വിവിധ ആവശ്യങ്ങൾക്കായി ഐഡന്റിറ്റി ഡോക്യുമെന്റായി ഉപയോഗിക്കുന്ന രേഖകളിലൊന്നാണ് പാൻ കാർഡുകൾ. എല്ലാവർക്കും പേഴ്സിൽ എളുപ്പത്തിൽ സൂക്ഷിക്കാൻ പറ്റുന്ന ഒരു സുപ്രധാന രേഖയാണ് ലാമിനേറ്റഡ് പാൻ (സ്ഥിരം അക്കൗണ്ട് നമ്പർ) കാർഡ്. അതുകൊണ്ട് തന്നെ എപ്പോഴെങ്കിലും നിങ്ങളുടെ പാൻ കാർഡ് നഷ്‌ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ മറ്റൊരു പകർപ്പ് ലഭിക്കാൻ നിങ്ങൾ ചെയ്യേണ്ടതെന്ത്?
പാൻ കാർഡ് ലഭിക്കുന്നത് എവിടെ നിന്ന്?
ആദായനികുതി വകുപ്പ് യുടിഐടിഎസ്‌എൽ അല്ലെങ്കിൽ എൻഎസ്‌ഡിഎൽ വഴി നഷ്ട്ടപ്പെട്ട പാൻ കാർഡിന് പകരമുള്ള കാർഡിന് അപേക്ഷിക്കാം. നിങ്ങളുടെ പാൻ കാർഡ് ഏത് ഏജൻസിയാണ് നൽകിയത് എന്നതിനെ ആശ്രയിച്ച്, നിങ്ങളുടെ പാൻ കാർഡിന്റെ പുന: പ്രസിദ്ധീകരണത്തിന് അപേക്ഷിക്കാം. അപേക്ഷിക്കുമ്പോൾ, നിങ്ങളുടെ പാൻ കാർഡ് നമ്പറും ജനനത്തീയതിയും നൽകേണ്ടതുണ്ട്. പാൻ, ആധാർ എന്നിവ ലിങ്കുചെയ്യേണ്ടത് നിർബന്ധമായതിനാൽ എൻഎസ്‌ഡിഎൽ നിങ്ങളുടെ ആധാർ കാർഡ് നമ്പറും ആവശ്യപ്പെടും.
വീണ്ടും അച്ചടിക്കാൻ ഓർഡർ ചെയ്യുന്നതെങ്ങനെ?
എൻഎസ്‌ഡിഎല്ലിന്റെയോ യുടിടിഎസ്‌എല്ലിന്റെയോ ഓൺലൈൻ പോർട്ടലിൽ "പാൻ കാർഡ് വീണ്ടും അച്ചടിക്കുക" എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. നിങ്ങളുടെ വീട്ടിലേക്ക് പാൻ കാർഡിന്റെ പുതിയ പകർപ്പ് ലഭിക്കാൻ ഈ സേവനം ഉപയോഗപ്പെടുത്തിയാൽ മതി. നിലവിലുള്ള പാൻ കാർഡ് ഡാറ്റയിൽ മാറ്റങ്ങളൊന്നും വരുത്താൻ ആഗ്രഹിക്കാത്തവർക്ക് ഇത് ഉപയോഗിക്കാം.
ചാർജ്
രണ്ട് ഏജൻസികളും ഇന്ത്യൻ വിലാസത്തിലേക്ക് പാൻ കാർഡ് ഡെലിവറി ചെയ്യുന്നതിന് 50 രൂപയാണ് ഈടാക്കുക. ഇന്ത്യക്ക് പുറത്തുള്ളവരുടെ അഡ്രസിൽ 959 രൂപയ്ക്ക് പാൻ കാർഡിന്റെ പകർപ്പ് ലഭിക്കും. ആദായനികുതി വകുപ്പിന്റെ രേഖകളിൽ നിങ്ങൾ നൽകിയിരിക്കുന്ന വിലാസം പരിശോധിക്കേണ്ടതുണ്ട്, കാരണം നിങ്ങളുടെ പാൻ കാർഡ് ആ വിലാസത്തിലേക്ക് മാത്രമേ ലഭിക്കുകയുള്ളൂ.
ഇ-പാൻ കാർഡ്
ഭേദഗതി വരുത്തിയ ആദായനികുതി നിയമങ്ങൾ അനുസരിച്ച് പാൻ കാർഡിന്റെ സോഫ്റ്റ് കോപ്പി കൈയിൽ സൂക്ഷിച്ചാൽ മതി. പുതിയതും പഴയതുമായ പാൻ കാർഡ് ഉടമകൾക്ക് യുടിഐടിഎസ്എൽ, എൻഎസ്‌ഡിഎൽ-ടിൻ എന്നിവ വഴി ഇ-പാൻ ലഭിക്കും. ആദായനികുതി വകുപ്പ് നൽകുന്ന പിഡിഎഫ് ഫയലും പാൻ കാർഡിന്റെ പകർപ്പുകൾക്ക് തുല്യമായി പരിഗണിക്കും. ഇക്കാര്യത്തിൽ ആധാർ കാർഡുകളും പാൻ കാർഡുകൾക്ക് സമാനമാണ്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
