പുതിയ ബാങ്ക് അക്കൗണ്ട്, ഡീമാറ്റ് അക്കൗണ്ട്, മ്യൂച്വൽ ഫണ്ടുകൾ തുടങ്ങിയവ ആരംഭിക്കുമ്പോഴും പുതിയ ഒരു കമ്പനിയിൽ ജോലി ചെയ്യുമ്പോഴും നിങ്ങളുടെ പാൻ (സ്ഥിരം അക്കൗണ്ട് നമ്പർ) വിശദാംശങ്ങൾ നൽകാൻ നിങ്ങളോട് ആവശ്യപ്പെടുന്നത് സാധാരണമാണ്. ചില കമ്പനികളിൽ പാൻ നമ്പർ നൽകിയാൽ മതി. എന്നാൽ മറ്റ് ചില കമ്പനികൾ പാൻ കാർഡിന്റെ ഫോട്ടോകോപ്പി അല്ലെങ്കിൽ സോഫ്റ്റ് കോപ്പി സമർപ്പിക്കാൻ നിങ്ങളോട് ആവശ്യപ്പെട്ടേക്കാം.
എന്താണ് പാൻ കാർഡ്?
എൻഎസ്‌ഡിഎൽ അല്ലെങ്കിൽ യുടിഐ വഴി ആദായനികുതി വകുപ്പ് നൽകുന്ന പാൻ നമ്പർ ഫിസിക്കൽ, ഇലക്ട്രോണിക് ഫോർമാറ്റുകളിൽ നൽകിയിട്ടുള്ള 10 അക്ക ആൽഫാന്യൂമെറിക് ഐഡി കാർഡ് ആണ്. ഓരോ ആദായനികുതി ദായകനും യൂണീക്ക് നമ്പറുകളാണ് ഉള്ളത്. ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനും (ഐടിആർ) നിരവധി ഇടപാടുകൾ നടത്തുന്നതിനും പാൻ കാർഡുകൾ അനിവാര്യമാണ്.
പാൻ വിവരങ്ങൾ പരിശോധിക്കാം
എല്ലാ നികുതിദായകരുടെയും പാൻ കാർഡ് ഉടമകളുടെയും സമ്പൂർണ്ണ ഡാറ്റാബേസ് ആദായനികുതി വകുപ്പ് സൂക്ഷിച്ചിട്ടുണ്ട്. പാൻ വിശദാംശങ്ങൾ ശരിയാണോ എന്ന് പരിശോധിക്കാൻ ആദായ നികുതി വകുപ്പ് എല്ലാ വ്യക്തികളെയും, കമ്പനികൾ, ഏജന്റുമാർ, ബാങ്കുകൾ മുതലായ സ്ഥാപനങ്ങളെയും അനുവദിക്കും. പാൻ കാർഡ് വ്യാജമാണോ അല്ലയോ എന്ന് കണ്ടെത്താൻ ഇത് സഹായിക്കും. വ്യക്തികൾക്ക് ഉപയോഗപ്രദമാകുന്ന പാൻ വെരിഫിക്കേഷൻ സേവനം ആദായനികുതി വകുപ്പിന്റെ വെബ്‌സൈറ്റിലും ലഭ്യമാണ്.
നടപടിക്രമങ്ങൾ
- നിങ്ങൾക്ക് പാൻ കാർഡുകൾ പരിശോധിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ, ആദായ നികുതി വകുപ്പിന്റെ ഇ-ഫയലിംഗ് പോർട്ടൽ തുറക്കുക
- തുടർന്ന് വലതുവശത്ത് കാണുന്ന നിങ്ങളുടെ പാൻ വിശദാംശങ്ങൾ പരിശോധിക്കുക എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
- തുടർന്ന് പാൻ കാർഡ് നമ്പർ, പാൻ കാർഡ് ഉടമയുടെ മുഴുവൻ പേര്, ജനനത്തീയതി തുടങ്ങിയ വിശദാംശങ്ങൾ നൽകാൻ നിങ്ങളോട് ആവശ്യപ്പെടും.
- തുടർന്ന് വിശദാംശങ്ങൾ പാൻ നമ്പറുമായി പൊരുത്തപ്പെടുന്നുണ്ടോ ഇല്ലയോ എന്ന് വ്യക്തമാക്കുന്ന ഒരു സന്ദേശം പോർട്ടൽ പ്രദർശിപ്പിക്കും
ബൾക്ക് പാൻ
നിരവധി പാൻ കാർഡുകൾ മൊത്തത്തിൽ പരിശോധിക്കേണ്ട ബാങ്കുകൾ, ഓഫീസുകൾ അല്ലെങ്കിൽ സർക്കാർ സ്ഥാപനങ്ങൾ പോലുള്ള ഓർഗനൈസേഷനുകൾ ഇ-ഫയലിംഗ് പോർട്ടലിൽ ബൾക്ക് പാൻ വെരിഫിക്കേഷൻ ഏജൻസിയായി രജിസ്റ്റർ ചെയ്യേണ്ടതുണ്ട്, അതിനുശേഷം ബൾക്ക് പാൻ ക്വയറിയിൽ പോയി നിർദ്ദിഷ്ട അപ്‌ലോഡ് ക്വയറിയിൽ ക്ലിക്കുചെയ്യാം. തുടർന്ന് സബ്മിറ്റിൽ ക്ലിക്കുചെയ്യുക.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
