മ്യൂച്വൽ ഫണ്ട് നിക്ഷേപം ആദ്യത്തിനുള്ള മികച്ച മാർഗങ്ങളിൽ ഒന്നായാണ് വിദഗ്ദർ അടയാഷളപ്പെടുത്തുന്നത്. നിക്ഷേപ ശശീലം വളർത്തിയെടുക്കാൻ സഹായകരമാണ് മ്യൂച്വല് ഫണ്ട് എന്നതിലും തർക്കമില്ല. കൂടാതെ വ്യത്യസ്ത ലക്ഷ്യങ്ങൾ, റിസ്ക് എടുക്കാനുള്ള ശേഷി, അടിസ്ഥാന ആസ്തികൾക്ക് മുൻഗണന എന്നിവ ഉപയോഗിച്ച് മ്യൂച്വൽ ഫണ്ട് ആർക്കും തുടങ്ങാം.
ഇക്വിറ്റി ഫണ്ടുകൾ, ഡെറ്റ് ഫണ്ടുകൾ, ഹൈബ്രിഡ് / ബാലൻസ്ഡ് ഫണ്ടുകൾ, ഇൻഡെക്സ് ഫണ്ടുകൾ, ഫണ്ടുകളുടെ ഫണ്ട് മുതലായ നിരവധി പദ്ധതികൾക്ക് നിലവിലുണ്ട്. കുറഞ്ഞ റിസ്ക് മാത്രമാണ് ആഗ്രഹിക്കുന്നതെങ്കിൽ പ്രതിമാസ തവണകളായി നിക്ഷേപിക്കുന്നതാവും ഉചിതം . ചില മൂച്വൽ ഫണ്ടുകളിലൂടെ നികുതി ഇളവ് നേടാനാകുമെന്ന നേട്ടവും ഉണ്ട്. മൂച്വൽ ഫണ്ടുകൾ ഏറെ സുതാര്യവും സെബിയാൽ (സെക്യൂറിറ്റീസ് ആൻഡ് എക്സ്ച്ഞ്ച് ബോർഡ് ഓഫ് ഇന്ത്യയാൽ ) നിയന്ത്രിക്കപ്പെടുന്ന ഒന്നുമാണ്.
അങ്ങേയറ്റം ചിന്തനീയമായ തീരുമാനമാണ്, അതിനാൽ നിരവധി ഘടകങ്ങൾ പരിഗണിച്ച് നിർണായക നടപടി കൈക്കൊള്ളണം. അനുമാനപൂർവ്വം, മ്യൂച്വൽ ഫണ്ട് സ്കീമിൽ നിന്ന് പുറത്തുകട ക്കാനുള്ള തീരുമാനം നിങ്ങളുടെ വരുമാനത്തെ വലിയ തോതിൽ ബാധിക്കാതിരിക്കണം എന്നതാണ് പ്രധാനം. വിവിധ തരത്തിലുള്ള മൂച്വൽ ഫണ്ടുകളിൽ നിക്ഷേപം നടത്തി നൽ്ടസാധ്യത കുറക്കാനും നമുക്ക് കഴിയുന്നതാണ്. ഇക്വിറ്റി ഫണ്ടുകൾ മുതൽ ഡെബ്റ്റ് ഫണ്ടുകൾവരെ ഇതിൽ ഉൾപ്പെടുന്നു.
കൂടാതെ ഒരു മ്യൂച്വൽ ഫണ്ടിൽ നിന്ന് പുറത്തുകടക്കുന്നതിനുള്ള അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പ് ഒരാൾ എക്സിറ്റ് ലോഡ്, റിഡംപ്ഷൻ ചാർജ്, ലോക്ക്-ഇൻ പിരീഡ്, വർഷംതോറുമുള്ള റിട്ടേൺ, ക്യുമുലേറ്റീവ് റിട്ടേൺ എന്നിവയെക്കുറിച്ച് പഠിയ്ക്കേണ്ടത് ഏറെ അത്യാവശ്യമാണ്. പണമിടപാടുകളിൽ കൃത്യമായ മേൽനോട്ടം എല്ലായ്പ്പോഴും ആവശ്യമാണെന്ന് മറക്കാതിരിക്കുക.
ഫണ്ട് മാനേജുമെന്റ് ടീം / ഫണ്ട് മാനേജർമാരിൽ മാറ്റം അല്ലെങ്കിൽ ചീഫ് ഫണ്ട് മാനേജരുടെ പതിവ് മാറ്റങ്ങൾ, മ്യൂച്വൽ ഫണ്ടിന്റെ ദീർഘകാല പ്രകടനം, മ്യൂച്വൽ ഫണ്ടിന്റെ ലക്ഷ്യത്തിലെ മാറ്റം എന്നിവ ഉൾപ്പെടുന്ന മ്യൂച്വൽ ഫണ്ട് സ്കീമിൽ നിന്ന് പുറത്തുകടക്കാൻ നിക്ഷേപകനെ പ്രേരിപ്പിക്കുന്ന നിരവധി ശക്തമായ കാരണങ്ങളിലൊന്നാണ്. കൂടാതെ ഏതാനും നാളുകൾ മാത്രം മികച്ച പ്രകടനം കാഴ്ചവച്ചതിനാലോ ഫണ്ട് മാനേജറിൽ മാറ്റമുണ്ടായതിനാലോ നിക്ഷേപകൻ തിടുക്കത്തിൽ നിന്ന് മാറരുതെന്നും ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി CRISIL വ്യക്തമാക്കി.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications