കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങളും സാമ്പത്തിക ലക്ഷ്യങ്ങളും നിക്ഷേപവുമായി ബന്ധിപിക്കുക എന്നത് എല്ലാ മാതാപിതാക്കളും നേരിടുന്ന ഒരു പൊതു വെല്ലുവിളിയാണ്. മികച്ച സാമ്പത്തിക ആസൂത്രണത്തിലൂടെ കുട്ടിക്ക് ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസം ഉറപ്പാക്കാൻ സാധിക്കും. കുട്ടിയുടെ വിദ്യാഭ്യാസത്തോടൊപ്പം ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങളും ഒന്നിച്ച് കൊണ്ടുപോകാൻ തന്ത്രപരമായ മികച്ച ആസൂത്രണം ആവശ്യമാണ്.ഇതിനായി ഒന്നിലധികം നിക്ഷേപ രീതികൾ വിപണിയിലുണ്ട്.ആവശ്യാനുസരണം വരുമാനം ഫലപ്രദമായി വിനിയോഗിക്കുകയും വ്യത്യസ്തങ്ങളായ നിക്ഷേപരീതികൾ മനസിലാക്കുകയും ചെയ്യുകയുമാണ് ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങളിൽ വിട്ടുവീഴ്ച വരുത്താതെ വിദ്യാഭ്യാസത്തിന് ആവശ്യമായ തുക കണ്ടെത്താനുള്ള ആദ്യ പടി.
കുട്ടികൾക്കായി പ്രത്യേക വിദ്യാഭ്യാസ സേവിംഗ്സ് അക്കൗണ്ട് സജ്ജീകരിക്കുക, ഉന്നതവിദ്യാഭ്യാസ ചെലവുകൾ നിറവേറ്റാൻ അനുയോജ്യമായ നിക്ഷേപ രീതികളായിരിക്കണമിത്. ഒപ്പം സാമ്പത്തിക ലക്ഷ്യങ്ങൾ കൃത്യമായി വീണ്ടും വിലയിരുത്തുക. അതിലൂടെ സാമ്പത്തിക ആസൂത്രണത്തിന്റെ സങ്കീർണതകളെ മറികടക്കാൻ സാധിക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. കരുതലോടെയുള്ള സാമ്പത്തിക ആസൂത്രണം നടത്തുന്നതോടൊപ്പം കുട്ടികളുടെ ആവശ്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കുകയും വേണം. കുട്ടിയുടെ വിദ്യാഭ്യാസ ആവശ്യങ്ങളും മറ്റ് സാമ്പത്തിക ലക്ഷ്യങ്ങളും സന്തുലിതമാക്കുന്നതിന് രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ ഇവയാണ്:
1. നിങ്ങളുടെ കുട്ടിയുടെ കഴിവുകൾ മനസ്സിലാക്കി അവയ്‌ക്കനുസരിച്ച് അവരുടെ താല്പര്യങ്ങൾ ക്രമീകരിക്കുക. ആഗ്രഹങ്ങളിൽ കാലക്രമേണ മാറ്റമുണ്ടാകാനുള്ള സാധ്യതയുണ്ടെങ്കിലും ചാഞ്ചാട്ടങ്ങൾക്ക് അവസരം നൽകരുത്.

2. ചെറുതാണെങ്കിലും നേരത്തെ തന്നെ സമ്പാദ്യം ആരംഭിക്കുക. നിങ്ങളുടെ സമ്പാദ്യം നിങ്ങളുടെ വരുമാനത്തെ ആശ്രയിച്ചിരിക്കുന്നു എന്നത് പ്രത്യേകം ശ്രദ്ധിക്കുക. തുടക്കം മുതൽ ലക്ഷ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ നിങ്ങൾക്ക് മികച്ച സമ്പാദ്യം നേടാനാകും.
3. സാമ്പത്തിക പരിരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ മുൻകൂട്ടി സ്വീകരിക്കുക. അപ്രതീക്ഷിത സാമ്പത്തിക ആവശ്യങ്ങൾ നേരിടാൻ ഒരു എമർജൻസി ഫണ്ടും കുടുംബത്തിന് ടേം, ഹെൽത്ത് ഇൻഷുറൻസും ഉണ്ടായിരിക്കണം.
4. നിങ്ങളുടെ ബജറ്റ് നിയന്ത്രിക്കുക. ആദ്യം പണം സമ്പാദിക്കുക, പിന്നീട് ചെലവഴിക്കുക.
5. സ്ഥിരമായതും ഉറപ്പുള്ളതുമായി റിട്ടേൺസിന് നിങ്ങളുടെ നിക്ഷേപങ്ങൾ വൈവിധ്യവൽക്കരിക്കുക. വിപണിയിലെ ഹ്രസ്വകാല വ്യതിയാനങ്ങൾ നിങ്ങളുടെ പദ്ധതികളെ ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കാനും അപകട സാധ്യത കുറയ്ക്കുന്നതിനുമാണിത്.
6. ഓരോ ഘട്ടത്തിലും നിങ്ങളുടെ നിക്ഷേപം അവലോകനം ചെയ്യുക. കുട്ടിക്ക് അഞ്ച് വയസ്സുള്ളപ്പോഴുള്ളതും 18 വയസ്സുള്ളപ്പോഴുള്ളതും വ്യത്യസ്തങ്ങളായ ആവശ്യങ്ങളായിരിക്കും. അതനുസരിച്ച് നിക്ഷേപ തന്ത്രത്തിലും സമ്പാദ്യത്തിലും മാറ്റങ്ങൾക്ക് തയാറാകുക.
7. സാമ്പത്തിക അച്ചടക്കം പാലിക്കുക. അനാവശ്യ ചെലവുകൾക്കും ദൂർത്തിനും അഴസരം കൊടുക്കരുത്.
സാമ്പത്തികമായി കരുതൽ ആരംഭിക്കാൻ ഒരുപാട് സമയമുണ്ടെന്ന് മാതാപിതാക്കൾ കരുതുന്നത് വളരെ സാധാരണമാണ്. സാധാരണ പണപ്പെരുപ്പവുമായി താരതമ്യപ്പെടുത്തുമ്പോൾ വിദ്യാഭ്യാസ പണപ്പെരുപ്പം വളരെ ഉയർന്നതാണ്. ഭാവിയിൽ ഇത് കുറയാനും സാധ്യതയില്ല. അതുകൊണ്ട് തന്നെ വളരെ നേരത്തെ തന്നെ നിക്ഷേപം ആരംഭിക്കേണ്ടതുണ്ട്. അവസാന നിമിഷം വിദ്യാഭ്യാസ ആവശ്യങ്ങൾക്കായുള്ള ഫണ്ട് ക്രമീകരിക്കുന്നത് മറ്റ് ലക്ഷ്യങ്ങളെ തടസ്സപ്പെടുത്തുന്നു. ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള നിക്ഷേപരീതികൾ അല്ല പലരും പിന്തുടരുന്നത്. നിക്ഷേപത്തെ ലക്ഷ്യവുമായി ചേർത്ത് പതിവായി അത് അവലോകനം ചെയ്യണം.
More From GoodReturns

ആർബിഐ യോഗം: പലിശ നിരക്ക് ഉയരുമോ? ഇഎംഐയും എഫ്ഡിയും ഇനി എന്ത് ചെയ്യണം?

സ്വാതന്ത്ര്യദിന അവധി: ബാങ്ക് അടച്ചിട്ടാലും ഇ.എം.ഐയും എസ്.ഐ.പിയും മുടങ്ങുമോ?

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?



Click it and Unblock the Notifications