ഷോപ്പിങ്ങിനു വേണ്ടി പണം ചെലവഴിക്കുന്നവർ ധാരാളമാണ്. തങ്ങൾക്ക് ഇഷ്ടമുള്ളതെന്തും വാങ്ങിക്കൂട്ടുകയാണ് ഇക്കൂട്ടർ ചെയ്യാറുള്ളത്. ഇങ്ങനെ വാങ്ങിക്കൂട്ടുന്നവയിൽ തങ്ങൾക്ക് ആവശ്യമുള്ളത് ഏതാണെന്നും ആവശ്യമില്ലാത്തത് ഏതാണെന്നും ചിന്തിക്കാറില്ല. ഇങ്ങനെ ഷോപ്പിങ്ങിനോട് അമിത താൽപര്യമുള്ള ഒരാളാണ് നിങ്ങളെങ്കിൽ, രണ്ടാഴ്ച കൊണ്ട് നിങ്ങൾ വാങ്ങിച്ച സാധനങ്ങളുടെ ലിസ്റ്റ് നോക്കുക. അതിൽ, ഏതാനും ആഴ്ചകൾക്കുള്ളിൽ ഉപയോഗശൂന്യമായ സാധനങ്ങൾ ഉണ്ടെങ്കിൽ, അനാവശ്യമായി സാധനങ്ങൾ വാങ്ങിക്കൂട്ടുന്ന ഷോപ്പർമാരുടെ വിഭാഗത്തിൽ നിങ്ങളെ ഉൾപ്പെടുത്താം.
പരിധിയിൽ കൂടുതൽ വരുമാനമുള്ള എല്ലാ വ്യക്തികളെയും ഈ ഷോപ്പിങ് രീതി ബാധിച്ചിട്ടുണ്ടെന്നും സാമ്പത്തിക ആസൂത്രകർ പറയുന്നു. വാച്ചുകൾ, വസ്ത്രങ്ങൾ, ആക്സസറികൾ, ഗാഡ്‌ജെറ്റുകൾ, വീട്ടുപകരണങ്ങൾ, സിനിമാ ഡിവിഡികൾ എന്നിവയുൾപ്പെടെ നിർബന്ധമായും ഉണ്ടായിരിക്കണമെന്ന് കരുതുന്ന പല വസ്തുക്കളും പലപ്പോഴും നമ്മുടെ വീടുകളിൽ വെറും അലങ്കോലമായി മാറുന്നു. ക്രെഡിറ്റ് കാർഡുകളുടെ വ്യാപകമായ ഉപയോഗമാണ് അമിതമായി ചെലവഴിക്കുന്ന ഈ പ്രവണതയുടെ കാരണം.

ഇങ്ങനെ ഷോപ്പിങ് നടത്തുന്നതിന് പകരം നമുക്ക് ആവശ്യമുള്ളവ മാത്രം വാങ്ങി ശീലിക്കുക. ഇതിലൂടെ നല്ലൊരു തുക ലാഭിക്കാൻ സാധിക്കും. ക്രെഡിറ്റ് കാർഡുകളുടെ അമിതമായ ഉപയോഗം നിയന്ത്രിക്കാനും ഉപയോഗിക്കാതെ പോകുന്ന സാധനങ്ങൾ വാങ്ങുന്നതിൽ നിന്ന് വിട്ടുനിൽക്കാനും സഹായിക്കുന്നതിന് ചില ടിപ്‌സുകൾ നിങ്ങളെ സഹായിക്കും.
1. പ്രശ്നം എന്താണെന്ന് ആദ്യം മനസിലാക്കുക
പല സന്ദർഭങ്ങളിലും, അമിതമായി പണം ചെലവാക്കുന്നത് ഒരാളുടെ സാമ്പത്തിക നിലയുമായി ബന്ധപ്പെട്ടിരിക്കുന്നു. മറ്റുള്ളവരിൽ മതിപ്പുളവാക്കാനുള്ള ആഗ്രഹമോ അല്ലെങ്കിൽ അതിലൂടെ കിട്ടുന്ന ആനന്ദത്തിനോ വേണ്ടിയാകും ആവശ്യമില്ലാത്ത സാധനങ്ങളും വാങ്ങിക്കൂട്ടുന്നത്. ഇങ്ങനെ ഓരോ തവണയും ഷോപ്പിങ് നടത്തുന്നതിന്റെ ആവേശം അനുഭവിക്കുമ്പോൾ, മാസാവസാനം നിങ്ങളെ കാത്തിരിക്കുന്ന ഭയാനകമായ ക്രെഡിറ്റ് കാർഡ് ബില്ലുകളും ഓർക്കുക.
2. ഒരു ബജറ്റ് തയ്യാറാക്കുക
പല വ്യക്തികളും അവരുടെ ചെലവുകൾ ആസൂത്രണം ചെയ്യുന്നതിൽ പരാജയപ്പെടുന്നു. ഒരു മാസത്തെ നിങ്ങളുടെ വരുമാനം, ചെലവുകൾ, സമ്പാദ്യം എന്നിവ എത്രയായിരിക്കണം എന്നതിന് ഒരു ബജറ്റ് തയ്യാറാക്കുക. ആവശ്യമായ സാധനങ്ങൾ മാത്രം വാങ്ങുക. ഈ ബജറ്റ് നിങ്ങളുടെ ക്രെഡിറ്റ് കാർഡ് പേയ്മെന്റുകൾക്കും കണക്കിലെടുക്കണം. നിങ്ങളുടെ ബജറ്റ് പരിമിതികൾക്കും യഥാർത്ഥ ആവശ്യങ്ങൾക്കും അനുസൃതമായി വാങ്ങലുകൾ നിയന്ത്രിക്കുക.
3. ആവേശകരമായ വാങ്ങലിൽ നിന്ന് വിട്ടുനിൽക്കുക
നിങ്ങൾ എപ്പോഴെങ്കിലും ഒരു സാധനം വീട്ടിലേക്ക് കൊണ്ടുവന്നശേഷം നിങ്ങളെ ആവേശം കൊള്ളിക്കുന്നില്ലെന്ന് തോന്നിയിട്ടുണ്ടോ? പലർക്കും ഇതൊരു സാധാരണ അനുഭവമാണ്. അതിനാൽ, ആവേശകരമായ വാങ്ങലുകൾ നടത്തുന്നതിനു മുൻപ് ഒരു നിമിഷം ചിന്തിക്കുന്നത് ഗുണം ചെയ്യും. നിങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്ന എന്തെങ്കിലും വാങ്ങുന്നതിന് മുമ്പ് ഒന്നോ രണ്ടോ ദിവസം കാത്തിരിക്കുക. അതിനുശേഷവും ആ സാധനത്തോടുള്ള നിങ്ങളുടെ ആഗ്രഹം നിലനിൽക്കുകയാണെങ്കിൽ മാത്രം വാങ്ങിക്കുക.
4. ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കാതിരിക്കുക
പല വ്യക്തികളും തങ്ങളുടെ ആവശ്യകതയെ മനസിലാക്കാതെ സാധനങ്ങൾ വാങ്ങാൻ പ്രവണത കാണിക്കുന്നു. പലപ്പോഴും, ഇങ്ങനെ ആവേശകരമായ വാങ്ങലുകൾ നിയന്ത്രിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗം ക്രെഡിറ്റ് കാർഡ് ഉപയോഗത്തിൽനിന്ന് സ്വയം അകന്നുനിൽക്കുക എന്നതാണ്. അവ റദ്ദാക്കണമെന്ന് ഇതുകൊണ്ട് അർത്ഥമാക്കുന്നില്ല. പകരം, എല്ലായ്‌പ്പോഴും അവ നിങ്ങൾക്കൊപ്പം കൊണ്ടുപോകാതിരിക്കുക.
5. പഴയ ശീലങ്ങൾ ഉപേക്ഷിക്കുക
പഴയ ശീലങ്ങൾ, പ്രത്യേകിച്ച് നിങ്ങൾക്ക് ആവശ്യമില്ലാത്ത് വാങ്ങിക്കൂട്ടുന്ന ശീലം ഉപേക്ഷിക്കുക. നിങ്ങളെ ആകർഷിക്കുന്ന എന്തെങ്കിലും വാങ്ങുന്നതിനു മുൻപ് ഇപ്പോൾ അതിന്റെ ആവശ്യമുണ്ടോ?, എനിക്ക് എന്തിനാണ് ഇത് വേണ്ടത്? എപ്പോഴാണ് അത് ശരിക്കും ആവശ്യമുള്ളത്? എന്നിങ്ങനെയുള്ള ചോദ്യങ്ങൾ സ്വയം ചോദിക്കുക.
6. മാളുകൾ സന്ദർശിക്കുന്നത് കുറയ്ക്കുക
ഷോപ്പിങ് മാളുകൾ പലപ്പോഴും ആകർഷകമായ ഡീലുകൾ നൽകുന്നുണ്ട്. മാളിലേക്കുള്ള യാത്രകൾ കുറച്ചാൽ, അത്യാവശ്യമല്ലാത്ത സാധനങ്ങൾ വാങ്ങുന്നത് ഒഴിവാക്കാം. ഒഴിവു സമയം പാർക്കിൽ ചെലവഴിക്കുന്നതോ വീട്ടിലിരുന്ന് ഒരു സിനിമ ആസ്വദിക്കുന്നതോ സുഹൃത്തുക്കളുമായി ഇടപഴകുന്നതോ പരിഗണിക്കുക. യഥാർത്ഥ ആവശ്യം ഉള്ളപ്പോൾ മാത്രം മാൾ സന്ദർശിക്കുക.
7. ഭാവിയിൽ തെറ്റുകൾ ആവർത്തിക്കില്ലെന്ന് സ്വയം തീരുമാനിക്കുക
നിങ്ങൾ വാങ്ങിച്ച വസ്തു ഉപയോഗ ശൂന്യമായി കിടക്കുന്നുവെന്ന് മനസിലാക്കി ഭാവിയിൽ അത്തരം പിശകുകൾ ഒഴിവാക്കുമെന്ന് പ്രതിജ്ഞ എടുക്കുക. ഓരോ തവണയും കാർഡ് ഉപയോഗിക്കാനുള്ള പ്രലോഭനത്തെ നിയന്ത്രിക്കുന്നതിലൂടെ ചെലവ് ശീലങ്ങളിൽ നിങ്ങൾക്ക് നിയന്ത്രണം ലഭിക്കും.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications