ഡിസംബർ 4-നാണ് കേന്ദ്രസർക്കാർ ഇന്ത്യയിലെ ആദ്യ ബോണ്ട് എക്സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട് (ഇടിഎഫ്) അവതരിപ്പിച്ചത്. നിഫ്റ്റി ഭാരത് ബോണ്ട് സൂചിക ട്രാക്കുചെയ്‌ത് കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിൽ നിക്ഷേപം നടത്തുന്ന ഒരു ഫണ്ടാണിത്. മൂന്ന് വർഷം 10 വർഷം എന്നിങ്ങനെ രണ്ട് കാലാവധികളിലുള്ള ഭാരത് ബോണ്ട് ഇടിഎഫുകൾ നിക്ഷേപകർക്ക് തിരഞ്ഞെടുക്കാനാകും. വ്യക്തിഗത നിക്ഷേപകർക്കും ഭാരത് ബോണ്ട് ഇടിഎഫിൽ നിക്ഷേപം നടത്താം. റീട്ടെയിൽ നിക്ഷേപകർക്ക് ഇടിഎഫിൽ കുറഞ്ഞത് 1000 രൂപ വരെ നിക്ഷേപിക്കാവുന്നതാണ്. സാധാരണ ജനങ്ങളെ ലക്ഷ്യമിട്ടാണ് ഭാരത് ബോണ്ട് ഇടിഎഫ് അവതരിപ്പിക്കുന്നത്. ഈ ബോണ്ടുകൾ നിങ്ങൾക്ക് സ്റ്റോക്ക് എക്സ്‌ചേഞ്ചിൽ വാങ്ങാനും വിൽക്കാനും കഴിയും.
ഭാരത് ബോണ്ട് ഇടിഎഫുകളുടെ നേട്ടങ്ങൾ
ഇടിഎഫിന്റെ ഏറ്റവും വലിയ നേട്ടം എന്ന് പറയുന്നത് നികുതി ആനുകൂല്യമാണ്. മൂന്ന് വർഷത്തിൽ കുറഞ്ഞ കാലയളവിലുള്ള ഡെറ്റ് ഫണ്ടുകൾക്ക് സ്ലാബ് അടിസ്ഥാനത്തിലും കൂടുതൽ കാലം കൈവശം വയ്‌ക്കുന്നവയ്‌ക്ക് സൂചികയോടൊപ്പം 20% നികുതിയും ചുമത്തുന്നതാണ്. ബാങ്കുകളിലെ സ്ഥിര നിക്ഷേപവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇടിഎഫിന് ഇത് വലിയ നേട്ടമാണ്. മറ്റൊരു നേട്ടം മെച്യൂരിറ്റി ഘടനയാണ്. കൂടാതെ ഇടിഎഫുകൾക്ക് പരമ്പരാഗത ഓപ്പൺ എൻഡ് ഫണ്ടുകളേക്കാൾ കുറഞ്ഞ പ്രവർത്തനച്ചിലവും കൂടുതൽ സുതാര്യതയും ഉണ്ട്. ലിക്യുഡിറ്റിയാണ് മറ്റൊരു നേട്ടം. നിങ്ങളുടെ സൗകര്യപ്രകാരം ഭാരത് ബോണ്ട് ഇടിഎഫ് വാങ്ങാനും വിൽക്കാനും കഴിയും. കൂടാതെ നിങ്ങൾക്ക് ട്രേഡിംഗ് ദിവസത്തിൽ മാത്രമല്ല ഒരു ട്രേഡിംഗ് ദിവസത്തിലെ വ്യത്യസ്ത പോയിന്റുകളിൽ പ്രവേശിക്കാനും പുറത്തുകടക്കാനും കഴിയും.

ഭാരത് ബോണ്ട് ഇടിഎഫുകളുടെ കോട്ടങ്ങൾ
ഇടിഎഫിൽ ചില മാർക്കറ്റ് റിസ്‌ക്കുകൾ നിക്ഷേപകർ നേരിടേണ്ടി വരാറുണ്ട്. മിക്ക ചെറുകിട നിക്ഷേപകർക്കും വിപണി വില വളരെ പ്രധാനമാണ്, കാരണം അവർ എഎംസിയുമായി നേരിട്ട് ബന്ധപ്പെടുന്നതിനേക്കാൾ ഒരു സ്റ്റോക്ക് എക്സ്ചേഞ്ചിൽ യൂണിറ്റുകളുടെ ഇടപാടുകൾ നടത്തും. കാലാവധി പൂർത്തിയാക്കുന്നതിന് മുമ്പ് നിങ്ങൾ ഇടിഎഫിൽ നിന്ന് പിന്മാറുകയാണെങ്കിൽ മാർക്കറ്റിലെ ഈ ഏറ്റക്കുറച്ചിലുകൾ കാരണം നിങ്ങൾക്ക് നഷ്ടം നേരിടേണ്ടിവരാം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
