അറിയണം ഇന്ത്യയെ മാറ്റിമറിച്ച അഞ്ചു സുപ്രധാന ബജറ്റുകള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്ത് ചരക്ക് സേവന നികുതി പ്രാബല്യത്തില്‍ വന്നതിന് ശേഷമുള്ള രണ്ടാമത്തെ ബജറ്റ് സമ്മേളനത്തിനാണ് കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. കഴിഞ്ഞവര്‍ഷം 'ഒരു രാജ്യം ഒരു നികുതി' എന്ന മുദ്രാവാക്യം മുറുക്കെപ്പിടിച്ച് കേന്ദ്രം നടപ്പാക്കിയ ജിഎസ്ടി നിയമം നിര്‍ണായകമായ നികുതി പരിഷ്‌കരണങ്ങള്‍ക്ക് ഇന്ത്യയില്‍ തുടക്കമിട്ടു. പോയകാലങ്ങളിലും ഒട്ടേറെ സാമ്പത്തിക വിപ്ലവങ്ങള്‍ക്ക് ജനത സാക്ഷികളാണ്. ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റ് പ്രഖ്യാപിക്കാനിരിക്കെ സ്വതന്ത്ര ഇന്ത്യയെ മാറ്റിമറിച്ച അഞ്ചു സുപ്രധന ബജറ്റ് അവതരണങ്ങള്‍ ചുവടെ കാണാം.

1. 1950 ഫെബ്രുവരി 28

1. 1950 ഫെബ്രുവരി 28

1950 കാലഘട്ടത്തില്‍ ധനമന്ത്രി ജോണ്‍ മത്തായി അവതരിപ്പിച്ച കേന്ദ്ര ബജറ്റിലാണ് ഇന്ത്യന്‍ ആസൂത്രണ കമ്മീഷന്‍ രൂപീകരിക്കാന്‍ തീരുമാനമുണ്ടായത്. 1950 മാര്‍ച്ചില്‍ ആസൂത്രണ കമ്മീഷന്‍ രാജ്യത്ത് രൂപംകൊള്ളുകയും ചെയ്തു. ആസൂത്രണ കമ്മീഷനാണ് വിഖ്യാതമായ പഞ്ചവത്സര പദ്ധതികള്‍ ഇന്ത്യയില്‍ ആവിഷ്‌കരിച്ചത്. 2014 -ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആസൂത്രണ കമ്മീഷന്‍ പിരിച്ചുവിട്ട് പകരം നീതി ആയോഗിന് രൂപം നല്‍കി.

2. 1968 ഫെബ്രുവരി 29

2. 1968 ഫെബ്രുവരി 29

ഇന്ത്യയില്‍ പത്തു ബജറ്റുകള്‍ അവതരിപ്പിച്ച ഏക ധനമന്ത്രി മൊറാര്‍ജി ദേശായിയാണ്. 1968 കാലഘട്ടത്തില്‍ ഇദ്ദേഹം അവതരിപ്പിച്ച ബജറ്റിലാണ് നിര്‍മ്മാണശാല വിട്ട് പുറത്തുപോകുന്ന എല്ലാ ചരക്കുകളും എക്‌സൈസ് വകുപ്പ് പരിശോധിക്കണമെന്ന നിബന്ധന എടുത്തുമാറ്റിയത്. പകരം നിര്‍മ്മാതാക്കള്‍ത്തന്നെ ചരക്കുകള്‍ സ്വയം വിലയിരുത്തുന്ന പുതിയ സംവിധാനം ഏര്‍പ്പെടുത്തി.

ഈ നടപടി രാജ്യത്തെ ചരക്ക് ഉത്പാദനം വര്‍ധിപ്പിച്ചു. ഒപ്പം ചരക്ക് നീക്കം ചെയ്യുന്നതിനിടെ നിലനിന്നിരുന്ന സങ്കീര്‍ണതകള്‍ കുറച്ചു. ഇതേ ബജറ്റിലാണ് സ്പൗസ് അലവന്‍സും മൊറാര്‍ജി ദേശായി പിന്‍വലിച്ചത്.

3. 1896 ഫെബ്രുവരി 28

3. 1896 ഫെബ്രുവരി 28

ഇന്ന് കാണുന്ന ചരക്ക് സേവന നികുതിയുടെ പ്രാഥമികാശയം മുന്നോട്ടുവെച്ചത് 1986 കാലഘട്ടത്തില്‍ ധനമന്ത്രിയായിരുന്ന വിശ്വനാഥ് പ്രതാപ് സിങ്ങാണ്. അന്നത്തെ ബജറ്റില്‍ പരോക്ഷ നികുതിയെ കുറിച്ചുള്ള വലിയ കാഴ്ച്ചപ്പാടുകള്‍ വിശ്വനാഥ് പ്രതാപ് തുറന്നുനല്‍കി. തുടര്‍ന്ന് 1986-87 കാലത്തെ ബജറ്റില്‍ അന്നത്തെ ധനമന്ത്രി വിപി സിങ് എക്‌സൈസ് നികുതി ഘടനയില്‍ വലിയ പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നു.

Most Read: ബജറ്റ് പ്രതീക്ഷയിൽ ഓഹരി വിപണി, നേട്ടം തുടരുമെന്ന് കരുതുന്നുണ്ടോ?Most Read: ബജറ്റ് പ്രതീക്ഷയിൽ ഓഹരി വിപണി, നേട്ടം തുടരുമെന്ന് കരുതുന്നുണ്ടോ?

 
4. 1991 ജൂലായ് 24

4. 1991 ജൂലായ് 24

1991 കാലഘട്ടത്തില്‍ സാമ്പത്തിക വിദഗ്ധനായ മന്‍മോഹന്‍ സിങ്ങാണ് ഇന്ത്യയുടെ ഇറക്കുമതി-കയറ്റുമതി നയത്തില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടത്. തത്ഫലമായി ഇറക്കുമതി ലൈസന്‍സില്‍ നിയന്ത്രണങ്ങളുണ്ടായി. രാജ്യത്തെ കയറ്റുമതി കൂടുതലായി പ്രോത്സാഹിപ്പിക്കപ്പെട്ടു. വിദേശ വിപണികളിലേക്ക് കടന്നുകയറാന്‍ ഈ നിര്‍ണായക നീക്കം ഇന്ത്യയെ സഹായിച്ചു. നിലവില്‍ ലോകത്തെ ഏറ്റവും വലിയ പത്തു സാമ്പത്തിക ശക്തികളില്‍ ഒന്നാണ് ഇന്ത്യ.

5. 1997 ഫെബ്രുവരി 28

5. 1997 ഫെബ്രുവരി 28

1997 -ല്‍ പി ചിദംബരം അവതരിപ്പിച്ച കേന്ദ്ര ബജറ്റിലാണ് വ്യക്തികളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും നികുതി നിരക്കില്‍ പരിഷ്‌കാരം നിര്‍ദ്ദേശിച്ചത്. ഈ നീക്കം രാജ്യത്തിന്റെ നികുതി അടിത്തറ ദൃഢപ്പെടുത്തി. വരുമാനം മറച്ചുവെച്ച വലിയ വിഭാഗം ജനത നികുതി അടയ്ക്കാന്‍ മുന്നോട്ടുവന്നു. ഫലമോ, 1997-98 കാലഘട്ടത്തില്‍ 18,700 കോടി രൂപയായിരുന്ന ഇന്ത്യയുടെ നികുതി വരുമാനം 2010-11 കാലഘട്ടത്തില്‍ ഒരു ലക്ഷം കോടി രൂപ കവിഞ്ഞു.

English summary

അറിയണം ഇന്ത്യയെ മാറ്റിമറിച്ച അഞ്ചു സുപ്രധാന ബജറ്റുകള്‍

5 Significant Budgets That Has Changed India. Read in Malayalam.
Story first published: Wednesday, January 22, 2020, 11:37 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X