പണത്തിന് ഏതെങ്കിലും തരത്തിൽ അത്യാവശ്യമുണ്ടാകുമ്പോൾ വായ്പ എടുക്കുകയാണ് എല്ലാവരും ചെയ്യുക. ഏറ്റവും എളുപ്പത്തിൽ ലഭിക്കുന്ന വായ്പകളിലൊന്ന് സ്വർണമാണ്. കയ്യിൽ ഇത്തിരി പൊന്നുണ്ടെങ്കിൽ എളുപ്പത്തിൽ അത് പണമാക്കി മാറ്റാൻ സാധിക്കും. ഏറ്റവും സുരക്ഷിതമായ വായ്പ കൂടിയാണ് സ്വർണ വായ്പ.
എളുപ്പത്തിൽ പണം ലഭിക്കും
മറ്റ് വായ്പകളെ അപേക്ഷിച്ച താരതമ്യേന കുറഞ്ഞ പലിശ നിരക്ക്, എളുപ്പത്തിൽ ലഭിക്കും തുടങ്ങിയവയൊക്കെ സ്വർണ വായ്പയുടെ ഏറ്റവും വലിയ ഗുണങ്ങളിൽ ഒന്നാണ്.
സ്വർണ വായ്പയുടെ വില നിർണ്ണയിക്കുന്നത് സ്വർണത്തിന്‍റെ ഭാരം, മൂല്യം എന്നിവ അനുസരിച്ചാണ്. സ്വർണത്തിന്‍റെ മൂല്യത്തിന്‍റെ 75 മുതൽ 90 ശതമാനം വരെ വായ്പ ബാങ്കുകൾ നൽകാറുണ്ട്.

മികച്ച സ്വർണ വായ്പ പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്ന ബാങ്കുകൾ ഏതൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം.
1. എച്ച്.ഡി.എഫ്.സി ബാങ്ക്
സ്വകാര്യ മേഖലയിലെ ഏറ്റവും ജനപ്രിയ ബാങ്കുകളിലൊന്നാണ് എച്ച്.ഡി.എഫ്.സി ബാങ്ക്. രണ്ട് വർഷത്തേക്ക് 5 ലക്ഷം രൂപ വരെ ബാങ്ക് സ്വർണ വായ്പ നൽകുന്നുണ്ട്. 8.5 ശതമാനം പലിശ നിരക്കിലാണ് വായ്പ. പ്രതിമാസ തിരിച്ചടവ് തുക 22,568 രൂപയാണ്.
2. ഇന്ത്യൻ ബാങ്ക്
8.65 ശതമാനം പലിശ നിരക്കിലാണ് ഇന്ത്യൻ ബാങ്ക് സ്വർണ വായ്പ നൽകുന്നത്. 2 വർഷത്തെ കാലാവധിയിൽ 5 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. പ്രതിമാസം തിരിച്ചടക്കേണ്ട തുക 22,599 രൂപയാണ്.
3. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ 8.7 ശതമാനം നിരക്കിലാണ് സ്വർണ വായ്പ നൽകുന്നത്. രണ്ട് വർഷത്തെ കാലാവധിയിൽ 5 ലക്ഷം രൂപ വരെ ലഭിക്കും. 22,610 രൂപയാണ് പ്രതിമാസ തിരിച്ചടവ് തുക.
4. ബാങ്ക് ഓഫ് ഇന്ത്യ
5 ലക്ഷം രൂപ 8.80 ശതമാനം പലിശ നിരക്കിൽ ബാങ്ക് ഓഫ് ഇന്ത്യ സ്വർണ വായ്പ നൽകുന്നു. 22,631 രൂപയാണ് പ്രതിമാസം തിരിച്ചടക്കേണ്ട തുക.
5. കാനറ ബാങ്ക്
രണ്ട് വർഷത്തേക്ക് 9.25 ശതമാനം പലിശ നിരക്കിലാണ് കാനറ ബാങ്ക് സ്വർണ വായ്പ നൽകുന്നത്. 5 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. 22,725 രൂപയാണ് പ്രതിമാസ തിരിച്ചടവ്.

6. പഞ്ചാബ് നാഷണൽ ബാങ്ക്
9.25 ശതമാനം പലിശ നിരക്കിലാണ് പഞ്ചാബ് നാഷണൽ ബാങ്ക് സ്വർണ വായ്പ നൽകുന്നത്. 5 ലക്ഷം രൂപ വരെ ലഭിക്കും. 22,725 രൂപയാണ് പ്രതിമാസ തിരിച്ചടവ്.
6. ബാങ്ക് ഓഫ് ബറോഡ
2 വർഷത്തെ കാലാവധിയിൽ 5 ലക്ഷം രൂപ വരെ സ്വർണ വായ്പ ബാങ്ക് ഓഫ് ബറോഡയും നൽകുന്നുണ്ട്. 9.4 ശതമാനം പലിശ നിരക്കുള്ള വായ്പയുടെ പ്രതിമാസ തിരിച്ചടവ് 22,756 രൂപയാണ്.
7. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) രണ്ട് വർഷത്തേക്ക് 5 ലക്ഷം രൂപയുടെ സ്വർണ്ണ വായ്പയ്ക്ക് 9.6 ശതമാനം പലിശ ഈടാക്കുന്നു. പ്രതിമാസ ഇഎംഐ 22,798 രൂപയാണ്.
8. ഐസിഐസിഐ ബാങ്ക്
ഐസിഐസിഐ ബാങ്ക് രണ്ട് വർഷത്തെ കാലാവധിയുള്ള 5 ലക്ഷം രൂപയുടെ സ്വർണ്ണ വായ്പയ്ക്ക് 10 ശതമാനം പലിശ ഈടാക്കുന്നു. 22,882 രൂപയാണ് പ്രതിമാസ തിരിച്ചടവ് തുക.
9. ആക്സിസ് ബാങ്ക്
രണ്ട് വർഷത്തെ കാലാവധിയുള്ള 5 ലക്ഷം രൂപയുടെ സ്വർണ്ണ വായ്പയ്ക്ക് 17 ശതമാനം പലിശയാണ് ആക്‌സിസ് ബാങ്ക് ഈടാക്കുന്നത്. 24,376 രൂപയാണ് പ്രതിമാസ ഇഎംഐ.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
