ഇന്ത്യയിലെ ഒരു പ്രമുഖ ഡിജിറ്റൽ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമാണ് ഫോൺപേ. ഫോൺപേ ആപ്പ് ഉപയോഗിച്ച് ഉപയോക്താക്കൾക്ക് പണം അയയ്‌ക്കാനും സ്വീകരിക്കാനും മൊബൈൽ, ഡിടിഎച്ച്, ഡാറ്റ കാർഡുകൾ തുടങ്ങിയ റീചാർജ് ചെയ്യാനും സാധിക്കും. കൂടാതെ യൂട്ടിലിറ്റി പേയ്‌മെന്റുകൾ ഈ ആപ്പ് വഴി അയക്കാവുന്നതാണ്. അതുപോലെ തന്നെ ഫോൺപേ വഴി നിങ്ങൾക്ക് സ്വർണവും വാങ്ങാം. ലോക്ക്ഡൌൺ കാരണം അക്ഷയ തൃതീയയ്ക്ക് ഇത്തവണ ജ്വല്ലറികളിൽ പോയി സ്വർണം വാങ്ങാൻ കഴിയാത്തവർക്ക് ഫോൺപേ വഴി സ്വർണം വാങ്ങാം. എങ്ങനെയെന്ന് നോക്കാം.
വീട്ടിലിരുന്ന് സ്വർണം വാങ്ങാം
ഫോൺപേ ആപ്ലിക്കേഷൻ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് അവരുടെ വീടുകളിൽ ഇരുന്ന് തന്നെ സുതാര്യമായ വിലയ്ക്ക് അംഗീകൃത 24 കാരറ്റ് (കെ) സ്വർണം വാങ്ങാം. സേഫ്ഗോൾഡ്, എംഎംടിസി-പാംപ് ഇന്ത്യ തുടങ്ങിയ അംഗീകൃത ഗോൾഡ് റിഫൈനറികളുമായുള്ള പങ്കാളിത്തത്തിലാണ് ഫോൺപേ സ്വർണ വിൽപ്പന നടത്തുന്നത്.
ഓഫറുകൾ
അക്ഷയ തൃതീയയോട് അനുബന്ധിച്ച് ഫോൺപേയുടെ ഗോൾഡ് പാർട്ണർമാർ തങ്ങളുടെ ഉപഭോക്താക്കൾക്കായി മികച്ച ഓഫറുകളും അവതരിപ്പിച്ചിട്ടുണ്ട്. ഓരോ സ്വർണ്ണ വാങ്ങലുകളിലും 200 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കും. ആപ്ലിക്കേഷൻ വഴി ഉപയോക്താക്കൾ വാങ്ങിയ സ്വർണം ഒരു സൌജന്യ ബാങ്ക്-ഗ്രേഡ് ഇൻഷ്വർ ചെയ്ത ലോക്കറിൽ സൂക്ഷിക്കും.
ഫോൺപേ വഴി സ്വർണം എങ്ങനെ വാങ്ങാം?
- ഫോൺപേ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുക
- ഫോൺപേ അപ്ലിക്കേഷൻ തുറക്കുക
- "My Money" ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
- തുടർന്ന് Investment ഓപ്ഷനിഷനിൽ നിന്ന് Gold Icon ക്ലിക്ക് ചെയ്യുക
- ഗോൾഡ് പ്രൊവൈഡറെ തിരഞ്ഞെടുക്കുക - സേഫ്ഗോൾഡ് അല്ലെങ്കിൽ എംഎംടിസി-പാംപ്
- നിങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്ന സ്വർണ്ണത്തിന്റെ അളവ് നൽകുക (ഗ്രാമിലോ രൂപയിലോ)
- സ്‌ക്രീനിന് താഴെയുള്ള "Proceed To Payment" ബട്ടണിൽ ക്ലിക്കുചെയ്യുക
- ഇടപാട് പൂർത്തിയാക്കാൻ നിങ്ങൾ ഇഷ്ടപ്പെട്ട പേയ്‌മെന്റ് രീതി ഉപയോഗിക്കുക (യുപിഐ / ഡെബിറ്റ് കാർഡ് / ക്രെഡിറ്റ് കാർഡ് / വാലറ്റ്)
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
