പ്രായമായവർക്ക് നിക്ഷേപ പദ്ധതികൾ ആസൂത്രണം ചെയ്യുക തന്നെ വേണം, എന്തെന്നാൽ ജോലിയിൽ നിന്ന് വിരമിച്ച ശേഷവും സന്തോഷത്തോെടെ ജീവിക്കാനും മികച്ച രീതിയിൽ ജീവിതം മുന്നോട്ട് കൊണ്ടുപോകാനും ഇതവരെ സഹായിക്കും എന്നതിനാലാണിത്. ജോലികൾ ചെയ്യുന്ന ചെറുപ്പകാലത്ത് തന്നെ മികച്ച നിക്ഷേപ പദ്ധതികളടക്കം കണ്ടെത്തി നിക്ഷേപമാർഗങ്ങളെ സ്വീകരിക്കാവുന്നതാണ്. നിസാരമായി പറഞ്ഞാൽ 1000 രൂപയ്ക്ക് 10 വർഷം മുൻപ് വാങ്ങിച്ച സാധനങ്ങളെ ഇന്ന് 1000 രൂപയ്ക്ക് വാങ്ങാൻ പോയാൽ നടക്കില്ല, അതായത് ജീവിത ചെലവുകൾ ഉയർന്നുകൊണ്ടിരിയ്ക്കുന്ന സാഹചര്യത്തിൽ നിക്ഷേപങ്ങൾ ആർഭാടങ്ങളല്ല, മറിയ്ച്ച് അവ അത്യാവശ്യങ്ങളാണ്.
കുറഞ്ഞ റിസ്ക്കുള്ള പണനിക്ഷേപം എങ്ങനെ നടത്താം?
പണപ്പെരുപ്പം എന്നത് ഇന്ന് സർവ്വസാധാരണമായിക്കഴിഞ്ഞിരിയ്ക്കുന്ന ഒന്നാണ്. അതിനനുസരിയ്ച്ച് ജീവിത ചിലവുകളെ നിയന്ത്രിക്കുക എന്നത് പ്രായമായവർക്ക് ബുദ്ധിമുട്ടുള്ള കാര്യമായതിനാൽ കൃത്യമായ ആസൂത്രണ മികവോടെ മുന്നോട്ട് പോകേണ്ടത് അത്യാവശ്യമാണ്. കൂടാതെ സേവിംഗ്സ് ബാങ്ക് അക്കൗണ്ട് വാഗ്ദാനം ചെയ്യുന്ന റിട്ടേൺ നിരക്ക് പോലും പണപ്പെരുപ്പത്തെ ആശ്രയിച്ചിരിക്കും. പണം നിക്ഷേപിക്കാൻ പോകുന്ന ഏതൊരു മുതിർന്ന പൗരന്റെയും ഏറ്റവും വലിയ ആശങ്ക പണത്തിന്റെ സുരക്ഷയാണ്, താരതമ്യന സർക്കാർ സംവിധാനങ്ങളിൽ നിക്ഷേപിക്കുകയാണ് റിസ്ക് കുറഞ്ഞ രീതി.
കൂടാതെ ഇക്വിറ്റി സ്കീമുകൾ, ഡെറ്റ് സ്കീമുകൾ, ബോണ്ടുകൾ മുതലായവയിൽ നിക്ഷേപിക്കുന്ന തുകക്ക് ഗവൺമെന്റ് സംവിതാനങ്ങളിൽ സുരക്ഷിതത്വം കൂടുതലുണ്ട് എന്നതും സർക്കാർ സംവിധാനങ്ങൾ തിരഞ്ഞെടുക്കാൻ പ്രേരിപ്പിയ്ക്കുന്ന ഘടകങ്ങളാണ്. കൂടാതെ സാധാരണയായി ജോലിയിൽ നിന്ന് വിരമിക്കുകയും അവരുടെ സമ്പാദ്യത്തെ ആശ്രയിക്കുകയും ചെയ്യുന്ന മുതിർന്ന പൗരന്മാർക്ക് വിപണിയിലെ അപകടസാധ്യതകൾ ഏറ്റെടുക്കാൻ കഴിയില്ല. നിക്ഷേപിച്ച തുകയുടെ സുരക്ഷ ഉറപ്പാക്കുന്ന സർക്കാർ പിന്തുണയുള്ള പദ്ധതികളിലേക്ക് പോകുന്നത് എല്ലായ്പ്പോഴും നല്ലത്.
പണം നിക്ഷേപിക്കുന്ന വ്യക്തി മരണപ്പെട്ടാൽ തുക വിനിയോഗം ഏത് തരത്തിൽ?
പണം നിക്ഷേപിക്കുന്ന മുതിർന്ന പൗരൻമാർ മരണപ്പെട്ടാൽ നിക്ഷേപ തുകയ്ക്ക് നോമിനിയായി നിർദേശിച്ചിരിയ്ക്കുന്ന ആളുകളിലേക്ക് വേണ്ടത്ര രേഖകൾ സമർപ്പിച്ചാൽ തുകയുടെ അധികാരം എത്തിച്ചേരും. തുക പിൻവലിയ്ക്കൽ, കൈമാറ്റം തുടങ്ങിയവ യഥേഷ്ടം നടത്താവുന്നതാണ്. കൂടാതെപലിശ കൂട്ടുന്നതിന്റെ ആവൃത്തി മനസ്സിലാക്കുന്നതും പ്രധാനമാണ്; അത് പ്രതിമാസമോ ത്രൈമാസമോ അർദ്ധ വാർഷികമോ വാർഷികമോ ആകട്ടെ. ഉദാഹരണത്തിന്, പ്രതിമാസം 10% നിരക്കിൽ പലിശ കൂട്ടുന്ന ഒരു സ്കീം പ്രതിവർഷം ഒരേ റിട്ടേൺ നിരക്കിൽ സംയോജിപ്പിക്കുന്നതിനേക്കാൾ മികച്ച വരുമാനം നൽകും.
ഈ നാല് രീതികൾ തമ്മിലുള്ള വ്യത്യാസങ്ങൾ ചെറുതാണെങ്കിലും, ഒരാളുടെ വരുമാനം പരമാവധി വർദ്ധിപ്പിക്കാൻ ഒരാൾ ആഗ്രഹിക്കുന്നുവെങ്കിൽ ഇവയെക്കുറിച്ച് ശ്രദ്ധാലുവായിരിക്കണം. കൂടാതെ എല്ലാവർക്കും വ്യത്യസ്ത ആവശ്യങ്ങളുണ്ട്. ചില മുതിർന്ന പൗരന്മാർക്ക് അവരുടെ ദൈനംദിന ചെലവുകൾക്കായി പ്രതിമാസം പണം ആവശ്യമായി വരുമെങ്കിലും മറ്റുള്ളവർക്ക് അവരുടെ യാത്രയ്‌ക്കോ മറ്റ് വലിയ ചെലവുകൾക്കോ വർഷത്തിൽ ഒരുതവണ മാത്രമേ ഇത് ആവശ്യമുള്ളൂ. അതിനാൽ, നിക്ഷേപത്തിനായി ഒരു സ്കീം തിരഞ്ഞെടുക്കുമ്പോൾ, ഒരു നിക്ഷേപകൻ ഇത്തരം കാര്യങ്ങളിൽ കൂടി ശ്രദ്ധാലുവായിരിയ്ക്കണം.
ലോക്ക് ഇൻ പിരീഡ് എന്ത്?
പലപ്പോഴും നിക്ഷേപകൻ ശ്രദ്ധിക്കാതെ പോകുന്ന കാര്യമാണിത്, അതായത് പല സ്കീമുകൾക്കും ഒരു ലോക്ക്-ഇൻ പിരീഡ് ഉണ്ട്, അതിന് മുമ്പ് ഒരു നിക്ഷേപകന് പ്രധാന തുക പിൻവലിക്കാൻ കഴിയില്ല. അതിനാൽ, ഒരു മുതിർന്ന പൗരന് തന്റെ നിക്ഷേപിച്ച മൂലധനം ഉപയോഗിക്കാൻ കഴിയാത്തതും പെൻഷനോ പലിശ തുകയോ മാത്രം നേടാൻ കഴിയുന്ന കാലയളവ് മനസിലാക്കേണ്ടത് പ്രധാനമാണ്. കൂടാതെ ചിലയിടങ്ങളിൽ അതായത് ആരംഭ തീയതി മുതൽ ഒരു നിശ്ചിത കാലയളവിനുശേഷവും മെച്യൂരിറ്റി തീയതിക്ക് മുമ്പും നിക്ഷേപകന് നിക്ഷേപിച്ച തുക പിൻവലിക്കാൻ കഴിയും. അതിനാൽ അത്തരം കാര്യങ്ങളെക്കുറിച്ച് അവബോധം ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്.
വാർദ്ധക്യകാലത്ത് കുറഞ്ഞ അളവിലുള്ള സമ്പാദ്യമോ വരുമാനമോ കണക്കിലെടുക്കുമ്പോൾ, അടിയന്തിര ഘട്ടങ്ങളിൽ നിക്ഷേപങ്ങളിൽ തന്നെ വായ്പ നൽകുന്നതാണ്, പണം അത്യാവശ്യമായി വരുന്ന സാഹചര്യങ്ങളിൽ ഇത്തരത്തിൽ തുക ലഭിക്കുന്നതാണ്. കൂടാതെ ടാക്സ് കുറവുള്ള , പദ്ധതികൾ കണ്ടെത്തി പണം നിക്ഷേപിക്കുക എന്നതും പ്രധാനമാണ്. മുതിർന്നവർ നിക്ഷേപ പദ്ധതികൾക്കായി ആലോചിക്കുമ്പോൾ സാധ്യമായ എല്ലാ രീതികളിൽ കൂടിയും സ്ഥാപനത്തെക്കുറിച്ചും , പദ്ധതികളുടെ പ്രത്യേകതകളെക്കുറിച്ചും മനസിലാക്കേണ്ടത് അത്യാവശ്യമാണ്.


Click it and Unblock the Notifications