വീണുപോകരുത്; ഈ 5 കാര്യങ്ങൾ നിക്ഷേപകർ തീർച്ചയായും ശ്രദ്ധിക്കണം

നിക്ഷേപത്തിൽ വീഴ്ചകൾ വരുത്തുന്നത് സാമ്പത്തിക സ്രോതസുകളെയും സമ്പത്ത് ശേഖരിക്കാനുള്ള നിങ്ങളുടെ ലക്ഷ്യങ്ങളെയും പ്രതികൂലമായി ബാധിക്കുകയും നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾക്കായുള്ള കാലയളവിൽ അത് പ്രതിഫലിക്കുകയും ചെയ്യും. അത്തരം വീഴ്ചകളിൽ നിന്ന് രക്ഷപ്പെടാനുള്ള ആദ്യത്തെ പടി, അതിൽ ഏറ്റവും പ്രധാനപ്പെട്ട നിക്ഷേപ വീഴ്ചകളെ തിരിച്ചറിയുക എന്നതാണ്. ചെറിയ നിക്ഷേപകർ നേരിടുന്ന സാധാരണ ചില നിക്ഷേപ പിഴവുകളുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.

1) നിക്ഷേപം നടത്തുന്നതിന് മുമ്പ് സാമ്പത്തിക ലക്ഷ്യങ്ങൾ തീരുമാനിക്കാതിരിക്കുന്നത്

നിങ്ങളുടെ കുട്ടിയുടെ വിദ്യാഭ്യാസത്തിനായി സേവിംഗ്സ് ഉണ്ടായിരിക്കുക, വിരമിക്കലിന് തയാറെടുക്കുക, വിദേശത്ത് ഒരു അവധിക്കാലം ആസൂത്രണം ചെയ്യുക അല്ലെങ്കിൽ കുട്ടിയുടെ വിവാഹത്തിന് ധനസഹായം ഉണ്ടാക്കുക എന്നിങ്ങനെ ഒരു നിശ്ചിത സമയപരിധിക്കുള്ളിൽ നിങ്ങൾ നേടാൻ ലക്ഷ്യമിടുന്ന സാമ്പത്തിക നേട്ടങ്ങളെയാണ് സാമ്പത്തിക ലക്ഷ്യങ്ങളെന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഈ ലക്ഷ്യങ്ങൾ തീരുമാനിക്കുമ്പോൾ, അതിനായി നിങ്ങൾ സമ്പാദിക്കേണ്ടതും സ്ഥിരമായി നിക്ഷേപിക്കേണ്ടതുമായ തുകയെ കുറിച്ച് നിങ്ങൾക്ക് വ്യക്തമായ ധാരണ ലഭിക്കും. അങ്ങനെ ഒരു നിശ്ചിത പദ്ധതി തിരഞ്ഞെടുക്കാൻ നിങ്ങൾക്ക് സാധിക്കും.

വീണുപോകരുത്; ഈ 5 കാര്യങ്ങൾ നിക്ഷേപകർ തീർച്ചയായും ശ്രദ്ധിക്കണം

2) ഇൻഷുറൻസ് നിക്ഷേപവുമായി കൂട്ടിക്കലർത്തുന്നത്

ഒരു ലൈഫ് ഇൻഷുറൻസ് പോളിസി എടുക്കുന്നതിന്റെ പ്രധാന ലക്ഷ്യം, അപ്രതീക്ഷിതമായ മരണം അല്ലെങ്കിൽ മറ്റെന്തെങ്കിലും അപകടം സംഭവിച്ചാൽ അയാളുടെ കുടുംബത്തിന്, പകരം വരുമാനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നതാണ്. അതിനാൽ, ലൈഫ് ഇൻഷുറൻസ് പോളിസിയുടെ കവറേജ് തുക, ഇൻഷ്വർ ചെയ്ത വ്യക്തിയുടെ വാർഷിക വരുമാനത്തിന്റെ 10 മുതൽ 15 ഇരട്ടിയെങ്കിലും ആയിരിക്കുന്നതാണ് ഉചിതം. പല നിക്ഷേപകരും ഇൻഷുറൻസിനെ നിക്ഷേപവുമായി കൂട്ടിച്ചേർക്കുന്നു. ഇത് അവരെ മണിബാക്ക് പോളിസികൾ എടുക്കുന്നതിലേക്ക് എത്തിക്കുന്നു. ഈ തരത്തിലുള്ള ഇൻഷുറൻസ് പോളിസികൾ പലപ്പോഴും മതിയായ ലൈഫ് കവറേജ് നൽകുന്നില്ലെന്ന് മാത്രമല്ല, ഉപയോക്താക്കൾക്ക് വരുമാനം നൽകുന്നുമില്ല.

3) വിലക്കയറ്റത്തിന്റെ പ്രത്യാഘാതങ്ങളെ അവഗണിക്കുന്നത്

പല നിക്ഷേപകരും തങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങളിൽ വിലക്കയറ്റത്തിന്റെ പ്രത്യാഘാതങ്ങളെ അവഗണിക്കുന്നു. വിലക്കയറ്റം പണത്തിന്റെ വാങ്ങൽ ശേഷി കുറയ്ക്കുന്നു. അതുകൊണ്ട് തന്നെ സാമ്പത്തിക ലക്ഷ്യങ്ങൾക്കായുള്ള മതിയായ ഫണ്ടുകൾ ഉണ്ടാക്കാൻ സാധിക്കാതെ വരുന്നു. അതിനാൽ, നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾക്ക് ആവശ്യമായ തുക നിർണയിക്കുമ്പോൾ വിലക്കയറ്റം കാരണം സംഭവിക്കുന്ന പ്രശ്‌നങ്ങളെയും പരിഗണിക്കേണ്ടത് അത്യാവശ്യമാണ്.

4) ഇമോഷൻസിനാൽ സ്വാധീനിക്കപ്പെടുന്നത്

നിക്ഷേപകർ അവരുടെ ഭയം, അത്യാഗ്രഹം തുടങ്ങിയ മനോവികാരങ്ങളെ, അവരുടെ നിക്ഷേപ തീരുമാനങ്ങളിൽ സ്വാധീനിക്കാൻ അനുവദിക്കുന്നു. ഇക്വിറ്റികൾക്ക് ആകർഷകമായ വിലയുണ്ടെങ്കിൽപ്പോലും, ഭയം അവരുടെ നിലവിലെ നിക്ഷേപം പിൻവലിക്കാനോ വിപണിയിലെ നഷ്ടത്തിന്റെ സമയത്ത് പുതിയ നിക്ഷേപം നടത്തുന്നതിൽ നിന്ന് വിട്ടുനിൽക്കാനോ അവരെ പ്രേരിപ്പിക്കും. അച്ചടക്കമുള്ള നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന്, സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാനുകൾ (എസ്.ഐ.പി) വഴി മൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നത് പരിഗണിക്കുക. കാരണം, എസ്.ഐ.പികൾ സ്ഥിരമായ നിക്ഷേപത്തിന് നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണ്.

5) മതിയായ എമർജൻസി ഫണ്ട് നിലനിർത്തുന്നതിൽ പരാജയപ്പെടുന്നത്

സാമ്പത്തിക പ്രതിസന്ധികൾ പരിഹരിക്കുന്നതിനും തൊഴിൽ നഷ്ടം, അസുഖം എന്നിവ കാരണം വരുമാനം തടസപ്പെടുന്ന സമയത്ത് ഉണ്ടാകുന്ന ആവശ്യ ചെലവുകൾ നികത്തുന്നതുമാണ് എമർജൻസി ഫണ്ട് നിർമിക്കുന്നതിലെ പ്രാഥമിക ലക്ഷ്യം. എന്നാൽ, മതിയായ എമർജൻസി ഫണ്ടിന്റെ കുറവ് മൂലം, ദീർഘകാല നിക്ഷേപങ്ങൾ പിൻവലിക്കാൻ നിക്ഷേപകർ നിർബന്ധിതരായേക്കാം. അല്ലെങ്കിൽ അത്തരം സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്യുന്നതിനായി ഉയർന്ന പലിശ നിരക്കിൽ വായ്പയെടുക്കാനും സാധ്യതയുണ്ട്. അതിനാൽ, പ്രതിസന്ധി ഘട്ടങ്ങളിൽ നിങ്ങളുടെ സാമ്പത്തിക ആവശ്യങ്ങൾ പരിഹരിക്കുന്നതിന് മതിയായ എമർജൻസി ഫണ്ട് നിലനിർത്തേണ്ടത് അത്യാവശ്യമാണ്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X