മിക്ക ആളുകൾക്കും ഒന്നിലധികം ബാങ്ക് അക്കൌണ്ടുകളുണ്ട്. എന്നാൽ ഇടപാടുകൾ നടത്താത്ത ബാങ്ക് അക്കൌണ്ടുകൾ എത്രയും വേഗം ക്ലോസ് ചെയ്യുന്നതാണ് നല്ലത്. ഇല്ലെങ്കിൽ മിനിമം ശരാശരി പ്രതിമാസ അല്ലെങ്കിൽ ത്രൈമാസ ബാലൻസ് പരിപാലിക്കാത്തതിന് നിങ്ങൾ ബാങ്കുകൾക്ക് പിഴ നൽകേണ്ടി വരും.
അക്കൌണ്ട് നിഷ്ക്രിയമാകുന്നത് എപ്പോൾ?
റിസർവ് ബാങ്ക് (ആർബിഐ) മാനദണ്ഡമനുസരിച്ച്, ഒരു അക്കൌണ്ട് ഉടമ തുടർച്ചയായി 12 മാസത്തിലേറെയായി ഒരു ബാങ്ക് അക്കൗണ്ടിൽ ഇടപാട് നടത്തുന്നില്ലെങ്കിൽ, ബാങ്കുകൾ അത് ഒരു പ്രവർത്തനരഹിത അക്കൗണ്ടായി കണക്കാക്കും. അക്കൌണ്ടുകളിൽ 24 മാസമോ രണ്ടോ വർഷത്തിൽ കൂടുതലോ ഇടപാടുകൾ നടത്തുന്നുല്ലെങ്കിൽ നിഷ്ക്രിയ അക്കൌണ്ടായി കണക്കാക്കും.
നിഷ്ക്രിയ അക്കൌണ്ട് ആകാതിരിക്കാൻ ചെയ്യേണ്ടത്
ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ്, ഫോൺ ബാങ്കിംഗ്, ഓഫ്‌ലൈൻ ബാങ്കിംഗ്, സ്ഥിര നിക്ഷേപത്തിൽ നിന്നുള്ള പലിശ ക്രെഡിറ്റ് ചെയ്യൽ എന്നിവ ബാങ്ക് അക്കൗണ്ട് സജീവമായി നിലനിർത്തും. ഒരു നിഷ്‌ക്രിയ അല്ലെങ്കിൽ പ്രവർത്തനരഹിതമായ അക്കൗണ്ടായി തരംതിരിക്കുന്നതിന് മുമ്പ് ഇത്തരത്തിലുള്ള ഇടപാടുകൾ നടത്തണം.
ബാങ്ക് അക്കൌണ്ട് ക്ലോസ് ചെയ്യേണ്ടത് എങ്ങനെ?
നിങ്ങൾ ക്ലോസ് ചെയ്യാൻ ആഗ്രഹിക്കുന്ന അക്കൗണ്ടിൽ നിന്ന് പണ മുഴുവനായും പിൻവലിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. തുടർന്ന് ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്യാൻ ആഗ്രഹിക്കുന്ന നിങ്ങളുടെ ബാങ്കിന്റെ ശാഖ സന്ദർശിച്ച് ക്ലോസ് ചെയ്യുന്നതിനുള്ള കാരണം വ്യക്തമാക്കി അക്കൗണ്ട് ക്ലോഷർ ഫോം പൂരിപ്പിക്കുക. ബാലൻസ് ഫണ്ട് മറ്റൊരു അക്കൈണ്ടിലേയ്ക്ക ട്രാൻസ്ഫർ ചെയ്യണമെങ്കിൽ അതിനായി മറ്റൊരു ബാങ്ക് അക്കൌണ്ടിന്റെ വിശദാംശങ്ങൾ നൽകണം.
ഡീ-ലിങ്ക് ചെയ്യുക
ഏതെങ്കിലും നിക്ഷേപങ്ങൾ, വായ്പകൾ, ക്രെഡിറ്റ് കാർഡ് പേയ്മെന്റുകൾ ക്ലോസ് ചെയ്യാൻ പോകുന്ന അക്കൌണ്ട് ഉപയോഗിക്കുന്നുണ്ടെങ്കിൽ ഡീ-ലിങ്കിംഗ് അക്കൌണ്ട് ഫോം പൂരിപ്പിച്ച് നൽകണം. തുടർന്ന് ഉപയോഗിക്കാത്ത ഡെബിറ്റ് കാർഡും ചെക്ക് ബുക്കും ബാങ്കിൽ സമർപ്പിച്ച് അക്കൗണ്ട് ക്ലോഷർ ചാർജുകൾളും അടയ്ക്കണം.
അക്കൌണ്ട് ക്ലോഷർ ചാർജ്
ഒരു അക്കൗണ്ട് ആരംഭിച്ച് 14 ദിവസത്തിനുള്ളിൽ അക്കൗണ്ട് അടച്ചാൽ ബാങ്കുകൾ നിരക്ക് ഈടാക്കില്ല. എന്നാൽ 14 ദിവസത്തിനുശേഷം ഒരു വർഷത്തിനുമുമ്പ് അക്കൗണ്ട് അടയ്‌ക്കുന്നത് അക്കൗണ്ട് ക്ലോഷർ ചാർജുകൾക്ക് വിധേയമായിരിക്കും. അക്കൗണ്ട് അവസാനിപ്പിക്കുന്നത് വ്യക്തമാക്കുന്ന അവസാന അക്കൗണ്ട് സ്റ്റേറ്റ്മെന്റും സുരക്ഷിതമായി സൂക്ഷിക്കണം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
