ്
- നിങ്ങളുടെ യുഎഎൻ നിങ്ങളുടെ കെവൈസി വിശദാംശങ്ങളുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ പിഎഫ് ബാലൻസ് വിശദാംശങ്ങൾ പരിശോധിക്കുന്നതിന് എസ്എംഎസ് സേവനവും ഉപയോഗപ്പെടുത്താം.
- EPFOHO UAN ENG എന്ന ഫോർമാറ്റിലാണ് എസ്എംഎസ് അയയ്ക്കേണ്ടത്. ഇവിടെ അവസാന മൂന്ന് അക്ഷരങ്ങൾ ആവശ്യാനുസരണം മാറ്റാൻ കഴിയുന്ന മുൻഗണനാ ഭാഷ നിർണ്ണയിക്കുന്നു. ഉദാഹരണത്തിന്, ഇംഗ്ലീഷിന് ENG, ഹിന്ദിക്ക് HIN, മറാത്തിക്ക് MAR, തമിഴ് ഭാഷയ്ക്ക് TAM എന്നിങ്ങനെ.
- തുടർന്ന് 7738299899 എന്ന നമ്പറിലേയ്ക്ക് എസ്എംഎസ് അയയ്‌ക്കുക
- നിങ്ങളുടെ പിഎഫ് ബാലൻസ് വിശദാംശങ്ങൾ നിങ്ങൾക്ക് എസ്എംഎസായി തന്നെ ലഭിക്കും
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications