A Oneindia Venture

ആധാർ കാർഡ് അപ്ഡേറ്റ് ചെയ്തോ? മൊബൈൽ നമ്പറും, മേൽവിലാസവും ഈ രീതിയിൽ ഓൺലൈനായി തിരുത്താം

ആധാർ കാർഡിലെ തെറ്റുകൾ നിസ്സാരമായി കാണരുത്. ചെറിയ തെറ്റുകൾ പോലും നിങ്ങൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ ഇല്ലാതാക്കും. അതിനാൽ എപ്പോഴും ആധാറിലെ വിവരങ്ങൾ പരിശോധിക്കുകയും അവയിൽ തെറ്റുണ്ടെങ്കിൽ ഉടൻ തന്നെ തിരുത്തുകയും വേണം. പേരിലെ പിഴവ്, വിലാസം മാറ്റുക, മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്യുക തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. എന്നാൽ 2025 മുതൽ, ആധാർ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നത് മുമ്പത്തേക്കാൾ എളുപ്പമാക്കിയിരിക്കുന്നു.

യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയാണ് (യുഐഡിഎഐ) ഈ മാറ്റങ്ങൾ കൊണ്ടു വന്നത്. അതിനാൽ നിങ്ങൾക്ക് ഈ തിരുത്തുകൾ ഓൺലൈനായി ചെയ്യാം. അല്ലെങ്കിൽ അടുത്തുള്ള എൻറോൾമെന്റ് സെന്ററിൽ നേരിട്ടെത്തി പരിഹരിക്കാനും സാധിക്കും. പ്രധാനമായും മേൽ വിലാസത്തിലെ തിരുത്തും, മൊബൈൽ നമ്പറിലെ മാറ്റവുമായിരിക്കും. ഇവ എങ്ങനെ അപ്ഡേറ്റ് ചെയ്യാമെന്ന് പരിശോധിക്കാം.

ആധാർ കാർഡ് അപ്ഡേറ്റ് ചെയ്തോ? മൊബൈൽ നമ്പറും, മേൽവിലാസവും ഈ രീതിയിൽ ഓൺലൈനായി തിരുത്താം

ആധാർ കാർഡിലെ മേൽവിലാസം എങ്ങനെ തിരുത്താം?

  • myAadhaar എന്ന ഔദ്യോ​ഗിക വെബ്‌സൈറ്റ് സന്ദർശിച്ച് നിങ്ങളുടെ ആധാർ നമ്പറും മൊബൈൽ നമ്പറും നൽകുക. ഇനി ഈ നമ്പറിലേക്ക് ലഭിച്ച ഒടിപി ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
  • ലോഗിൻ ചെയ്ത ശേഷം, ഡാഷ്‌ബോർഡിലെ 'മേൽവിലാസ അപ്‌ഡേറ്റ്' ഓപ്ഷനിലേക്ക് പോവുക.
  • അടുത്ത പേജിൽ, 'ആധാർ ഓൺലൈനായി അപ്ഡേറ്റ് ചെയ്യുക' എന്ന ബട്ടണിൽ ക്ലിക്കുചെയ്യുക.
  • നൽകിയിരിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ ശ്രദ്ധാപൂർവ്വം വായിച്ച ശേഷം 'ആധാർ അപ്ഡേറ്റ് ചെയ്യാൻ തുടരുക' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
  • ലഭ്യമായ ഓപ്ഷനിൽ നിന്ന്, 'മേൽവിലാസം' തിരഞ്ഞെടുത്ത് 'ആധാർ അപ്ഡേറ്റ് ചെയ്യാൻ തുടരുക' എന്നതിൽ വീണ്ടും ക്ലിക്ക് ചെയ്യുക.
  • നിങ്ങളുടെ നിലവിലെ മേൽവിലാസ വിശദാംശങ്ങൾ ഇവിടെ കാണാം. 'കെയർ ഓഫ്' ഫീൽഡ് (മാതാപിതാവിന്റെയോ പങ്കാളിയുടെയോ പേര്), പുതിയ വിലാസം, പോസ്റ്റ് ഓഫീസ് എന്നിവയുൾപ്പെടെ നിങ്ങളുടെ അപ്‌ഡേറ്റ് ചെയ്ത വിവരങ്ങൾ പൂരിപ്പിക്കുന്നതിന് താഴേക്ക് സ്ക്രോൾ ചെയ്യുക. ഇനി ഡ്രോപ്പ്ഡൗൺ ലിസ്റ്റിൽ നിന്ന് മേൽവിലാസ തെളിവ് രേഖക്കുള്ള ഓപ്ഷൻ തിരഞ്ഞെടുത്ത് അതിന്റെ വ്യക്തമായ സ്കാൻ ചെയ്ത പകർപ്പ് അപ്‌ലോഡ് ചെയ്യുക, തുടർന്ന് 'നെക്സ്റ്റ്' അമർത്തുക.

ഇത്രയും പ്രക്രിയ പൂർത്തിയായ ശേഷം എല്ലാ കൃത്യമായി വായിക്കുക. ശേഷം 50 രൂപ ഫീസ് അടച്ചാൽ ഈ പ്രക്രിയ പൂർത്തിയാവും.

ആധാർ കാർഡിലെ മൊബൈൽ നമ്പർ എങ്ങനെ മാറ്റാം?

1. ആദ്യം UIDAI വെബ്സൈറ്റ് സന്ദർശിച്ച് ഭാഷ തിരഞ്ഞെടുക്കുക.

2. "മൈ ആധാർ" എന്ന വിഭാഗത്തിലേക്ക് പോകുക, "​ഗെറ്റ് ആധാർ" ഓപ്ഷൻ ക്ലിക്ക് ചെയ്ത് "ഒരു അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുക" എന്നത് തിരഞ്ഞെടുക്കുക.

3. സെർച്ച് ബാറിൽ നിങ്ങളുടെ നഗരം നൽകി "അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാൻ തുടരുക" എന്ന ബട്ടൺ അമർത്തുക.

4. നിങ്ങളുടെ മൊബൈൽ നമ്പറും ക്യാപ്ച കോഡും നൽകി ഒടിപിക്കായി ബട്ടൺ അമർത്തുക.

5. നിങ്ങൾക്ക് ലഭിച്ച ഒടിപി പ്രസ്തുത കോളത്തിൽ ടൈപ്പ് ചെയത് ക്ലിക്ക് ചെയ്യുക.

6. ഇനി നിങ്ങളുടെ ആധാറിലെ വിവരങ്ങൾ അനുസരിച്ച് ഫോം പൂരിപ്പിക്കുക;

  • 12 അക്ക ആധാർ നമ്പർ
  • മുഴുവൻ പേര്
  • ജനനത്തീയതി
  • ആവശ്യമായ സർവ്വീസ്
  • സംസ്ഥാനവും നഗരവും
  • ഇഷ്ടപ്പെട്ട ആധാർ സേവാ കേന്ദ്രം

7. നിങ്ങളുടെ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യുന്നതിനായി ഓപ്ഷൻ തിരഞ്ഞെടുക്കുക.

8. ഇനി "നെക്സ്റ്റ്" ക്ലിക്ക് ചെയ്ത് അപ്പോയിന്റ്മെന്റിനായി നിങ്ങൾക്ക് ഇഷ്ടപ്പെട്ട തീയതിയും സ്ലോട്ടും തിരഞ്ഞെടുക്കുക.

9. നൽകിയ വിവരങ്ങളെല്ലാം പരിശോധിച്ച് ശരിയാണെങ്കിൽ, നിങ്ങളുടെ ബുക്കിംഗ് പൂർത്തിയാക്കാൻ "സബ്മിറ്റ്" ബട്ടൺ ക്ലിക്ക് ചെയ്യുക.

10. തിരഞ്ഞെടുത്ത ദിവസം, നിങ്ങളുടെ അപ്പോയിന്റ്മെന്റ് ഷെഡ്യൂൾ അനുസരിച്ച് തിരഞ്ഞെടുത്ത ആധാർ സേവാ കേന്ദ്രത്തിലെത്തി മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യുക. ഇതിന് 50 രൂപ അടക്കേണ്ടി വരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X