ഒരു വീട് സ്വന്തമാക്കുക എന്നത് അടിസ്ഥാനമായ ആവശ്യങ്ങളിൽ പെട്ടതാണ്. എന്നാൽ, വസ്തുക്കളുടെ ചെലവുകളുടെയും ഭവനവായ്പ നിരക്കുകളുടെയും ഉയർച്ചയോടെ, താങ്ങാനാവുന്ന പലിശ നിരക്കിൽ ആവശ്യമായ ഭാവനവായ്പ തുക ലഭിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. നിങ്ങൾക്ക് അനുയോജ്യമായ വീട് നിർമ്മിക്കുന്നതിന് അമിതമായ കടം ഏറ്റെടുക്കുന്നത് നിങ്ങളെ സാമ്പത്തിക അപകടങ്ങളിലേക്ക് എത്തിക്കും. മാത്രമല്ല, നിങ്ങളുടെ ബജറ്റിനെ മറികടക്കുന്നതും ഭവനവായ്പയുടെ പരമാവധി പരിധിയേക്കാൾ കൂടുതൽ വായ്പയെടുക്കുന്നതും വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.
ഒരു ഭവന വായ്പയ്ക്ക് ധനകാര്യ സ്ഥാപനങ്ങളെ സമീപിക്കുമ്പോൾ നിങ്ങൾ ശ്രദ്ധിക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്. അവയിൽ ചിലത് താഴെ പറയുന്നു.
1) നിങ്ങളുടെ ക്രെഡിറ്റ് യോഗ്യത പരിശോധിക്കുക
ഒരു ഭവനവായപയ്ക്കായി ബാങ്കിനെ സമീപിക്കുന്നതിന് മുമ്പ്, നിങ്ങളുടെ ക്രെഡിറ്റ് സ്കോർ പരിശോധിക്കുക. അതിനായി നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ടിന്റെ ഒരു പകർപ്പ് വാങ്ങുകയും അവ ശരിയാക്കാൻ അപാകതകൾ പരിശോധിക്കുകയും ചെയ്യുക. നിങ്ങളുടെ വായ്പയുടെ തോത് വളരെ ഉയർന്നതാണെങ്കിൽ, നിലവിലുള്ള കടങ്ങൾ അടച്ച് നിങ്ങളുടെ ഡെറ്റ്-ടു-ഇൻകത്തിന്റെ (ഡി.ടി.ഐ) നിരക്ക് കുറയ്ക്കണം.

2) നിങ്ങളുടെ സാമ്പത്തികം പരിശോധിക്കുക
നിങ്ങൾ വായ്പയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പ്, വസ്തു മൂല്യത്തിന്റെ 20 ശതമാനമോ അതിൽ കൂടുതലോ അടയ്ക്കാൻ ആവശ്യമായ സാമ്പത്തികം നിങ്ങൾക്കുണ്ടോയെന്ന് പരിശോധിക്കുക. മാത്രമല്ല, ഡൗൺ പേയ്‌മെന്റ് നടത്തുന്നതിനുള്ള സമ്പാദ്യം നിങ്ങൾക്കുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. കാരണം, നിങ്ങൾ ഒരു ഭവനവായ്പയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പ് മതിയായ സമ്പാദ്യ തുക ഉണ്ടായിരിക്കേണ്ടതാണ്. കൂടാതെ, നിങ്ങളുടെ വായ്പാ അപേക്ഷ ശക്തിപ്പെടുത്തുന്നതിനായി എമർജൻസി ഫണ്ടുകൾ നിങ്ങൾക്ക് ഉപയോഗിക്കാം.
3) ഒന്നിലധികം വായ്പാ പദ്ധതികൾ പരിശോധിക്കുക
ആദ്യത്തെ വായ്പാ ഓഫറിൽ മാത്രം സെറ്റിൽ ചെയ്യരുത്. മികച്ച ഭവനവായ്പ തിരഞ്ഞെടുക്കാൻ, മറ്റുള്ള ധനകാര്യ സ്ഥാപനങ്ങളിലും അന്വേഷണം നടത്തുക. അനുയോജ്യമായ പലിശ നിരക്കുകളും വായ്പാ നിബന്ധനകളും ഫീസും വിലയിരുത്തുക. വിവിധ സ്ഥാപനങ്ങൾ വ്യത്യസ്ത നിബന്ധനകളിൽ വായ്പ വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ നിബന്ധനകൾ താരതമ്യം ചെയ്യുന്നതിലൂടെ, നിങ്ങൾക്ക് നഷ്ടം വരാത്ത രീതിയിലുള്ള വായ്പാ പദ്ധതി തിരെഞ്ഞെടുക്കാൻ നിങ്ങൾക്ക് സാധിക്കും.
4) ആവശ്യമായ രേഖകൾ കൈവശം വയ്ക്കുക
ആവശ്യമായ എല്ലാ രേഖകളും നേരത്തെ തയാറാക്കി വെക്കുന്നത് വായ്പാ അപേക്ഷാ പ്രക്രിയയെ വേഗത്തിലാക്കുന്നു. തൊഴിൽ സ്ഥിരീകരണത്തിനുള്ള സാലറി സ്ലിപ്പുകൾ, കഴിഞ്ഞ രണ്ടോ മൂന്നോ വർഷമായി സമർപ്പിച്ച ആദായനികുതി റിട്ടേണുകൾ, നിങ്ങളുടെ സാമ്പത്തിക സ്ഥിരതയും സ്ഥിര വരുമാനവും വ്യക്തമാക്കുന്ന ബാങ്ക് സ്റ്റേറ്റ്മെന്റുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ചുരുക്കത്തിൽ, നിങ്ങളുടെ ആവശ്യങ്ങൾക്കും നിലവിലെ സാമ്പത്തിക സാഹചര്യങ്ങൾക്കും തുല്യമായി നിങ്ങളുടെ ആഗ്രഹങ്ങൾ നിലനിർത്തുക. ദീർഘാകാലത്തേക്ക് പണമടയ്ക്കാൻ കഴിയാത്ത ഒരു വായ്പ പദ്ധതി തിരഞ്ഞെടുക്കരുത്. നിങ്ങളുടെ പണ പരിധികൾ മനസിലാക്കുകയും അതിനനുസരിച്ചുള്ള വായ്പാ തുകയുമായി കണക്കാവുന്ന ഒരു പദ്ധതി തിരഞ്ഞെടുക്കുകയും ചെയ്യേണ്ടത്, നിങ്ങളുടെ സാമ്പത്തിക സുരക്ഷയ്ക്ക് അനുവാര്യമാണ്.
More From GoodReturns

ആർബിഐ യോഗം: പലിശ നിരക്ക് ഉയരുമോ? ഇഎംഐയും എഫ്ഡിയും ഇനി എന്ത് ചെയ്യണം?

സ്വാതന്ത്ര്യദിന അവധി: ബാങ്ക് അടച്ചിട്ടാലും ഇ.എം.ഐയും എസ്.ഐ.പിയും മുടങ്ങുമോ?

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?



Click it and Unblock the Notifications